കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം ഡേവിഡ് ആറ്റൻബറോയ്ക്ക്: നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ജൂറി

Google Oneindia Malayalam News

ദില്ലി: ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം പ്രകൃതി ശാസ്ത്രജ്ഞനും ബിബിസി ലൈഫ് സിരീസിന്റെ അവതാരകനുമായ ഡേവിഡ് ആറ്റൻബറോയ്ക്ക്. 93കാരനായ ഡേവിഡാണ് ബ്ലാക്ക് ആൻഡ് വൈറ്റ്, എച്ച്ഡി, ത്രീഡി, ഫോർ കെ ഫോർമാറ്റുകളിൽ ബ്രിട്ടീഷ് അക്കാദമി ഓഫ് ലൈഫ് ആൻഡ് ടെലിവിഷൻ അവാർഡ് നേടിയ വ്യക്തി. ഗാന്ധി സിനിമയുടെ സംവിധായകനായ റിച്ചാർഡ് ആറ്റൻബറോയുടെ സഹോദരനാണ് ഇദ്ദേഹം.

ശിവസേന വിട്ടു നിന്നു: ഭീഷണികളില്ലാതെ കോലാപ്പൂരില്‍ വിജയം നേടി എന്‍സിപി-കോണ്‍ഗ്രസ് സഖ്യംശിവസേന വിട്ടു നിന്നു: ഭീഷണികളില്ലാതെ കോലാപ്പൂരില്‍ വിജയം നേടി എന്‍സിപി-കോണ്‍ഗ്രസ് സഖ്യം

ഭൂമിയിലെ ജൈവവൈവിധ്യങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞതിനൊപ്പം പ്രകൃതിയിലെ അത്ഭുതങ്ങളെ മനുഷ്യർക്ക് പരിചയപ്പെടുത്താൻ ജീവിതം ഉഴിഞ്ഞുവെക്കുകയും ചെയ്ത വ്യക്തിയാണ് ആറ്റൻബറോയെന്ന് അവാർഡ് നിർണയിച്ച ജൂറി വിലയിരുത്തി.

pranab-157425

ഇന്ത്യൻ രാഷ്ട്രപതി പ്രണാബ് മുഖർജി അധ്യക്ഷനായ സമിതിയാണ് ആറ്റൻബറോയുടെ പേര് പുരസ്കാരത്തിനായി നിർദേശിച്ചത്. ചൊവ്വാഴ്ചയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ജൈവ വൈവിധ്യങ്ങളെയും ഭൂമിയിലെ ജീവപരിണാമത്തെയും അവതരിപ്പിച്ച ലൈഫ് ഓൺ എർത്ത് എന്ന പരമ്പരയിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. ലൈഫ് ഇൻ ദി ഫ്രീസർ, ദി ലൈഫ് ഓഫ് ബേർഡ്സ് എന്നിവയും അദ്ദേഹത്തിന്റെ പ്രസിദ്ധ ഡോക്യുമെന്ററികളാണ്.
English summary
Naturalist, broadcaster David Attenborough to get Indira Gandhi Peace Prize for 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X