ബിഗ് ബോസില്‍ നിന്നും ഒഴിവായത് കിടക്ക പങ്കിടാനുള്ള മടികൊണ്ടെന്ന് നടി
മുംബൈ: റിയാലിറ്റി ഷോ ബിഗ് ബോസില്‍ നിന്നും താന്‍ ഒഴിവായത് പ്രതിഫലത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണെന്ന വാര്‍ത്തകള്‍ക്കെതിരെ പ്രമുഖ ടെലിവിഷന്‍ നടി നൗഷീന്‍ അലി സര്‍ദാര്‍ രംഗത്തെത്തി. വന്‍ പ്രതിഫലം തന്നെയാണ് ചാനല്‍ അധികൃതര്‍ തനിക്കു വാഗ്ദാനം ചെയ്തത്. എന്നാല്‍ അവര്‍ പറയുന്ന കാര്യങ്ങള്‍ അനുസരിക്കാന്‍ തനിക്ക് ബുദ്ധിമുട്ടുണ്ടെന്ന് നടി വിശദമാക്കി.
ഒരു മുറിയില്‍ ഒരുമിച്ചു കഴിയുക. മറ്റുള്ളവരുമായി പ്രത്യേകിച്ച് പുരുഷന്മാരുമായി കിടക്ക പങ്കിടുക, ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക തുടങ്ങിയ കാര്യങ്ങളൊന്നും തനിക്ക് സമ്മതമല്ലായിരുന്നെന്ന് നടി പറഞ്ഞു. താന്‍ ഇതൊന്നും ശീലിച്ചിട്ടുള്ള കാര്യമല്ല. അതുകൊണ്ടുതന്നെ പ്രേക്ഷകര്‍ക്കു മുന്നില്‍ ഇത്തരത്തില്‍ ജീവിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും നൗഷീന്‍ പറഞ്ഞു.

ശീലമല്ലാത്ത നിബന്ധനകള്‍ അനുസരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചതുകൊണ്ടുതന്നെ നിര്‍മാതാക്കള്‍ തന്നെ പിന്നീട് സമീപിച്ചിട്ടില്ല. സെലിബ്രിറ്റികള്‍ക്കെല്ലാം മികച്ച പ്രതിഫലമാണ് ചാനല്‍ നല്‍കുന്നത്. സല്‍മാഖാനെ പോലുള്ള ാെരാളുടെ സാന്നിദ്ധ്യവും പരിപാടി വേറിട്ടതാക്കുന്നുണ്ടെന്ന് നൗഷീന്‍ പറഞ്ഞു.
പ്രമുഖ സെലിബ്രിറ്റികള്‍ ഒരു കൂരയ്ക്കുകീഴെ ദിവസങ്ങളോളം കഴിയുകയും ദിനചര്യകളും തമാശകളും ചര്‍ച്ചകളുമൊക്കെയായി പ്രേക്ഷകര്‍ക്കു മുന്നിലെത്തുകയും ചെയ്യുന്ന പരിപാടിയാണ് ബിഗ് ബോസ് റിയാലിറ്റി ഷോ. പരിപാടിയില്‍ നിന്നും പ്രേക്ഷകരുടെയും ജഡ്ജിന്റെയും തീരുമാനത്തിലൂടെ ഓരോരുത്തരെ ആയി പുറത്താക്കുകയും ഒടുവില്‍ ഒരു വിജയിയെ തെരഞ്ഞെടുക്കുകയുമാണ് പരിപാടിയുടെ രീതി.












Click it and Unblock the Notifications