ഒഡീഷയില്‍ നവീന്‍ പട്‌നായിക് അഞ്ചാം തവണയും മുഖ്യമന്ത്രി പദത്തിലേക്ക്, ലോക്സഭയിലേക്ക് ബിജെപിയും
ഒഡീഷ: അഞ്ചാം തവണയും ഒഡീഷ മുഖ്യമന്ത്രി പദത്തിലേക്ക് നവീന്‍ പട്‌നായിക് തിരിച്ചെത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലം. ഒഡീഷയിലെ പ്രധാന മാധ്യമങ്ങളിലൊന്ന് നടത്തിയ എക്‌സിറ്റ് പോള്‍ ഫലത്തിലാണ് ഒഡീഷയില്‍ പട്‌നായിക് ഭേദപ്പെട്ട ഭൂരിപക്ഷം നേടി അധികാരത്തില്‍ തിരിച്ചെത്തുമെന്ന് പറയുന്നത്. അതേസമയം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടുമെന്നും പറയുന്നു. സംസ്ഥാനത്ത് പട്‌നായികിന്റെ ബിജു ജനതാദളും കേന്ദ്രത്തില്‍ ബിജെപിയും എന്നാണ് എക്‌സിറ്റ് പോള്‍ പറയുന്നത്.
സമ്പാദ് കനക് ന്യൂസിന്റെ എക്‌സിറ്റ് പോള്‍ പ്രകാരം ബിജെപി 8 മുതല്‍ 12 വരെ വോട്ടുകള്‍ നേടുമെന്നാണ് പറയുന്നത്. കഴിഞ്ഞ തവണ ഒരു സീറ്റായിരുന്നു പാര്‍ട്ടി നേടിയിരുന്നത്. ബിജെഡി 6 മുതല്‍ 9 വരെ സീറ്റുകളും നേടും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 20 സീറ്റായിരുന്നു നേടിയത്. കോണ്‍ഗ്രസ് ഒരു സീറ്റില്‍ വിജയിച്ചേക്കാമെന്നും എക്‌സിറ്റ് പോള്‍ പറയുന്നു.

പശ്ചിമ ഒഡീഷയിലും തെക്കന്‍ ഒഡീഷയിലും ബിജെപിക്ക് നല്ല വിജയം കാഴ്ച്ച വയ്ക്കാനാകുമെന്നും പറയുന്നു. തീരദേശമായ ഭുവനേശ്വറും ബിജെപി സ്വന്തമാക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലം പറയുന്നത്. ഒഡീഷയിലെ നബരങ്പൂരില്‍ ലോക്‌സഭ മണ്ഡലമാണ് കോണ്‍ഗ്രസിന് വിജയ സാധ്യത ഉള്ള ഏക മണ്ഡലമെന്നും സര്‍വ്വേയില്‍ പറയുന്നു. പുരി, കട്ടക് എന്നീ മണ്ഡലങ്ങള്‍ ആര്‍ക്കൊപ്പ എന്നത് ഏറെ നിര്‍ണായകമാണ്. എല്ലാ പാര്‍ട്ടിക്കും അനുകൂലമാണ് ഇവിടം.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications