കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപതിരഞ്ഞെടുപ്പ് ജയിച്ചതിന് പിന്നാലെ ഒഡീഷയില്‍ ട്വിസ്റ്റ്, മന്ത്രിമാരെല്ലാം രാജിവെച്ചു

Google Oneindia Malayalam News

ഭുവനേശ്വര്‍: ഒഡീഷയില്‍ ഉപതിരഞ്ഞെടുപ്പ് വിജയിച്ച്തിന് വന്‍ ട്വിസ്റ്റ്. മന്ത്രിമാരെല്ലാം രാജിവെച്ചിരിക്കുകയാണ്. സ്പീക്കറും രാജവെച്ചു. മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് മാറ്റം. മന്ത്രിസഭാ പുനസംഘടനയാണ് സംസ്ഥാനത്ത് അപ്രതീക്ഷിതമായി ഒരുങ്ങുന്നത്. പുതിയ മന്ത്രിമാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കാണ് സത്യപ്രതിജ്ഞ. ബ്രജ് രാജ് നഗറിലാണ് കഴിഞ്ഞ ദിവസം ബിജെഡി വന്‍ വിജയം നേടിയത്. 66122 വോട്ടിനായിരുന്നു അളക മൊഹന്ദി വിജയിച്ചത്. ബിജെപി മൂന്നാം സ്ഥാനത്തേക്ക് വീണിരുന്നു. 2019ന് ശേഷം ഒഡീഷയില്‍ ആദ്യമായിട്ടാണ് ഇത്രയും നാണംകെട്ട തിരിച്ചടി ബിജെപി നേരിടുന്നത്.

'ജാസ്മിന്‍ പോയത് നന്നായി, ഇല്ലെങ്കില്‍ റോബിനുമായി അടി ഉറപ്പ്' യഥാര്‍ത്ഥ വിജയി അവളാണെന്ന് അഖില്‍'ജാസ്മിന്‍ പോയത് നന്നായി, ഇല്ലെങ്കില്‍ റോബിനുമായി അടി ഉറപ്പ്' യഥാര്‍ത്ഥ വിജയി അവളാണെന്ന് അഖില്‍

1

ഒഡീഷയില്‍ അടുത്ത സംസ്ഥാന തിരഞ്ഞെടുപ്പും ലോക്‌സഭാ തിരഞ്ഞെടുപ്പും 2024ല്‍ നടക്കും. ഇപ്പോഴും നവീന്‍ പട്‌നായിക്ക് എതിരില്ലാതെ മുന്നേറുകയാണ്. 93953 വോട്ടാണ് അളകയ്ക്ക് ആകെ ലഭിച്ചത്. കോണ്‍ഗ്രസിന്റെ കിഷോരി പട്ടേലിന് ആകെ ലഭിച്ചത് 27831 വോട്ടും. രണ്ടാം സ്ഥാനം പക്ഷേ കോണ്‍ഗ്രസ് സ്വന്തമാക്കി. ബിജെപിയുടെ രാധാറാണി പാണ്ഡ നേടിയത് 22630 വോട്ടാണ്. പക്ഷേ കെട്ടിവെച്ച കാശ് നഷ്ടമായി. അടുത്തൊന്നും ബിജെപിക്ക് കെട്ടിവെച്ച കാശ് നഷ്ടമാകുന്ന അവസ്ഥ വന്നിട്ടില്ലായിരുന്നു. അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ച്ചവെച്ചത് കോണ്‍ഗ്രസാണ്. പുതിയ അധ്യക്ഷ വന്നതിന് ശേഷം മുന്നേറ്റം നടത്താനും പാര്‍ട്ടിക്ക് സാധിച്ചു.

അതേസമയം അളക മൊഹന്ദിക്ക് അനുകൂലമായി ശക്തമായ സഹതാപ തരംഗമുണ്ടായിരുന്നു. ഇവരുടെ ഭര്‍ത്താവ് കിഷോര്‍ മൊഹന്തിയുടെ അപ്രതീക്ഷിത വിയോഗത്തെ തുടര്‍ന്നാണ് ബ്രജ്രാജ്‌നഗറില്‍ ഉപതിരഞ്ഞെടുപ്പിന് ഇടയാക്കിയത്. നവീന്‍ പട്‌നായിക്കിന്റെ ജനപ്രീതിയും ഇവരുടെ ഭൂരിപക്ഷം റെക്കോര്‍ഡിലെത്തിച്ചു. 2019 മുതല്‍ ഒഡീഷയില്‍ നടന്നിട്ടുള്ള തിരഞ്ഞെടുപ്പുകളില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷ മാര്‍ജിനാണ് ബ്രജ്രാജ് നഗറില്‍ അളകയ്ക്ക് ലഭിച്ചത്. മൊത്തം വോട്ടുകളില്‍ 61.25 ശതമാനം വോട്ടും അവര്‍ക്കാണ് ലഭിച്ചത്. കോണ്‍ഗ്രസിന് 18.14 ശതമാനം വോട്ടും കിട്ടി. ബിജെപിക്ക് കിട്ടിയത് 14.75 ശതമാനം വോട്ടാണ്. ഇത് ആറിലൊരു ശതമാനം പോലുമില്ല. അതുകൊണ്ട് കെട്ടിവെച്ച കാശ് നഷ്ടമായി.

തുടക്കം മുതല്‍ തന്നെ ബിജെഡി സ്ഥാനാര്‍ത്ഥിയായിരുന്നു. നേരത്തെ ബിജേപൂര്‍, ബാലസോര്‍, തിര്‍തോള്‍, പിപ്പിലി എന്നീ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പും ബിജെഡിയാണ് ജയിച്ചത്. പക്ഷേ ബിജെപിയായിരുന്നു എല്ലായിടത്തും രണ്ടാം സ്ഥാനത്ത്. തിര്‍ത്തോളില്‍ ഒഴിച്ചുള്ള ഇടങ്ങളില്‍ മൂന്നാം സ്ഥാനത്തുള്ള കോണ്‍ഗ്രസിന് കെട്ടിവെച്ച കാശും നഷ്ടമായിരുന്നു. അതേസമയം ശരത് പട്‌നായക് കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനാണ്. ഒഡീഷയില്‍ വലിയ പ്രതീക്ഷ പാര്‍ട്ടിക്ക് നല്‍കുന്നുണ്ട് അദ്ദേഹം. ബിജെപിയും ബിജെഡിയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് ശരത് പട്‌നായക് ആരോപിച്ചു. ബിജെപി വെറും നിഴലായി നില്‍ക്കുന്ന പ്രതിപക്ഷമാണെന്നും അദ്ദേഹം പറഞ്ഞു.

ദിലീപിന് കടുത്ത പക; ആ വാക്ക് ഞാന്‍ പറഞ്ഞു, സ്വഭാവം മാറി, വെളിപ്പെടുത്തലുകളുമായി ലിബര്‍ട്ടി ബഷീര്‍ദിലീപിന് കടുത്ത പക; ആ വാക്ക് ഞാന്‍ പറഞ്ഞു, സ്വഭാവം മാറി, വെളിപ്പെടുത്തലുകളുമായി ലിബര്‍ട്ടി ബഷീര്‍

Recommended Video

cmsvideo
ആരോടാ പോരണ്ടാന്ന് പറഞ്ഞേ? | Hibi Eden Wife Exclusive Interview | #Interview | OneIndia Malayalam

English summary
naveen patnaik change entire cabinet, new ministers will take oath on sunday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X