കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നവീന്‍ പട്‌നായിക്ക് എന്‍ഡിഎയെ പിന്തുണയ്ക്കില്ല.... മോദിക്കെതിരെ ദില്ലിയില്‍ കര്‍ഷക റാലി!!

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും എന്‍ഡിഎയുടെയും അടുത്ത സഖ്യങ്ങളില്‍ ഒരാളായിരുന്നു ബിജു ജനതാദളും നവീന്‍ പട്‌നായിക്കും. എന്‍ഡിഎയുടെ ഭാഗമല്ലെങ്കിലും മോദിയുടെ എല്ലാം പദ്ധതികളെയും അവര്‍ പിന്തുണയ്ക്കാറുണ്ട്. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ ഈ പിന്തുണ ഇനിയുണ്ടാവില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം. ഒഡീഷയില്‍ ബിജെപി പകരക്കാരില്ലാത്ത ശക്തിയായി വരുന്നതും ഈ തീരുമാനത്തിന് പിന്നിലുണ്ട്.

അതേസമയം പാര്‍ലമെന്റില്‍ നിര്‍ണായക വിഷയങ്ങളില്‍ അടക്കം പട്‌നായിക്ക് മോദിയെ പിന്തുണച്ചിരുന്നു. ഇതിന് പുറമേ ഇരുവരും തമ്മില്‍ രഹസ്യ ബന്ധം തന്നെയുണ്ടെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ ഇവരെയൊക്കെ അദ്ഭുതപ്പെടുത്തി കൊണ്ടാണ് അദ്ദേഹം ഒരടി മുന്നോട്ട് പോയിരിക്കുന്നത്. മോദിക്കെതിരെ ജനുവരി എട്ടിന് ദില്ലിയില്‍ മാര്‍ച്ച് നടത്താനാണ് പട്‌നായിക്ക് ഒരുങ്ങുന്നത്. വലിയ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വെച്ചുള്ളതാണ് ഈ നീക്കം.

നവീന്‍ പട്‌നായിക്കിന്റെ രാഷ്ട്രീയ ലക്ഷ്യം

നവീന്‍ പട്‌നായിക്കിന്റെ രാഷ്ട്രീയ ലക്ഷ്യം

പട്‌നായിക്ക് വന്‍ നേട്ടമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലക്ഷ്യമിടുന്നത്. പക്ഷേ അപ്രതീക്ഷിതമായിട്ടാണ് ബിജെപി ഇവിടെ വന്‍ ശക്തിയായി ഉയര്‍ന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വരെ ഇവിടെ ബിജു ജനതാദളിന് എതിരാളിയുണ്ടായിരുന്നില്ല. 117 സീറ്റാണ് പട്‌നായിക്കിന്റെ പാര്‍ട്ടി നേടിയത്. ബിജെപിക്ക് വെറും പത്ത് സീറ്റാണ് ലഭിച്ചത്. ഇപ്പോള്‍ വന്‍ മുന്നേറ്റമാണ് ബിജെപി നടത്തിയത്. ഇത് പട്‌നായിക്കിന്റെ നിലനില്‍പ്പിന് ഭീഷണിയാണ്.

ബിജെപിയുടെ കുതിപ്പ്

ബിജെപിയുടെ കുതിപ്പ്

ബിജെപി 2014ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 സീറ്റ് നേടിയിരുന്നു. നേരത്തെ ആറ് സീറ്റുള്ളതില്‍ നിന്നാണ് ബിജെപി പത്ത് സീറ്റിലേക്ക് ഉയര്‍ന്നത്. മുഖ്യപ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസിന് ഇവിടെ അടിത്തറ ഇല്ലാതായിരിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബിജെപി നേട്ടമുണ്ടാക്കി. ഇവിടെ ആദ്യമായി അക്കൗണ്ട് തുറക്കാനും ബിജെപിക്ക് സാധിച്ചു. ആകെയുള്ള 21 സീറ്റില്‍ 20 എണ്ണം ബിജു ജനതാദളാണ് നേടിയത്. ഇത്തവണ അത് വളരെയധികം കുറയാനാണ് സാധ്യത.

പട്‌നായിക്ക് പ്രതിരോധത്തില്‍

പട്‌നായിക്ക് പ്രതിരോധത്തില്‍

പട്‌നായിക്ക് ബിജെപിയെ നേരിടുന്ന കാര്യത്തില്‍ പ്രതിരോധത്തിലാണ്. അതുകൊണ്ട് ദില്ലിയില്‍ ചെന്ന് ബിജെപിയെ വെല്ലുവിളിച്ചിരിക്കുന്നത്. ദില്ലിയില്‍ കര്‍ഷക റാലി ഡിസംബര്‍ ഒന്‍പതിനാണ് ബിജു ജനതാദള്‍ നടത്തുന്നത്. കര്‍ഷക റാലിയാണിത്. സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം താങ്ങുവില വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പട്‌നായിക്കിന്റെ റാലി. ബിജെപിയുടെ എംപിമാരും എംഎല്‍എമാരും റാലിയില്‍ പങ്കെടുക്കും. ഭുവനേശ്വറില്‍ നിന്ന് കര്‍ഷകരുടെ വലിയൊരു സംഘവും ദില്ലിയിലെത്തുന്നുണ്ട്. ഇവര്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണും.

മുമ്പത്തെ ബന്ധം

മുമ്പത്തെ ബന്ധം

ബിജെപിയുമായി 11 വര്‍ഷം ഒരുമിച്ച് ചേര്‍ന്ന് ഭരിച്ചിട്ടുണ്ട് നവീന്‍ പട്‌നായിക്ക്. 1998 മുതല്‍ 2009 വരെയുള്ള കാലയളവിലാണ് ഇത്. എന്നാല്‍ 2009ലെ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ബന്ധത്തില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ പിന്നീട് നേടാനും പട്‌നായിക്കിന് സാധിച്ചു. എന്നാല്‍ സഖ്യം ഉപേക്ഷിച്ചിട്ടും വാക്കുകൊണ്ട് പോലും ബിജെപിയെ നോവിക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. ഇരുവരും തമ്മിലുള്ള രഹസ്യ ബന്ധമായിരുന്നു ഇത്.

ആദ്യമായിട്ടുള്ള എതിര്‍പ്പ്

ആദ്യമായിട്ടുള്ള എതിര്‍പ്പ്

ഇത് ആദ്യമായിട്ടാണ് ബിജെപിക്കെതിരെ പട്‌നായിക്ക് പ്രതിഷേധമുയര്‍ത്തുന്നത്. എന്നാല്‍ സ്വന്തം അടിത്തറ ഇളകുന്നു എന്ന തോന്നലാണ് ഇതിന് പിന്നില്‍. 19 വര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിക്കെതിരെ സ്വാഭാവികമായും ഭരണവിരുദ്ധ വികാരം ശക്തമാകും. ബിജെപിയുടെ സംഘടനാ അടിത്തറയും ഇവിടെ ശക്തിപ്പെട്ടിട്ടുണ്ട്. അതേസമയം മോദിയുടെ സന്ദര്‍ശനത്തോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധം മോശമായത്. ഒമ്പത് പ്രശ്‌നങ്ങളടങ്ങിയ കുറ്റപത്രമാണ് മോദി സര്‍ക്കാരിനെതിരെ പട്‌നായിക്ക് ഉയര്‍ത്തുന്നത്. എന്‍ഡിഎയുമായി ഒരു സഖ്യവുമില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

മോദിക്കെതിരെ വാളെടുക്കുന്നു

മോദിക്കെതിരെ വാളെടുക്കുന്നു

മോദിക്കെതിരെ തുറന്ന പോര് പ്രഖ്യാപിച്ചിരിക്കുകയാണ് പട്‌നായിക്ക്. അദ്ദേഹം റാലിയില്‍ ഉയര്‍ത്തിയ പല വിഷയങ്ങളും കളവാണെന്ന് കാണിച്ച് കത്തയച്ചിരിക്കുകയാണ് പട്‌നായിക്ക്. ജലവിതരണം സംസ്ഥാനത്ത് മോശമാണെന്നും അഴിമതി കൂടിയ തോതിലാണെന്നും മോദി വിമര്‍ശിച്ചിരുന്നു. എന്നാല്‍ പട്‌നായിക്കിനെ അദ്ദേഹം വിമര്‍ശിച്ചിരുന്നില്ല. അതേസമയം മോദി പുരിയില്‍ മത്സരിക്കുമെന്ന കാര്യത്തിലും പട്‌നായിക്കിന് എതിര്‍പ്പുണ്ട്. സംസ്ഥാനത്തെ മൊത്തം സാഹചര്യം മാറ്റിമറിക്കാനാണ് അദ്ദേഹത്തിന്റെ വരവെന്നാണ് ആരോപണം.

മഹാസഖ്യത്തിലെത്തുമോ?

മഹാസഖ്യത്തിലെത്തുമോ?

ബിജു ജനതാദള്‍ മഹാസഖ്യത്തിലെത്തുമെന്നാണ് സൂചന. കഴിഞ്ഞ കുറച്ച് മാസങ്ങളായി പാര്‍ലമെന്റില്‍ പ്രതിപക്ഷ നിരയെ പിന്തുണയ്ക്കുന്നുണ്ട് അവര്‍. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇതേ തരത്തിലുള്ള മാര്‍ച്ച് നടത്തിയത് വഴി കോണ്‍ഗ്രസുമായി ഉടക്കിയിരുന്നു പട്‌നായിക്ക്. ഇപ്പോള്‍ വീണ്ടും അവരെ പിന്തുണയ്ക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. കെ ചന്ദ്രശേഖര്‍ റാവുവിന്റെ മൂന്നാം മുന്നണിയിലേക്കില്ലെന്ന് അദ്ദേഹം നേരത്തെ തന്നെ പറഞ്ഞതാണ്. അതേസമയം രാഹുല്‍ ഗാന്ധി അദ്ദേഹം കാണുമെന്ന് സൂചനയുണ്ട്. ബിജു ജനതാദളിന്റെ സമരവേദിയില്‍ കോണ്‍ഗ്രസ് നേതാക്കളും എത്തുമെന്ന് വ്യക്തമാണ്.

കര്‍ഷകരെ കൈവിടാതെ രാഹുല്‍.... അധികാരം നേടിയ മൂന്ന് സംസ്ഥാനങ്ങളില്‍ കര്‍ഷക റാലികള്‍!!കര്‍ഷകരെ കൈവിടാതെ രാഹുല്‍.... അധികാരം നേടിയ മൂന്ന് സംസ്ഥാനങ്ങളില്‍ കര്‍ഷക റാലികള്‍!!

രാഹുല്‍ ഗാന്ധി വാരണാസിയിലേക്ക്..... റാലികള്‍ മുതല്‍ ശക്തി ആപ്പ് വരെ, സര്‍വസന്നാഹവുമായി കോണ്‍ഗ്രസ്രാഹുല്‍ ഗാന്ധി വാരണാസിയിലേക്ക്..... റാലികള്‍ മുതല്‍ ശക്തി ആപ്പ് വരെ, സര്‍വസന്നാഹവുമായി കോണ്‍ഗ്രസ്

English summary
naveen patnaik led bjp to take on modi govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X