നവീന്‍ പട്നായിക് സത്യപ്രതിജ്ഞ ചെയ്തു; ഒഡീഷയില്‍ കൂടുതല്‍ കാലം മുഖ്യമന്ത്രിയായ നേതാവ്
ഭുവനേശ്വര്‍: ഒഡീഷയില്‍ നവീന്‍ പട്നായിക് മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ച്ചയായി അഞ്ചാംതവണയാണ് ഇദ്ദേഹം ഒഡീഷയുടെ മുഖ്യമന്ത്രിയാകുന്നത്. ഒഡീഷയില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായ വ്യക്തി എന്ന ബഹുമതിയും ഇദ്ദേഹത്തിന് സ്വന്തമാകുകയാണ്.

11 കാബിനറ്റ് മന്ത്രിമാരും 9 സഹമന്ത്രിമാരും ഉള്‍പ്പെടുന്നതാണ് മന്ത്രിസഭ. പത്ത് മന്ത്രിമാര്‍ പുതുമുഖങ്ങളാണ്. 147 അംഗ നിയമസഭയില്‍ 112 സീറ്റ് നേടിയാണ് നവീന്‍ പട്നായികിന്റെ ബിജു ജനതാദള്‍ അധികാരത്തിലെത്തിയത്. 2000ത്തിന് ശേഷം ബിജെഡി അല്ലാത്ത ഒരു പാര്‍ട്ടിയും ഒഡീഷയില്‍ അധികാരത്തിലെത്തിയിട്ടില്ല. സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് നവീന്‍ പട്നായിക് പുരിയിലെ ശ്രീ ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നവീന്‍ പട്നായിക് തന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ മോദി എത്തിയില്ല. മോദി വിജയാശംസ നേര്‍ന്നിരുന്നു. പ്രധാനമന്ത്രിയാകാന്‍ പോകുന്ന മോദിയെ നവീന്‍ പട്നായികും അഭിനന്ദിച്ചു.
ആദ്യമായിട്ടാണ് ഒഡീഷയില്‍ രാജ്ഭവന് പുറത്ത് സത്യപ്രതിജ്ഞ നടക്കുന്നത്. 1998-2009 കാലത്ത് എന്‍ഡിഎയില്‍ സഖ്യകക്ഷിയായിരുന്നു ബിജെഡി. പിന്നീട് സഖ്യം വിട്ട ബിജെഡി ബിജെപിയോടും കോണ്‍ഗ്രസിനോടും തുല്യ അകലം പാലിക്കുകയായിരുന്നു. ദേശീയതലത്തില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ലായിരന്നുവെങ്കില് ബിജെഡി പോലുള്ള പ്രാദേശിക കക്ഷികള്‍ മുഖ്യ റോളിലേക്ക് എത്തുമായിരുന്നു.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications