കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നവീന്‍ പട്‌നായിക് സത്യപ്രതിജ്ഞ ചെയ്തു; ഒഡീഷയില്‍ കൂടുതല്‍ കാലം മുഖ്യമന്ത്രിയായ നേതാവ്

Google Oneindia Malayalam News

ഭുവനേശ്വര്‍: ഒഡീഷയില്‍ നവീന്‍ പട്‌നായിക് മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ച്ചയായി അഞ്ചാംതവണയാണ് ഇദ്ദേഹം ഒഡീഷയുടെ മുഖ്യമന്ത്രിയാകുന്നത്. ഒഡീഷയില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായ വ്യക്തി എന്ന ബഹുമതിയും ഇദ്ദേഹത്തിന് സ്വന്തമാകുകയാണ്.

Naveen

11 കാബിനറ്റ് മന്ത്രിമാരും 9 സഹമന്ത്രിമാരും ഉള്‍പ്പെടുന്നതാണ് മന്ത്രിസഭ. പത്ത് മന്ത്രിമാര്‍ പുതുമുഖങ്ങളാണ്. 147 അംഗ നിയമസഭയില്‍ 112 സീറ്റ് നേടിയാണ് നവീന്‍ പട്‌നായികിന്റെ ബിജു ജനതാദള്‍ അധികാരത്തിലെത്തിയത്. 2000ത്തിന് ശേഷം ബിജെഡി അല്ലാത്ത ഒരു പാര്‍ട്ടിയും ഒഡീഷയില്‍ അധികാരത്തിലെത്തിയിട്ടില്ല. സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് നവീന്‍ പട്‌നായിക് പുരിയിലെ ശ്രീ ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നവീന്‍ പട്‌നായിക് തന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ മോദി എത്തിയില്ല. മോദി വിജയാശംസ നേര്‍ന്നിരുന്നു. പ്രധാനമന്ത്രിയാകാന്‍ പോകുന്ന മോദിയെ നവീന്‍ പട്‌നായികും അഭിനന്ദിച്ചു.

രാഹുല്‍ രഹസ്യനീക്കം തുടങ്ങി; മുഴുവന്‍ കോണ്‍ഗ്രസ് മന്ത്രിമാരെയും മാറ്റും, 15 ദിവസം സമയംരാഹുല്‍ രഹസ്യനീക്കം തുടങ്ങി; മുഴുവന്‍ കോണ്‍ഗ്രസ് മന്ത്രിമാരെയും മാറ്റും, 15 ദിവസം സമയം

ആദ്യമായിട്ടാണ് ഒഡീഷയില്‍ രാജ്ഭവന് പുറത്ത് സത്യപ്രതിജ്ഞ നടക്കുന്നത്. 1998-2009 കാലത്ത് എന്‍ഡിഎയില്‍ സഖ്യകക്ഷിയായിരുന്നു ബിജെഡി. പിന്നീട് സഖ്യം വിട്ട ബിജെഡി ബിജെപിയോടും കോണ്‍ഗ്രസിനോടും തുല്യ അകലം പാലിക്കുകയായിരുന്നു. ദേശീയതലത്തില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ലായിരന്നുവെങ്കില്‍ ബിജെഡി പോലുള്ള പ്രാദേശിക കക്ഷികള്‍ മുഖ്യ റോളിലേക്ക് എത്തുമായിരുന്നു.

English summary
Naveen Patnaik Takes Oath As Odisha Chief Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X