കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രക്ഷിച്ച മൂര്‍ഖനോടുള്ള സ്‌നേഹം അതിരു കടന്നു, പത്തിയില്‍ ചുംബിച്ചു! പിന്നെ സംഭവിച്ചത്...

ഫോട്ടോക്കായി പോസ് ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് സോംനാഥ് മൂര്‍ഖന്റെ തലയില്‍ ചുംബിച്ചത്. ഇതിനിടെ തിരിഞ്ഞ മൂര്‍ഖന്‍ സോംനാഥിന്റെ നെഞ്ചില്‍ കൊത്തുകയായിരുന്നു.

  • By Gowthamy
Google Oneindia Malayalam News

മുംബൈ: രക്ഷപ്പെടുത്തിയ മൂര്‍ഖന്‍ പാമ്പിനെ ചുംബിക്കുന്നതിനിടെ പാമ്പു പിടിത്തക്കാരന്‍ മൂര്‍ഖന്റെ കൊത്തേറ്റ് മരിച്ചു. നവി മുംബൈയിലാണ് സംഭവം. സോംനാഥ് മ്‌ഹെത്രെയാണ് മൂര്‍ഖന്റെ കടിയേറ്റ് മരിച്ചത്. ഫെബ്രുവരി രണ്ടിനാണ് സംഭവം ഉണ്ടായത്.

ബേലാപ്പൂരില്‍ കാറിനുള്ളില്‍ പാമ്പിനെ കണ്ടെത്തിയെന്ന വിവരത്തെ തുടര്‍ന്നായിരുന്നു സോംനാഥ് എത്തിയത്. കാറിനുളളില്‍ നിന്ന് മൂര്‍ഖനെ പുറത്തെടുത്ത ശേഷം മറ്റൊരു സ്ഥലത്തേക്ക് കൊണ്ട് പോയി.അവിടെ വച്ച് ഫോട്ടോക്കായി പോസ് ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് സോംനാഥ് മൂര്‍ഖന്റെ തലയില്‍ ചുംബിച്ചത്. ഇതിനിടെ തിരിഞ്ഞ മൂര്‍ഖന്‍ സോംനാഥിന്റെ നെഞ്ചില്‍ കൊത്തുകയായിരുന്നു.

cobra

അഞ്ച് ദിവസം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സോംനാഥ്. എന്നിട്ടാണ് മരണത്തിന് കീഴടങ്ങിയത്. പാമ്പു പിടിത്തത്തില്‍ പ്രശസ്തനായിരുന്നു സോംനാഥ്. നൂറോളം പാമ്പുകളെ സോംനാഥ് പിടിച്ചിട്ടുണ്ട്. കഴിഞ്ഞ 12 വര്‍ഷത്തിനിടെ പാമ്പുകടിയേറ്റ് മരിക്കുന്ന 31ാമത്തെയളാണ് സോംനാഥ്.

സോംനാഥിന് മുമ്പ് മറ്റൊരു പാമ്പുപിടിത്തക്കാരനും ഇത്തരത്തില്‍ പാമ്പിന്റെ കടിയേറ്റ് മരിച്ചിരുന്നു. അതും ഇത്തരത്തില്‍ പിടിച്ച പാമ്പിനെ ചുംബിക്കുന്നതിനിടെയായിരുന്നു. അതേസമയം പാമ്പു പിടിത്തത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടു വരണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഇത്തരത്തില്‍ പിടിക്കുന്ന പാമ്പുകളെ ചുംബിക്കുന്നതുള്‍പ്പെടെയുള്ള പ്രവൃത്തികള്‍ ഒഴിവാക്കാന്‍ വനംവകുപ്പ് ഇടപെടണമമെന്നാണ് ആവശ്യം.

English summary
Mhatre is the 31st snake rescuer to die in the last 12 years from the snakebite he suffered while performing the oft-repeated pecking stunt.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X