Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഗോള സാമ്പത്തിക അസ്ഥിരതയിലും വീഴാതെ ഇന്ത്യ; മോദി സര്‍ക്കാരിന്റെ നയതന്ത്ര വിജയം

റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷത്തിന്റെ ദൂരവ്യാപകമായ പ്രത്യാഘതങ്ങളില്‍പ്പെട്ട് വലയുകയാണ് ആഗോള സമ്പദ്വ്യവസ്ഥകള്‍. എണ്ണയും യൂറിയയും പോലുള്ള അവശ്യ ചരക്കുകളില്‍ പോലും പ്രതിസന്ധി നേരിടുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ, ഈ പ്രതിസന്ധികാലത്തിലും വില നിയന്ത്രിക്കാനും പൗരന്മാര്‍ക്ക് സ്ഥിരത ഉറപ്പാക്കാനും ശ്രമിച്ചു.

സാമ്പത്തിക സന്തുലിതാവസ്ഥ നിലനിര്‍ത്തിക്കൊണ്ട് തന്നെ ഈ നിര്‍ണായക വിഭവങ്ങളുടെ അസ്ഥിരമായ ആഗോള വിപണിയെ ഇന്ത്യ എങ്ങനെയാണ് കൈകാര്യം ചെയ്തത് എന്നതിനെ കുറിച്ചാണ് ഇവിടെ പരിശോധിക്കാന്‍ പോകുന്നത്.

Narendra Modi

സംഘര്‍ഷത്തിന്റെ ആഘാതം

എണ്ണയ്ക്കും യൂറിയയ്ക്കും വേണ്ടി ഇറക്കുമതിയെ ആണ് ഇന്ത്യ ആശ്രയിക്കുന്നത്. അതിനാല്‍ തന്നെ ഇതിന്റെ ലഭ്യത ആഗോള സാഹചര്യങ്ങള്‍ക്ക് വിധേയമാണ്. ഈ ചരക്കുകളുടെ പ്രധാന വിതരണക്കാരായ റഷ്യയും ഉക്രെയ്നും രണ്ട് വര്‍ഷത്തിലേറെയായി യുദ്ധത്തിലാണ്. ഇത് ആഗോള വിതരണ ശൃംഖലയില്‍ കാര്യമായ തടസങ്ങള്‍ സൃഷ്ടിക്കുകയും ഗണ്യമായ വില വ്യതിയാനങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. ഈ വെല്ലുവിളികള്‍ക്കിടയിലും, എണ്ണയുടെയും യൂറിയയുടെയും സ്ഥിരമായ ഒഴുക്ക് ഉറപ്പാക്കുന്നതില്‍ ഇന്ത്യ നടത്തിയ നയതന്ത്ര ശ്രമങ്ങള്‍ നിര്‍ണായകമാണ്.

എണ്ണ ഇറക്കുമതിയില്‍ കുതിച്ചുചാട്ടം

ഇന്ത്യ അതിന്റെ എണ്ണ ഇറക്കുമതി സ്രോതസുകളില്‍ വലിയ മാറ്റം വരുത്തിയിരിക്കുകയാണ്. ഇക്കാലത്ത് ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാരായി റഷ്യ ഉയര്‍ന്നു വന്നു. ഇപ്പോള്‍ രാജ്യത്തിന്റെ മൊത്തം എണ്ണ ഇറക്കുമതിയുടെ 20% ത്തിലധികവും റഷ്യയില്‍ നിന്നാണ്. സംഘര്‍ഷത്തിന് മുന്‍പ് ഇത് രണ്ട് ശതമാനം മാത്രമായിരുന്നു. ആഗോള പ്രക്ഷുബ്ധതയ്ക്കിടയിലും സുസ്ഥിരമായ എണ്ണ വിതരണം നിലനിര്‍ത്തുന്നതില്‍ ഇന്ത്യയുടെ നയതന്ത്രം വിജയിച്ചു എന്നാണ് ഇത് അടിവരയിടുന്നത്. സ്ഥിതിവിവരക്കണക്കുകളില്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ കുത്തനെയുള്ള വര്‍ധനവ് കാണിക്കുന്നു.

വളം വിതരണത്തിലും ജാഗ്രത

ഇന്ത്യയുടെ കാര്‍ഷിക മേഖലയ്ക്ക് അത്യന്താപേക്ഷിതമായ വളം ഇറക്കുമതി തന്ത്രപരമായ ചര്‍ച്ചകളിലൂടെ നിലനിര്‍ത്തിയിട്ടുണ്ട്. റഷ്യയുമായും ഉക്രെയ്‌നുമായും ബന്ധം ശക്തിപ്പെടുത്തി ഈ സുപ്രധാന വിതരണ ശൃംഖലകള്‍ നിലനിര്‍ത്തുന്നതില്‍ മോദി സര്‍ക്കാര്‍ കാണിച്ച ശ്രദ്ധ നിര്‍ണായകമാണ്. ആഗോള വിതരണ ശൃംഖലയെ ബാധിച്ചുകൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങള്‍ക്കിടയിലും യൂറിയ ഇറക്കുമതി ഗുരുതരമായ തടസങ്ങള്‍ നേരിടുന്നില്ലെന്ന് ഉറപ്പാക്കി.

സാമ്പത്തിക നടപടികളും സബ്‌സിഡികളും

ആഗോള വിലക്കയറ്റത്തിന് മറുപടിയായി സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് ഉപഭോക്താക്കളെയും കര്‍ഷകരെയും രക്ഷിക്കാന്‍ മോദി സര്‍ക്കാര്‍ നിരവധി നടപടികള്‍ നടപ്പിലാക്കി. സബ്സിഡി പ്രോഗ്രാമുകളുടെ വിപുലീകരണമാണ് പ്രധാന നീക്കങ്ങളിലൊന്ന്. പമ്പിലെ ഇന്ധന വില സ്ഥിരപ്പെടുത്തുന്നതില്‍ എണ്ണ സബ്സിഡി നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. അതേസമയം യൂറിയ സബ്സിഡികള്‍ കര്‍ഷകരുടെ വളത്തിന്റെ വിലയില്‍ ഗണ്യമായ വര്‍ധനവ് തടയാന്‍ സഹായിച്ചു. കാര്‍ഷിക മേഖലയെ പിന്തുണയ്ക്കുന്നതിനായി യൂറിയയ്ക്കുള്ള സബ്സിഡി കഴിഞ്ഞ വര്‍ഷം ഇരട്ടിയാക്കിയത് സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധത പ്രതിഫലിപ്പിക്കുന്നു

ട്രേഡ്-ഓഫുകളും വെല്ലുവിളികളും

എങ്കിലും ഈ സബ്സിഡികള്‍ ചില വെല്ലുവിളികളും ഉയര്‍ത്തുന്നു. ഈ സബ്സിഡികള്‍ നിലനിര്‍ത്തുന്നതിന് അനുവദിച്ചിട്ടുള്ള ഗണ്യമായ ഫണ്ടുകള്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, അടിസ്ഥാന സൗകര്യ വികസനം, സാമൂഹിക ക്ഷേമം തുടങ്ങിയ മറ്റ് നിര്‍ണായക മേഖലകളില്‍ നിന്ന് മാറ്റേണ്ടി വന്നിട്ടുണ്ട്. ദീര്‍ഘകാല നിക്ഷേപങ്ങളേക്കാള്‍ ഹ്രസ്വകാല ആശ്വാസത്തിന് മുന്‍ഗണന നല്‍കിയുള്ള സര്‍ക്കാര്‍ തീരുമാനത്തിലെ പ്രയാസങ്ങളെയാണ് ഈ ട്രേഡ് ഓഫ് എടുത്തുകാണിക്കുന്നത്. ഈ സബ്സിഡികള്‍ക്കായി വേണ്ടി വരുന്ന സാമ്പത്തിക ബുദ്ധിമുട്ട് മറ്റ് അവശ്യ മേഖലകളിലെ വികസനത്തെ സ്വാധീനിച്ചു എന്നത് വിശാലമായ സാമ്പത്തിക ഭൂപ്രകൃതിയില്‍ പ്രകടമാണ്.

മുന്നോട്ട് നോക്കുന്നു

നയതന്ത്ര മാര്‍ഗങ്ങളിലൂടെ എണ്ണയുടെയും യൂറിയയുടെയും അവശ്യ വിതരണങ്ങള്‍ സുരക്ഷിതമാക്കുന്നതിനുള്ള ഇന്ത്യയുടെ സമീപനം കടുത്ത പ്രതിസന്ധികളെ അതിജീവിച്ചു. റഷ്യയുമായും ഉക്രെയ്‌നുമായും ശക്തമായ ബന്ധം നിലനിര്‍ത്തുന്നതിലൂടെ, ആഗോള അനിശ്ചിതത്വത്തിന്റെ കാലഘട്ടത്തില്‍ വിതരണ ശൃംഖലയെ സുസ്ഥിരമാക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞു.

ഈ ഹ്രസ്വകാല നടപടികള്‍ ഫലപ്രദമാണെങ്കിലും ദീര്‍ഘകാല പരിഹാരങ്ങള്‍ക്കായാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. എണ്ണ, യൂറിയ തുടങ്ങിയ നിര്‍ണായക മേഖലകളില്‍ സ്വാശ്രയത്വം വര്‍ധിപ്പിക്കുന്നതിലേക്ക് ശ്രദ്ധ ക്രമേണ മാറുകയാണ്. ആഗോള വിതരണക്കാരെ ആശ്രയിക്കുന്നത് കുറയ്ക്കാനും ആഗോള സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട ഭാവി അപകടസാധ്യതകള്‍ ലഘൂകരിക്കാനും ഇതുവഴി സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+