നവജ്യോത് സിദ്ദുവിന്റെ ഭാര്യയും ബിജെപിയില്‍ നിന്നും രാജിവെച്ചു
ദില്ലി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ നവജ്യോത് സിങ് സിദ്ദുവിന് പിന്നാലെ ഭാര്യ നവജ്യോത് കൗര്‍ സിദ്ദുവും ബിജെപിയില്‍ നിന്നും രാജിവെച്ചു. അമൃത്സര്‍ ഈസ്റ്റില്‍ നിന്നുള്ള നിയമസഭാംഗമാണ് അവര്‍. നേരത്തെ സിദ്ദു എംപി സ്ഥാനവും ബിജെപി അംഗത്വവും ഉപേക്ഷിച്ചിരുന്നു. എന്നാല്‍, പാര്‍ട്ടിയില്‍ തുടരുമെന്നായിരുന്നു സിദ്ദുവിന്റെ ഭാര്യ അറിയിച്ചിരുന്നത്.
നവജ്യോത് കൗര്‍ രാജിവെച്ചതായി ബിജെപി പഞ്ചാബ് പ്രസിഡന്റ് വിജയ് സംബാലയാണ് സ്ഥിരീകരിച്ചത്. ഒറ്റവരിയിലെഴുതിയ രാജിക്കത്ത് ചണ്ഡീഗഡിലെ പാര്‍ട്ടിയുടെ ഹെഡ്ക്വാര്‍ട്ടേഴ്സിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു. ഒരുമാസം മുന്‍പായിരുന്നു സിദ്ദു ബിജെപിയില്‍ നിന്നും രാജിവെച്ചത്. രാജിവെക്കുന്നതിന് രണ്ടുമാസം മുന്‍പ് മാത്രമായിരുന്നു സിദ്ദുവിനെ ബിജെപി രാജ്യസഭാ എംപിയായി നാമനിര്‍ദ്ദേശം ചെയ്തത്.

രാജിവെച്ചശേഷം അദ്ദേഹം പുതിയ പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തു. ആവാസ് ഇ പഞ്ചാബ് എന്ന പേരില്‍ രൂപീകരിച്ച പാര്‍ട്ടിയുടെ ബാനറില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനാണ് സിദ്ദുവിന്റെ പരിപാടി.
നേരത്തെ ആം ആദ്മി പാര്‍ട്ടിയില്‍ സിദ്ദുവും ഭാര്യയും അംഗത്വമെടുക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍, മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് സമവായത്തിലെത്താന്‍ കഴിയാത്തതോടെ സിദ്ദു സ്വന്തമായി പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു. സംസ്ഥാനത്ത് അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയേക്കുമെന്നാണ് സൂചന.
-
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും












Click it and Unblock the Notifications