അമരീന്ദറിന്റെ പുതിയ പാര്‍ട്ടി ഇന്ന്; 'ഒരു കോണ്‍ഗ്രസ് എംഎല്‍എയും പുതിയ പാര്‍ട്ടിയിലേക്ക് ഇല്ല'
ചണ്ഡീഗഡ്: കോണ്‍ഗ്രസ് വിട്ട മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങിന്റെ പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഇന്നുണ്ടായേക്കും. തന്നെ രണ്ട് തവണ പഞ്ചാബ് മുഖ്യമന്ത്രിയും മൂന്ന് തവണ സംസ്ഥാന പാർട്ടി അധ്യക്ഷനുമായ അമരീന്ദര്‍ സിങ്, നവജ്യോത് സിങ് സിദ്ധുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നും വിഷയത്തില്‍ എ എ സി സി സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ചുമായിരുന്നു പാര്‍ട്ടി വിട്ടത്. മറ്റൊരു പാര്‍ട്ടിയിലേക്ക് കുടിയേറുന്നത് ആലോചനയില്ലെന്നും ജനങ്ങളുടെ താൽപ്പര്യങ്ങൾക്കായി സ്വന്തം രാഷ്ട്രീയ പാർട്ടി ഉടന്‍ ആരംഭിക്കുമെന്നും കോണ്‍ഗ്രസ് വിട്ട ഉടനെ അമരീന്ദര്‍ സിങ് വ്യക്തമാക്കിയിരുന്നു.
കർഷകരുടെ പ്രശ്‌നങ്ങൾ അവരുടെ താൽപ്പര്യത്തിനനുസരിച്ച് പരിഹരിച്ചാൽ, സംസ്ഥാനത്ത് അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി ചേര്‍ന്ന് മത്സരിക്കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. അതേസമയം അമരീന്ദര്‍ സിങിന്റെ പുതിയ പാര്‍ട്ടി പ്രഖ്യാപനത്തെ കോണ്‍ഗ്രസ് വളരെ ശ്രദ്ധാ പൂര്‍വ്വം വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
{photo-feature}
കമോണ്‍, ഹാന്‍ഡ്‌സ് അപ്പ്; പുതിയ മേക്കോവറില്‍ തിളങ്ങി നന്ദന, വൈറല്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications