മുന്‍ ബിജെപി എംപി നവജ്യോത് സിങ് സിദ്ദു കോണ്‍ഗ്രസിനു വേണ്ടി അമൃത്സറില് മത്സരിക്കും
ചണ്ഡീഗഡ്: മുന്‍ ബിജെപി എംപിയും ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായിരുന്ന നവജ്യോത് സിങ് വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു വേണ്ടി അമൃത്സറില് മത്സരിക്കും. നീണ്ട നാളത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് അമൃത്സറില് മത്സരിക്കുന്ന കാര്യത്തില്‍ സിദ്ദു അന്തിമ തീരുമാനമെടുത്തത്. നേരത്തെ സിദ്ദുവിന്റെ ഭാര്യ മത്സരിച്ച മണ്ഡലമാണിത്.
അമൃത്സറില് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ലോക്സഭയിലേക്ക് സിദ്ദു മത്സരിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍, 2012ല്‍ സിദ്ദുവിന്റെ ഭാര്യ നവജ്യോത് കൗര്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ചു ജയിച്ച അമൃത്സര്‍ ഈസ്റ്റ് മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് ജനവിധി തേടാനാണ് മുന്‍ ഇന്ത്യന്‍ താരത്തിന്റെ തീരുമാനം.

സിദ്ദുവിനെ ലോക്സഭയിലേക്കും ഭാര്യയെ നിയമസഭയിലേക്കും മത്സരിപ്പിക്കാനായിരുന്നു കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ തീരുമാനം. എന്നാല്‍, ഇരുവരും നിയമസഭയിലേക്ക് മത്സരിക്കുമെന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. പാര്‍ട്ടി ടിക്കറ്റ് പ്രഖ്യാപിച്ചശേഷം സിദ്ദുവിന് സ്വീകരണം നല്‍കാനും സുവര്‍ണ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്താനുമാണ് പരിപാടി.
നേരത്തെ ബിജെപി വിട്ടുവന്നശേഷം ആം ആദ്മി പാര്‍ട്ടിയില്‍ സിദ്ദു അംഗമാകുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍, സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് സിദ്ദു സ്വന്തം പാര്‍ട്ടി പ്രഖ്യാപിക്കുകയായിരുന്നു. പിന്നീട് കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിയശേഷമാണ് പാര്‍ട്ടിക്കുവേണ്ടി മത്സരിക്കാനുള്ള തീരുമാനത്തിലെത്തിയത്. സിദ്ദുവിന്റെ ഭാര്യയും വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും.
-
ട്രാക്ക് മാറ്റാൻ ബെംഗളൂരു നഗരം; എൽപിജി ഇല്ലെങ്കിലും നോ ടെൻഷൻ, കൂടുതൽ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കും -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'അയാൾ ലവ് ബോംബിംഗ് നടത്തി, 19-ാം വയസിൽ കല്യാണം കഴിച്ചത് ജോത്സ്യന് പറഞ്ഞതുകൊണ്ട് മാത്രം'; അമൃത സുരേഷ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആപ്പിൾ പ്രേമികൾക്ക് ലോട്ടറി! ഐഫോൺ 16 വില 20,000 രൂപ കുറഞ്ഞു; സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
കേരളത്തിൽ സ്വർണ വില ഒരാഴ്ചക്കിടെ ഇടിഞ്ഞത് 3000ത്തിന് അടുത്ത്; വരും ആഴ്ചയിലും വില കുത്തനെ താഴേക്ക്? -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ












Click it and Unblock the Notifications