കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൻമോഹൻ സിങിന്റെ മൗനമായിരുന്നു ശരി; മുന്‍പ് നടത്തിയ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് സിദ്ദു!

  • By Desk
Google Oneindia Malayalam News

ദില്ലി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്റെ മൗനമായിരുന്നു ശരിയെന്ന് കോൺഗ്രസ് നേതാവും മുൻ ക്രിക്കറ്റ് താരവുമായ നവജ്യോത് സിദ്ദു. മന്‍മോഹന്‍ സിങ്ങിനെക്കുറിച്ച് മുന്‍പ് നടത്തിയ പരാമര്‍ശത്തില്‍ അദ്ദേഹം ക്ഷമാപണവും നടത്തി. മ​ൻമോഹൻ സിങ്ങിന്റെ മൗനമായിരു​ന്നു ശരിയെന്നും ബിജെപി സൃഷ്​ടിക്കുന്ന ബഹളം പരാജയമായിരുന്നുവെന്നും ജനം തിരിച്ചറിഞ്ഞിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ദില്ലിയിൽ നടന്ന 84ാമത്​ കോൺഗ്രസ്​ പ്ലീനറി സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കോ​ൺഗ്രസ്​ അധ്യക്ഷൻ ഇന്ത്യയുടെ ​പ്രധാനമന്ത്രിയാവും. രാഹുൽ ഗാന്ധി ​ചെങ്കോട്ടയിൽ ത്രിവർണ്ണ പതാക ഉയർത്തുന്നതുവരം തനിക്ക് വിശ്രമമില്ലെന്നും അദ്ദേഹം പറഞ്ഞു. മന്‍മോഹന്‍സിങ്ങിന്റെ നിശ്ശബ്ദതയ്ക്ക് ചെയ്യാനായതൊന്നും ബിജെപിയുടെ ശബ്ദബഹളങ്ങള്‍ക്ക് ചെയ്യാനായിട്ടില്ല. പത്തു വര്‍ഷങ്ങള്‍ക്കു ശേഷമാണ് യുപിഎ സര്‍ക്കാരുണ്ടാക്കിയ നേട്ടങ്ങൾ തിരിച്ചറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴുതകളേക്കാൾ ഭേദം അറബി കുതിര

കഴുതകളേക്കാൾ ഭേദം അറബി കുതിര

മൻമോഹൻസിങിനെ ജ്യോത്സ്യനായും അദ്ദേഹം ചിത്രീകരിച്ചു. ജഡിപിയില്‍ രണ്ടു ശതമാനം ഇടിവുണ്ടാകുമെന്ന് താങ്കള്‍ പ്രവചിച്ചു, അത് സത്യമായി. താങ്കളുടെ കാലത്ത് സമ്പദ് രംഗം ഒരു അറബി കുതിരയെപ്പോലെ കുതിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ആമയെ പോലെയാണ് കുതിക്കുന്നതെന്നും സിദ്ദു കൂട്ടിച്ചേർത്തു. ഒരുകൂട്ടം കഴുതകളേക്കാള്‍ നല്ലതാണഅ പ്രായമേറിയതും ക്ഷീണിതനുമായ അറബി കുതിരയെന്നും അദ്ദേഹം പറഞ്ഞു. മൻമോഹൻ സിങിനെ 'പപ്പു' എന്നായിരുന്നു സിദ്ദു പണ്ട് പരാമർസിച്ചിരുന്നത്. ബിജെപി എംപിയായിരിക്കുമ്പോഴാണ് ഇത്തരത്തിൽ പരാമർശം നടത്തിയത്.

ബിജെപിക്കെതിരെ രാഹുൽ ഗാന്ധി

ബിജെപിക്കെതിരെ രാഹുൽ ഗാന്ധി

അതേസമയം മോദിയെയും കേന്ദ്ര സർക്കാരിനെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ചുകൊണ്ടാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ൺഗ്രസ്​ പ്ലീനറി സമ്മേളനത്തിൽ സംസാരിച്ചത്. തട്ടിപ്പുകാരും പ്രധാനമന്ത്രിയും തമ്മിലുള്ള ബന്ധത്തിന്റെ പേരാണ് മോദിയെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. കര്‍ഷകര്‍ പട്ടിണി കിടക്കുമ്പോള്‍ പ്രധാനമന്ത്രി യോഗ ചെയ്യാന്‍ പറയുന്ന അവസ്ഥയാണ് രാജ്യത്തെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ബിജെപി ഒരു പാര്‍ട്ടിയുടെ മാത്രം ശബ്ദമാണ് എന്നാല്‍ കോണ്‍ഗ്രസിന്റേതു രാജ്യത്തിന്റെ ശബ്ദമാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. രാജ്യത്തെ ഒറ്റക്കെട്ടാക്കി മുന്നോട്ടുകൊണ്ടുപോകാന്‍ കോണ്‍ഗ്രസിനേ കഴിയൂ. ബിജെപി വിദ്വേഷമെന്ന വികാരമാണ് ഉപയോഗിക്കുന്നത്. എന്നാല്‍ നമ്മള്‍ സ്‌നേഹമെന്ന വികാരമാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മോദി ശ്രദ്ധ തിരിച്ചുവിടുന്നു

മോദി ശ്രദ്ധ തിരിച്ചുവിടുന്നു


പാര്‍ലമെന്റില്‍ പല കാര്യങ്ങളില്‍നിന്നും ശ്രദ്ധ തിരിച്ചു രക്ഷപ്പെടുകയാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്നത്. ഗബ്ബര്‍ സിങ് ടാക്‌സ് മുതല്‍ യോഗ വരെ അതാണു സംഭവിക്കുന്നത്. ഒരിക്കല്‍പ്പോലും പ്രശ്‌നങ്ങളെക്കുറിച്ച് അദ്ദേഹം ചര്‍ച്ച ചെയ്യാന്‍ തയാറായിട്ടില്ല. എന്നാല്‍ നീതിക്കും സത്യത്തിനും വേണ്ടിയുള്ള കോണ്‍ഗ്രസിന്റെ പോരാട്ടത്തെ തടയാന്‍ ആര്‍ക്കുമാകില്ല. രാജ്യം മടുത്തിരിക്കുകയാണ്. ഇതില്‍നിന്നു പുറത്തേക്കൊരു വഴി തിരയുകയാണവര്‍. കോണ്‍ഗ്രസിനു മാത്രമേ മുന്നോട്ടുള്ള വഴി കാണിച്ചുകൊടുക്കാനാകൂ. പാര്‍ട്ടിയുടെ ആശയങ്ങള്‍ ജീവനോടെ കാത്തുസൂക്ഷിക്കാന്‍ പ്രവര്‍ത്തകര്‍ കഷ്ടപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

രാഹുലിനെതിരെ നിർമ്മല സീതാരാമൻ

രാഹുലിനെതിരെ നിർമ്മല സീതാരാമൻ

അതേസമയം എഐസിസി പ്ലീനറി സമ്മേളനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ രംഗത്ത് വന്നിരുന്നു. രാഹുലിന്റെ പ്രസംഗം കേവലം പരാജിതന്റെ രോദനമാണെന്നാണ് അവർ പറഞ്ഞത്. 1984 ല്‍ നടന്ന സിഖ് വിരുദ്ധ കലാപത്തിനു കാരണം കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. മുമ്പ് ശ്രീരാമന്റെ അസ്ഥിത്വം പോലും അവര്‍ ചോദ്യം ചെയ്തിരുന്നു. ഇന്ന് അവര്‍ തങ്ങള്‍ പാണ്ഡവരെപ്പോലെയാണെന്ന് പറയുന്നവെന്നും നിര്‍മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു. നൂറ്റാണ്ടുകള്‍ക്കുമുന്‍പ് കുരുക്ഷേത്രയില്‍ വലിയൊരു യുദ്ധം നടന്നു. കൗരവര്‍ കരുത്തരും ധിക്കാരികളുമായിരുന്നു. എന്നാല്‍ പാണ്ഡവര്‍ എളിമയുള്ളവരും സത്യത്തിനുവേണ്ടി പോരാടിയവരും ആയിരുന്നു. കൗരവരെപ്പോലെയാണ് ബിജെപിയും ആര്‍എസ്എസും. അധികാരത്തിനുവേണ്ടി പോരാടുകയാണ് അവര്‍. പാണ്ഡവരെപ്പോലെയാണ് കോണ്‍ഗ്രസുകാര്‍. സത്യത്തിനുവേണ്ടിയാണ് അവര്‍ പോരാടുന്നത് എന്ന് രാഹുൽ പ്രസംഗത്തിൽ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ നിർമ്മല സീതാരാമൻ പരിഹസിച്ചത്.

English summary
Congress leader Navjot Singh Sidhu on Sunday publicly apologised to former Prime Minister Manmohan Singh for his past remarks on him, terming him both "a Sardar and also Asardar (effective)".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X