കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബ് കോണ്‍ഗ്രസില്‍ പോര്, അമരീന്ദര്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്താന്‍ നോക്കുന്നുവെന്ന് സിദ്ദു!!

Google Oneindia Malayalam News

ചണ്ഡീഗഡ്: പഞ്ചാബ് കോണ്‍ഗ്രസില്‍ നവജോത് സിദ്ദുവും അമരീന്ദര്‍ സിംഗും തമ്മിലുള്ള പോര് മുറുകുന്നു. തന്നെ പാര്‍ട്ടിക്കുള്ളില്‍ ഒറ്റപ്പെടുത്താന്‍ അമരീന്ദര്‍ ശ്രമിക്കുന്നതായി സിദ്ദു കുറ്റപ്പെടുത്തി. തന്നെ കോണ്‍ഗ്രസിലെ കുറച്ച് പേര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിക്കുന്നതായും സിദ്ദു ആരോപിച്ചു. തന്റെ വകുപ്പിനെ കുറിച്ച് അമരീന്ദര്‍ ഉന്നയിച്ച ആരോപണങ്ങളെയും സിദ്ദു തള്ളിക്കളഞ്ഞു.

1

അമരീന്ദറിന്റെ മന്ത്രിസഭയില്‍ ഇത്ര സുതാര്യമായ മറ്റൊരു മന്ത്രാലയവും ഉണ്ടാവില്ല. മറ്റൊരു മന്ത്രിയും ഇത്ര സുതാര്യതയോടെ പ്രവര്‍ത്തിച്ചിട്ടുണ്ടാവില്ലെന്നും സിദ്ദു പറഞ്ഞു. നേരത്തെ സിദ്ദുവിന്റെ മന്ത്രിയെന്ന നിലയിലുള്ള പ്രവര്‍ത്തനം പരിശോധിക്കേണ്ടതുണ്ടെന്ന് അമരീന്ദര്‍ പറഞ്ഞിരുന്നു. സ്വന്തം മന്ത്രാലയം തന്നെ അദ്ദേഹത്തിന് നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുന്നില്ലെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞിരുന്നു. നഗര മേഖലകളില്‍ കോണ്‍ഗ്രസിന്റെ മോശം പ്രകടനത്തിന് കാരണം സിദ്ദുവിന്റെ മന്ത്രാലയമാണെന്നുമായിരുന്നു അമരീന്ദറിന്റെ ആരോപണം.

നഗരവികസന മന്ത്രിയാണ് സിദ്ദു. നഗരങ്ങളിലെ തോല്‍വി അദ്ദേഹത്തിന്റെ ബാധ്യതയാണെന്ന രീതിയിലാണ് അമരീന്ദര്‍ സംസാരിച്ചത്. ഭട്ടിന്‍ഡയില്‍ സിദ്ദുവിന്റെ ചില പരാമര്‍ശങ്ങള്‍ പാര്‍ട്ടിയുടെ സാധ്യതകളെ ബാധിച്ചെന്ന് അമരീന്ദര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഈ വിഷയം ഹൈക്കമാന്‍ഡിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും അമരീന്ദര്‍ പറഞ്ഞു. താന്‍ നഗരവികസനം ഏറ്റെടുക്കുമ്പോള്‍ തകര്‍ന്ന് കിടക്കുന്ന കപ്പലിന് സമാനമായിരുന്നു മന്ത്രാലയം. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും സാധിച്ചിരുന്നില്ലെന്നും സിദ്ദു പറഞ്ഞു.

16 നഗരങ്ങള്‍ക്ക് ഫണ്ടുകള്‍ നല്‍കിയത് ഞാനാണ്. കേന്ദ്ര പദ്ധതിയായ അമൃത് പ്രകാരമായിരുന്നു ഈ നീക്കം. 1700 കോടി രൂപ സ്വീവേജ് പദ്ധതിക്കായി നല്‍കി. 3000 കോടി പൈപ്പുകള്‍ ഘടിപ്പിക്കാനായി അനുവദിച്ചെന്നും സിദ്ദു ചൂണ്ടിക്കാട്ടി. ഇപ്പോള്‍ ഞാന്‍ മറുപടി നല്‍കുന്നത് ഒറ്റപ്പെടുത്താനുള്ള ശ്രമം കൊണ്ടാണ്. എന്റെ വകുപ്പിലെ മേയര്‍മാരെ നിയമിച്ചത് മുഖ്യമന്ത്രിയാണ്. അതുകൊണ്ട് അവരെ ചോദ്യം ചെയ്യാന്‍ പറ്റില്ലെന്നും സിദ്ദു പറഞ്ഞു. ഭട്ടിന്‍ഡയില്‍ കോണ്‍ഗ്രസ് 40 വര്‍ഷമായി വിജയിച്ചിട്ടില്ല. അമരീന്ദറും അദ്ദേഹത്തിന്റെ മകനും അവിടെ നിന്ന് പരാജയപ്പെട്ടിട്ടുണ്ടെന്നും സിദ്ദു പറഞ്ഞു.

രാംവിലാസ് പാസ്വാന് മോദി മന്ത്രിസഭയില്‍ രണ്ടാമൂഴം.... വിജയ മുന്നണിയില്‍ പിഴയ്ക്കാതെ മുന്നോട്ട്!!രാംവിലാസ് പാസ്വാന് മോദി മന്ത്രിസഭയില്‍ രണ്ടാമൂഴം.... വിജയ മുന്നണിയില്‍ പിഴയ്ക്കാതെ മുന്നോട്ട്!!

English summary
navjot sidhu hits out at amarinder singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X