കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന്റെ മുഖ്യ പ്രചാരകന്‍ മാറുന്നു... രാഹുലിന് പകരം വിവാദ ക്രിക്കറ്റ് താരമെത്തും!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസിന്റെ പ്രചാരണത്തില്‍ വലിയ മാറ്റം വരുന്നു. ഇതുവരെ ഉണ്ടായിരുന്ന രീതി മാറ്റാനാണ് തീരുമാനം. രാഹുലിനേക്കാള്‍ സ്വാധീനം ചെലുത്താന്‍ സാധിക്കുന്ന പ്രചാരകര്‍ കോണ്‍ഗ്രസില്‍ ഉണ്ടെന്നാണ് മുതിര്‍ന്ന നേതാക്കള്‍ കരുതുന്നത്. അതേസമയം ഇത് മുന്നില്‍ തീപ്പൊരി പ്രചാരകനെയാണ് കോണ്‍ഗ്രസ് ഇറക്കിയിരിക്കുന്നത്. രാഹുല്‍ തന്നെയാണ് ഇതിന് നിര്‍ദേശിച്ചത്. വിവാദ ക്രിക്കറ്റ് താരം നവജോത് സിദ്ധുവാണ് കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത്.

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ അദ്ദേഹം നിര്‍ണായകമാകുമെന്നാണ് കോണ്‍ഗ്രസ് നടത്തിയ സര്‍വേയില്‍ വ്യക്തമായത്. ക്രിക്കറ്റ് താരം എന്ന നിലയിലും ഇന്ത്യ-പാകിസ്താന്‍ വിഷയത്തിലും സിദ്ധുവെടുത്ത നിലപാടുകള്‍ അദ്ദേഹത്തെ രാജ്യം മുഴുവന്‍ പ്രശസ്തനാക്കിയിരുന്നു. അത് കൊണ്ട് ജനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന് തീപ്പൊരു പ്രാസംഗികന്‍ എന്ന പേരുണ്ട്. ഇത് ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. ഇത് പരീക്ഷിക്കുന്നതിനായി രണ്ടിടങ്ങളില്‍ അദ്ദേഹം നടത്തിയ പ്രസംഗങ്ങള്‍ക്ക് വന്‍ സ്വീകാര്യത ലഭിച്ചത് കോണ്‍ഗ്രസിനെ അമ്പരിപ്പിച്ചിരിക്കുകയാണ്.

പഞ്ചാബിലെ മന്ത്രി.....

പഞ്ചാബിലെ മന്ത്രി.....

പഞ്ചാബ് നിയമസഭയിലെ മന്ത്രിയാണ് സിദ്ധു. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള അമരീന്ദര്‍ സിംഗ് സര്‍ക്കാരിന്റെ അവിഭാജ്യ ഘടകമാണ് അദ്ദേഹം. പഞ്ചാബില്‍ അദ്ദേഹം നടത്തിയ റാലികള്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. അദ്ദേഹത്തിന്റെ വണ്‍ലൈനര്‍ തമാശകള്‍ക്കും രാജ്യത്തൊട്ടാകെ ആരാധകരുണ്ട്. പാര്‍ട്ടി നടത്തിയ സര്‍വേയില്‍ അദ്ദേഹത്തിന്റെ ജനപ്രീതി രാഹുല്‍ ഗാന്ധിക്കും മുകളിലാണെന്ന് കണ്ടെത്തിയിരുന്നു.

വിവാദ പ്രചാരകന്‍

വിവാദ പ്രചാരകന്‍

കോണ്‍ഗ്രസിന്റെ ഏറ്റവും വിവാദ മന്ത്രിയാണ് സിദ്ധു. ഇമ്രാന്‍ ഖാന്‍ പാകിസ്താന്‍ പ്രധാനമന്ത്രിയായപ്പോള്‍ അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞയ്ക്കായി സിദ്ധു പോയിരുന്നു. എല്ലാവരും നിരസിച്ച സമയത്തായിരുന്നു സിദ്ധുവിന്റെ സന്ദര്‍ശനം. ദക്ഷിണേന്ത്യയേക്കാള്‍ തനിക്ക് അടുപ്പം പാകിസ്താനോടാണെന്നായിരുന്നു അതിന് ശേഷമുള്ള പ്രതികരണം. ഇപ്പോള്‍ കര്‍താര്‍പൂര്‍ പാതയില്‍ പാകിസ്താനോട് അടുപ്പം പുലര്‍ത്തുന്ന ഇടപാടാണ് അദ്ദേഹത്തിനുള്ളത്. അമരീന്ദര്‍ സിംഗ് പാകിസ്താനെ എതിര്‍ക്കുമ്പോഴാണ് സിദ്ധുവിന്റെ വിവാദ സമീപനം.

മൂന്ന് സംസ്ഥാനങ്ങളില്‍....

മൂന്ന് സംസ്ഥാനങ്ങളില്‍....

മൂന്ന് സംസ്ഥാനങ്ങളില്‍ സിദ്ധുവിനെ പ്രചാരണത്തിന് ഇറക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലാണ് ഇത്. പിന്നാലെ വേറെയും റാലികള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വരുന്നുണ്ട്. മധ്യപ്രദേശില്‍ ഒരു ദിവസം ആറു റാലികളാണ് സിദ്ധു നടത്തിയത്. ഇവിടെ വമ്പന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഇത് വിജയകരമായതോടെയാണ് രാജസ്ഥാനിലും തെലങ്കാനയിലും അദ്ദേഹത്തെ പ്രചാരണത്തിനിറക്കാന്‍ തീരുമാനിച്ചത്.

50 റാലികള്‍

50 റാലികള്‍

സിദ്ധുവിനെ ബാക്കിയുള്ള പ്രചാരണ വിഭാഗത്തിന്റെ ചുമതല ഏല്‍പ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. അഞ്ച് ദിവസത്തിനുള്ളില്‍ 50 റാലികളാണ് അദ്ദേഹം നടത്തുന്നത്. ഇവിടെയൊക്കെ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കുമെന്നാണ് വ്യക്തമാക്കുന്നത്. തെലങ്കാനയില്‍ അദ്ദേഹത്തിന് സ്വാധീനമേറുന്നുവെന്നാണ് സൂചിപ്പിക്കുന്നത്. മധ്യപ്രദേശിലും രാജസ്ഥാനിലും ക്രിക്കറ്റ് താരമെന്ന പ്രതിച്ഛായ അദ്ദേഹത്തിന് വലിയ ഗുണം ചെയ്യും. കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാക്കളുടെ റിപ്പോര്‍ട്ടില്‍ സിദ്ധുവിന്റെ വരവ് ഗുണം ചെയ്‌തെന്നാണ് വ്യക്തമാകുന്നത്.

മാറ്റിമറിച്ചത് കര്‍താര്‍പൂര്‍

മാറ്റിമറിച്ചത് കര്‍താര്‍പൂര്‍

കര്‍താര്‍പൂര്‍ പാതയില്‍ അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ രാജ്യത്തൊട്ടാകെ കോണ്‍ഗ്രസിന് ഗുണം ചെയ്തിരിക്കുകയാണ്. താന്‍ പാകിസ്താനില്‍ പോയി ഇമ്രാന്‍ ഖാനെ കെട്ടിപ്പിടിച്ചതോടെ ഇന്ത്യക്കും പാകിസ്താനും ഇടയിലുള്ള മഞ്ഞുരുകിയതായി സിദ്ധു പറഞ്ഞിരുന്നു. 16 കോടി ജനങ്ങള്‍ക്ക് ഇത് ഗുണം ചെയ്യും. അതേസമയം റാഫേല്‍ ഇടപാട് പോലെ ജനങ്ങളെ വഞ്ചിക്കുന്ന പദ്ധതിയല്ല ഇതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഇന്ത്യ-പാകിസ്താന്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ച നേതാവെന്നാണ് അദ്ദേഹത്തിന്റെ റാലികളില്‍ ജനങ്ങള്‍ അഭിസംബോധന ചെയ്തത്.

എന്തുകൊണ്ട് സിദ്ധു

എന്തുകൊണ്ട് സിദ്ധു

വിവാദപരമായ പരാമര്‍ശങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ടെങ്കില്‍ ഇതേ വരെ പാര്‍ട്ടിക്ക് ചീത്തപ്പേര് അതുകൊണ്ട് ഉണ്ടായിട്ടില്ല. മോദി സര്‍ക്കാര്‍ കര്‍ഷകരുടെ വായ്പ തിരിച്ച് പിടിക്കുമ്പോള്‍ അമ്പാനിയുടെയും അദാനിയുടെയും കോടാനുകോടി വേണ്ടെന്ന് വെക്കുകയാണെന്ന് സിദ്ധു പരിഹസിച്ചിരുന്നു. ഇതെല്ലാം വലിയ രീതിയിലാണ് സ്വീകരിക്കപ്പെട്ടത്. മറ്റൊന്ന് അദ്ദേഹത്തിന്റെ തീപ്പൊരി പ്രസംഗങ്ങള്‍ ഹിന്ദിഹൃദയ ഭൂമിയില്‍ വന്‍ സ്വീകാര്യതയാണ് നേടുന്നത്. സിപി ജോഷിയെയും രാജ് ബബ്ബാറിനെയും റാലികളില്‍ നിന്ന് ഒഴിവാക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.

2019ലും പ്രചാരണത്തിന്

2019ലും പ്രചാരണത്തിന്

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും സിദ്ധുവിനെ മുന്‍നിര്‍ത്തിയാണ് രാഹുല്‍ തന്ത്രങ്ങള്‍ തയ്യാറാക്കുന്നത്. ഛത്തീസ്ഗഡില്‍ അദ്ദേഹം നടത്തിയ 15 റാലികളില്‍ ബിജെപി പ്രതിരോധത്തിലായെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ ബിജെപിയെ എളുപ്പത്തില്‍ തകര്‍ക്കാന്‍ സിദ്ധുവിന്റെ പ്രതിച്ഛായ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. പ്രധാനമന്ത്രിയുടെ മണ്ഡലങ്ങളില്‍ അദ്ദേഹം വന്‍ പ്രചാരണം അടുത്ത വര്‍ഷം നടത്താനും പദ്ധതിയിടുന്നുണ്ട്.

രാജസ്ഥാനില്‍ കര്‍ഷകരെ കൈയ്യിലെടുത്ത് രാഹുല്‍..... കോണ്‍ഗ്രസ് പ്രകടനപത്രികയ്ക്ക് കൈയ്യടിരാജസ്ഥാനില്‍ കര്‍ഷകരെ കൈയ്യിലെടുത്ത് രാഹുല്‍..... കോണ്‍ഗ്രസ് പ്രകടനപത്രികയ്ക്ക് കൈയ്യടി

രഹ്ന ഫാത്തിമ അറസ്റ്റില്‍.....അയ്യപ്പഭക്തരുടെ വികാരം വ്രണപ്പെടുത്തിയെന്ന് പോലീസ്രഹ്ന ഫാത്തിമ അറസ്റ്റില്‍.....അയ്യപ്പഭക്തരുടെ വികാരം വ്രണപ്പെടുത്തിയെന്ന് പോലീസ്

English summary
navjot sidhu is congress star campaigner
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X