കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോശം ദിനങ്ങള്‍ക്ക് വിട.... നല്ല ദിനങ്ങള്‍ ഇതാ നിങ്ങളുടെ മുന്നില്‍... മോദിയെ ട്രോളി സിദ്ധു

Google Oneindia Malayalam News

ദില്ലി: സംസ്ഥാന തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ തോല്‍വിയെ ട്രോളി കോണ്‍ഗ്രസ് നേതാവ് നവജോത് സിദ്ധു. മോശം ദിനങ്ങള്‍ ഇതാ പൊയ്‌ക്കൊണ്ടിരിക്കുകയാണ്. നല്ല ദിനങ്ങള്‍ ദിനങ്ങള്‍ മുന്നിലെത്തിയെന്നായിരുന്നു സിദ്ധുവിന്റെ പരിഹാസം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അച്ഛേദിന്‍ വാഗ്ദാനങ്ങളെ പരിഹസിച്ച് കൊണ്ടായിരുന്നു സിദ്ധുവിന്റെ പ്രസ്താവന. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിയുടെ ഏറ്റവും മികച്ച തിരഞ്ഞെടുപ്പ് പ്രചാരണമായിരുന്നു അച്ഛേദിന്‍. ഇന്ത്യയില്‍ കോണ്‍ഗ്രസിന്റെ ഭരണം മാറി നല്ല ദിനങ്ങള്‍ വരുമെന്നായിരുന്നു മോദി പറഞ്ഞത്.

1

എന്നാല്‍ രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് വിജയിച്ചത് സിദ്ധുവിനും കൂടി നേട്ടമാണ്. മോശം ദിനങ്ങള്‍ ഇന്ത്യയെ വിട്ടൊഴിഞ്ഞിരിക്കുകയാണ്. രാഹുല്‍ ഗാന്ധി ഇനി ചെങ്കോട്ടയില്‍ ഇന്ത്യ പതാക ഉയര്‍ത്തുമെന്നും സിദ്ധു പറഞ്ഞു. അടുത്ത വര്‍ഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് വിജയിക്കുമെന്നും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവുമെന്നാണ് ഇതുകൊണ്ട സിദ്ധു ഉദ്ദേശിച്ചത്. വിജയങ്ങള്‍ അത്തരമൊരു പ്രതീക്ഷയാണ് നല്‍കുന്നതെന്നും, മോദി എന്തായാലും പോയിരിക്കും, രാഹുല്‍ വരുമെന്നും സിദ്ധു വ്യക്തമാക്കി. സിദ്ധു ഈ മൂന്ന് സംസ്ഥാനങ്ങളിലും വലിയ പ്രചാരണം നടത്തിയിരുന്നു. ഇത് കോണ്‍ഗ്രസിന് ഗുണം ചെയ്‌തെന്നും സൂചനയുണ്ടായിരുന്നു.

ഹിന്ദി ഹൃദയഭൂമിയില്‍ തണ്ടൊടിഞ്ഞ് താമര...... ബിജെപിക്ക് വരാനിരിക്കുന്നത് വന്‍ തകര്‍ച്ച!!ഹിന്ദി ഹൃദയഭൂമിയില്‍ തണ്ടൊടിഞ്ഞ് താമര...... ബിജെപിക്ക് വരാനിരിക്കുന്നത് വന്‍ തകര്‍ച്ച!!

രാജസ്ഥാനില്‍ ബിജെപിയെ തൂത്തെറിഞ്ഞ് കോണ്‍ഗ്രസ്! കേവല ഭൂരിപക്ഷം ഉറപ്പാക്കിരാജസ്ഥാനില്‍ ബിജെപിയെ തൂത്തെറിഞ്ഞ് കോണ്‍ഗ്രസ്! കേവല ഭൂരിപക്ഷം ഉറപ്പാക്കി

English summary
navjot sidhu praises rahul gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X