സിദ്ധുവിന്റെ സ്ഥാനാരോഹണ ചടങ്ങിന് പുറപ്പെട്ട് ബസ് അപകടത്തില്‍പ്പെട്ട് 3 മരണം
ചണ്ഡിഗഡ്: പഞ്ചാബ് പിസിസി അധ്യക്ഷനായി നവജ്യോത് സിങ് സിദ്ധു സ്ഥാനമേറ്റെടുക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട ബസ് അപകടത്തില്‍പ്പെട്ട് 3 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മരിച്ചു. പാര്‍ട്ടി പ്രവര്‍ത്തകര്‍ സഞ്ചരിച്ച ബസ് മോഗ ജില്ലയിലെ ലോഹാരയില്‍ വെച്ച് സംസ്ഥാന റോഡ് ട്രാന്‍സ്പോര്‍ട്ട് ബസുമായി കൂട്ടിയിടിക്കുകകായിരുന്നു. ഫിറോസ്പൂർ ജില്ലയിലെ സിറയിൽ നിന്നുള്ള പ്രവര്‍ത്തകരാണ് മരിച്ചത്.
അപകടത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സഞ്ചരിച്ച് ബസിന്റെ ഡ്രൈവറും മരിച്ചു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റതയാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. എല്ലാവരേയും ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ സ്വകാര്യ ബസിന്‍റെ മുന്‍ വശം പൂര്‍ണ്ണമായും തകര്‍ന്നു.

കോൺഗ്രസ് പ്രവർത്തകരുടെ നിര്യാണത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങും പിപിസിസി പ്രസിഡന്റ് നവജോത് സിദ്ധുവും അനുശോചിച്ചു. പഞ്ചാബ് കോൺഗ്രസിന്‍റെ പുതിയ അധ്യക്ഷനായി നിയമിതനായ നവജോത് സിംഗ് സിദ്ധു സ്ഥാനമേറ്റെടുക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ വിവധി ജില്ലകളില്‍ നിന്നുള്ള നിരവധി പ്രവര്‍ത്തകര്‍ തലസ്ഥാനമായ ചണ്ഡിഗഡിലേക്ക് എത്തുന്നുണ്ട്.












Click it and Unblock the Notifications