കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിനെ വീരനായകനാക്കി സിദ്ധു.... കോണ്‍ഗ്രസില്‍ വിവാദത്തിന് തുടക്കമിട്ട് ക്രിക്കറ്റ് താരം!!

Google Oneindia Malayalam News

ഹൈദരാബാദ്: സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ക്കിടയില്‍ തിരക്കിലാണ് വിവാദ ക്രിക്കറ്റ് താരം നവജോത് സിദ്ധു. പക്ഷേ വിവാദങ്ങള്‍ ഒട്ടും കുറവില്ല. ഇത്തവണ രാഹുല്‍ ഗാന്ധി കൂടി അതില്‍ ഉള്‍പ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഖലിസ്ഥാന്‍ തീവ്രവാദിക്കൊപ്പമുള്ള ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സിദ്ധു വിവാദത്തില്‍ ചാടിയിരുന്നു. പക്ഷേ ഇപ്പോള്‍ അതിലും വലിയ വിവാദമാണ് അദ്ദേഹം ഉണ്ടാക്കിയിരിക്കുന്നത്. തന്നെ പാകിസ്താനിലേക്ക് അയച്ചത് രാഹുല്‍ ഗാന്ധിയാണെന്നാണ് പുതിയ പരാമര്‍ശം. കോണ്‍ഗ്രസ് നേതൃത്വത്തെ തന്നെ അമ്പരിപ്പിച്ച് കളഞ്ഞു ഈ പ്രസ്താവന.

പക്ഷേ ഇതെല്ലാം തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യുമോയെന്നാണ് ഇനി അറിയാനുള്ളത്. രണ്ട് ദിവസത്തിനുള്ളില്‍ മൂന്ന് വിവാദപരമായ കാര്യങ്ങളിലൂടെ അദ്ദേഹം പാര്‍ട്ടിയും നമ്പര്‍ വണ്‍ പ്രചാരകനായിരിക്കുകയാണ്. ഹൈദരാബാദില്‍ അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കാന്‍ ജനങ്ങള്‍ തള്ളിക്കയറുകയാണ്. കര്‍താര്‍പൂര്‍ പാതയടക്കമുള്ള നിരവധി വിഷയങ്ങളില്‍ വിവാദ നിലപാട് ആവര്‍ത്തിച്ച് അദ്ദേഹം കൈയ്യടിയും വാങ്ങിക്കുന്നുണ്ട്.

സംസ്ഥാനങ്ങളിലെ പ്രചാരണം

സംസ്ഥാനങ്ങളിലെ പ്രചാരണം

മൂന്ന് സംസ്ഥാനങ്ങളില്‍ രാഹുല്‍ ഗാന്ധി സ്റ്റാര്‍ പ്രചാരകനായി തിരഞ്ഞെടുത്തത് സിദ്ധുവിനെയാണ്. രാഹുലിന് പകരം കോണ്‍ഗ്രസ് പ്രചാരണത്തെ നയിക്കുന്നതും അദ്ദേഹം തന്നെ. മധ്യപ്രദേശില്‍ 15 റാലിയാണ് 48 മണിക്കൂറിനുള്ളില്‍ അദ്ദേഹം നടത്തിയത്. തെലങ്കാനയിലും രാജസ്ഥാനിലും തന്റെ വിവാദ പരാമര്‍ശം കൊണ്ട് ജനങ്ങളെ കൈയ്യിലെടുത്ത് കഴിഞ്ഞു സിദ്ധു. ഇതിനിടെയാണ് വിവാദങ്ങള്‍ ഒന്നിന് പിറകെ വന്നുകൊണ്ടിരിക്കുന്നത്. കര്‍താര്‍പൂര്‍ നിലപാടാണ് ഇതില്‍ ഏറ്റവുമധികം വിവാദമായത്.

പാകിസ്താനിലേക്കുള്ള യാത്ര

പാകിസ്താനിലേക്കുള്ള യാത്ര

കര്‍താര്‍പൂര്‍ പാതയുടെ കാര്യത്തില്‍ പാകിസ്താന്‍ വളരെ വേഗം കാര്യങ്ങള്‍ നീക്കി കൊണ്ടിരിക്കുകയാണ്. സിദ്ധുവിനെയും അമരീന്ദര്‍ സിംഗിനെയും പാതയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്കായി ഇമ്രാന്‍ ഖാന്‍ ക്ഷണിച്ചിരുന്നു. അമരീന്ദര്‍ ഈ ക്ഷണം നിരസിച്ചു. സിദ്ധുവിന് പോകാനുള്ള അവസരവും നിഷേധിച്ചിരുന്നു. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ അദ്ദേഹം ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തു. ഇത് വന്‍ വിവാദമാണ് ഉണ്ടാക്കിയത്. മുഖ്യമന്ത്രിയുടെ വാക്കുകള്‍ ധിക്കരിച്ചായിരുന്നു സിദ്ധുവിന്റെ യാത്ര.

രാഹുലിനോട് പറഞ്ഞിരുന്നു

രാഹുലിനോട് പറഞ്ഞിരുന്നു

ഇതിനുള്ള വിശദീകരണമാണ് ഇപ്പോള്‍ കൂടുതല്‍ വിവാദമായിരിക്കുന്നത്. രാഹുല്‍ ഗാന്ധി പറഞ്ഞിട്ടാണ് താന്‍ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുത്തതെന്ന് സിദ്ധു പറയുന്നു. രാഹുലാണ് എന്റെ ക്യാപ്റ്റന്‍. അദ്ദേഹമാണ് തന്നെ പാകിസ്താനിലേക്ക് അയച്ചത്. കോണ്‍ഗ്രസിലെ അന്‍പതിലധികം നേതാക്കളും തന്നെ പിന്തുണച്ചെന്നും സിദ്ധു പറഞ്ഞു. അതേസമയം അമരീന്ദര്‍ സിംഗുമായി പ്രശ്‌നമില്ലെന്നും അദ്ദേഹം പിതാവിനെ പോലെയാണെന്നും സിദ്ധു പറഞ്ഞിരുന്നു.

വാരിക്കോരി പുകഴ്ത്തല്‍

വാരിക്കോരി പുകഴ്ത്തല്‍

രാഹുലിനെ വാരിക്കോരി പുകഴ്ത്തിയിട്ടുമുണ്ട് സിദ്ധു. അത് പക്ഷേ മഹാസഖ്യത്തിന് അത്രത്തോളം ഇഷ്ടപ്പെടാനും സാധ്യതയില്ല. രാഹുലിന്റെ മുന്നേറ്റം ആര്‍ക്കും തടയാനാവില്ലെന്ന് സിദ്ധു പറഞ്ഞു. അടുത്ത വര്‍ഷം ചെങ്കോട്ടയില്‍ രാഹുല്‍ ഗാന്ധി ഇന്ത്യന്‍ പതാക ഉയര്‍ത്തുമെന്നും സിദ്ധു പറഞ്ഞു. എന്റെ പ്രവര്‍ത്തനം രാഹുലിന് വേണ്ടിയാണ്. അദ്ദേഹത്തെ വിജയിപ്പിക്കാന്‍ വേണ്ട എല്ലാ കാര്യങ്ങളും ഞാന്‍ ചെയ്യും. കര്‍താര്‍പൂരില്‍ വിമര്‍ശിക്കാനുള്ളവര്‍ അത് തുടരട്ടെയെന്നും അദ്ദേഹം പരിഹസിച്ചു.

മഹാസഖ്യത്തിന് എതിര്‍പ്പ്

മഹാസഖ്യത്തിന് എതിര്‍പ്പ്

സിദ്ധുവിനോട് പ്രതിപക്ഷ നേതാക്കള്‍ക്ക് നേരത്തെ തന്നെ എതിര്‍പ്പുണ്ട്. അദ്ദേഹത്തിന്റെ ശൈലി പ്രതിപക്ഷ ഐക്യത്തിന് ദോഷം ചെയ്യുന്നുവെന്നാണ് പരാതി. പലപ്പോഴും അദ്ദേഹവുമായി വേദി പങ്കിടാന്‍ പോലും നേതാക്കള്‍ തയ്യാറാവാറില്ല. ഇപ്പോള്‍ രാഹുലിനെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചുള്ള സിദ്ധുവിന്റെ പരാമര്‍ശം അടുത്ത വിവാദമാണ് ഉണ്ടാക്കിയിരിക്കുന്നത്. രാഹുല്‍ പ്രതിപക്ഷ ഐക്യത്തിനായി ശ്രമം നടത്തവേ ഇത് ഇല്ലാതാക്കുന്നതാണ് പരാമര്‍ശം. രാഹുലിനെ മുതിര്‍ന്ന നേതാക്കള്‍ അതൃപ്തി അറിയിച്ചെന്നാണ് സൂചന.

വിവാദം തീര്‍ന്നില്ല

വിവാദം തീര്‍ന്നില്ല

ഖലിസ്ഥാന്‍ തീവ്രവാദി ഗോപാല്‍ സിംഗ് ചൗളയ്ക്ക് ഒപ്പമുള്ള ചിത്രമാണ് കഴിഞ്ഞ ദിവസം സിദ്ധുവിനെ വീണ്ടും വിവാദ നായകനാക്കിയത്. പലര്‍ക്കുമൊപ്പം നിന്ന് താന്‍ ചിത്രമെടുത്തിട്ടുണ്ടെന്നും ഗോപാല്‍ സിംഗിനെ അറിയില്ലെന്നുമാണ് സിദ്ധു പറഞ്ഞത്. അത്തരം യോഗങ്ങളില്‍ നിന്ന് സിദ്ധു വിട്ടുനില്‍ക്കണമെന്ന് ബിജെപി പറഞ്ഞിരുന്നു. ദേശീയ സുരക്ഷാ നിയമപ്രകാരം സിദ്ധുവിനെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെട്ടത്. ചടങ്ങില്‍ ഇമ്രാന്‍ ഖാനെ പുകഴ്ത്തിയതും ഇന്ത്യയില്‍ വന്‍ വിവാദമായിരുന്നു.

കോണ്‍ഗ്രസിന്റെ പിന്തുണ

കോണ്‍ഗ്രസിന്റെ പിന്തുണ

സിദ്ധുവിനെ കോണ്‍ഗ്രസ് പിന്തുണച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വ്യക്തിപരമായ ബന്ധം കൊണ്ടാണ് പാകിസ്താനില്‍ പോയതെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. പാകിസ്താനും പഞ്ചാബും തമ്മില്‍ സാംസ്‌കാരികമായും ഭാഷാപരമായും ബന്ധമുണ്ടെന്നും കോണ്‍ഗ്രസ് പറയുന്നു. ഇന്ത്യയിലും പാകിസ്താനിലും ഒരേപോലെ അംഗീകരിക്കപ്പെട്ട ക്രിക്കറ്റ് താരമാണ് സിദ്ധു. അതുകൊണ്ട് വിവാദത്തിന്റെ കാര്യമില്ലെന്നും, ബിജെപി അവരുടെ വ്യക്തിപരമായ വിദ്വേഷം കൊണ്ടാണ് ഇക്കാര്യങ്ങള്‍ പറയുന്നതെന്നും ആസാദ് വ്യക്തമാക്കി.

മഹാസഖ്യം വന്നാല്‍ ബിജെപി തകരും.... ഇല്ലെങ്കില്‍ നിര്‍ണായകമായ 114 സീറ്റുകള്‍ തൂത്തുവാരും!!മഹാസഖ്യം വന്നാല്‍ ബിജെപി തകരും.... ഇല്ലെങ്കില്‍ നിര്‍ണായകമായ 114 സീറ്റുകള്‍ തൂത്തുവാരും!!

മധ്യപ്രദേശ് കോണ്‍ഗ്രസിനൊപ്പം നില്‍ക്കും.... വോട്ടിംഗ് വര്‍ധന ജയത്തിലേക്കുള്ള സൂചനമധ്യപ്രദേശ് കോണ്‍ഗ്രസിനൊപ്പം നില്‍ക്കും.... വോട്ടിംഗ് വര്‍ധന ജയത്തിലേക്കുള്ള സൂചന

English summary
navjot sidhu sparks controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X