കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നവജോത് സിദ്ദുവിനെ തിരഞ്ഞ് കോണ്‍ഗ്രസ്.... 60 ദിവസമായി മൗനം, പുതിയ പാര്‍ട്ടി അണിയറയില്‍!!

Google Oneindia Malayalam News

അമൃത്സര്‍: സംസ്ഥാന തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ നവജോത് സിദ്ദുവിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ സജീവമായിരിക്കുകയാണ്. എംഎല്‍എ സ്ഥാനം രാജിവെച്ചതിന് ശേഷം പാര്‍ട്ടിയുടെ ഒരു യോഗത്തില്‍ പോലും സിദ്ദു പങ്കെടുത്തിട്ടില്ല. അതേസമയം നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ കോണ്‍ഗ്രസ് വിജയിച്ചത് മികച്ച പ്രചാരകരുടെ പിന്‍ബലത്തിലായിരുന്നു. അത്തരമൊരാളെയാണ് സിദ്ദുവിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

എന്നാല്‍ സിദ്ദു കോണ്‍ഗ്രസ് നേതാക്കളുമായി യാതൊരു ബന്ധവും പുലര്‍ത്തുന്നില്ല. അമരീന്ദര്‍ സിംഗിന്റെ വിഭാഗത്തിലുള്ളവര്‍ കാരണം തനിക്ക് പാര്‍ട്ടിയില്‍ നിന്ന് അകന്ന് കഴിയേണ്ടി വന്നു എന്നാണ് സിദ്ദുവിന്റെ നിലപാട്. ദേശീയ തലത്തില്‍ രാഹുല്‍ ഗാന്ധി രാജിവെച്ചതും സിദ്ദുവിന് വലിയ തിരിച്ചടിയായി. രാഹുല്‍ ഗ്രൂപ്പിലുള്ള പല നേതാക്കളും പാര്‍ട്ടി വിടാനുള്ള ഒരുക്കത്തിലാണ്. അതേ രീതിയാണ് സിദ്ദുവും സ്വീകരിക്കുക എന്നാണ് റിപ്പോര്‍ട്ട്.

സിദ്ദുവിന്റെ മൗനം

സിദ്ദുവിന്റെ മൗനം

ജൂലായ് 20നാണ് സിദ്ദു മന്ത്രിസ്ഥാനം രാജിവെച്ചത്. ഇതിന് ശേഷം രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് സിദ്ദു. അമരീന്ദര്‍ സിംഗ് സംസ്ഥാന ഭരണത്തില്‍ എതിരില്ലാതെ നില്‍ക്കുന്ന സാഹചര്യത്തില്‍, സിദ്ദു തിരിച്ചുവരവിന് തയ്യാറല്ലെന്നാണ് അദ്ദേഹത്തിന്റെ അടുപ്പക്കാര്‍ പറഞ്ഞിരിക്കുന്നത്. അതേസമയം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുന്‍തൂക്കം ലഭിക്കുന്നതിനായി സിദ്ദുവിനെ കൊണ്ടുവരണമെന്ന ആവശ്യത്തിലാണ് രാഹുല്‍ ക്യാമ്പ്. എന്നാല്‍ അമരീന്ദര്‍ ഇതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്

സംസ്ഥാന തിരഞ്ഞെടുപ്പുകള്‍

സംസ്ഥാന തിരഞ്ഞെടുപ്പുകള്‍

മഹാരാഷ്ട്ര, ഹരിയാന സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ വിജയിക്കുക കോണ്‍ഗ്രസിന് അത്യാവശ്യമാണ്. എന്നാല്‍ പ്രചാരണത്തെ ആര് നയിക്കും എന്ന ആശയക്കുഴപ്പത്തിലാണ് കോണ്‍ഗ്രസ്. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ തിരഞ്ഞെടുപ്പുകളില്‍ രാഹുല്‍ ഗാന്ധിയായിരുന്നു പ്രചാരണം നയിച്ചിരുന്നത്. ഒപ്പം സിദ്ദുവും ശക്തമായി മുന്‍നിരയിലുണ്ടായിരുന്നു. മധ്യപ്രദേശില്‍ സിദ്ദു പ്രചാരണം നടത്തിയ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് മികച്ച വിജയം നേടിയിരുന്നു. ഇതില്‍ ഭൂരിഭാഗവും ബിജെപി കോട്ടകളാണ്. അതാണ് സിദ്ദുവിനെ തിരിച്ചുകൊണ്ടുവരാനുള്ള തീരുമാനത്തിന് പിന്നില്‍.

സിദ്ദു തിരിച്ചുവരുമോ?

സിദ്ദു തിരിച്ചുവരുമോ?

സിദ്ദു അധികസമയവും അമൃത്സര്‍ ഈസ്റ്റിലെ വസതിയിലാണ് ചെലവിടുന്നത്. ഇവിടെ നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് അദ്ദേഹം പോകാന്‍ തയ്യാറായിട്ടില്ല. എന്നാല്‍ നിരന്തരം തന്റെ ക്യാമ്പിലുള്ളവരെ കാണുന്നുണ്ട്. നേരത്തെ സ്വന്തം മണ്ഡലത്തില്‍ രണ്ട് തവണയെങ്കിലും അദ്ദേഹം പര്യടനം നടത്താറുണ്ടായിരുന്നു. വെര്‍ക്കയിലെ സ്‌കൂളിന് അഞ്ച് ലക്ഷം രൂപയും അനുവദിച്ചിരുന്നു. എന്നാല്‍ ഇതില്‍ നിന്നൊക്കെ അകന്ന് കഴിയുകയാണ് സിദ്ദു. സോഷ്യല്‍ മീഡിയയില്‍ പോലും അദ്ദേഹത്തെ കാണാനില്ലെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.

പാര്‍ട്ടി പ്രവര്‍ത്തനത്തിനില്ല

പാര്‍ട്ടി പ്രവര്‍ത്തനത്തിനില്ല

പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് സിദ്ദു അകന്നിരിക്കുകയാണ്. സംസ്ഥാന അധ്യക്ഷന്‍ സുനില്‍ ജക്കര്‍ വിളിച്ച യോഗത്തില്‍ സിദ്ദു പങ്കെടുത്തിട്ടില്ല. സംസ്ഥാന സമിതിയില്‍ നിന്നോ പ്രവര്‍ത്തകരില്‍ നിന്നോ ഉള്ള ഫോണ്‍ കോളുകള്‍ അദ്ദേഹം അറ്റന്‍ഡ് ചെയ്യുന്നില്ലെന്നാണ് അറിയുന്നത്. മെസേജുകള്‍ക്ക് പ്രതികരിച്ചിട്ടില്ല. പാര്‍ട്ടി യോഗങ്ങളെ കുറിച്ച് സിദ്ദുവിന് സന്ദേശങ്ങള്‍ കൈമാറാറുണ്ടെങ്കിലും അദ്ദേഹം പ്രതികരിക്കാറില്ലെന്നും, യോഗങ്ങള്‍ക്ക് എത്താറില്ലെന്നും സംസ്ഥാന സമിതി അംഗങ്ങള്‍ പറയുന്നു.

രാഹുല്‍ ക്യാമ്പ് തകരുന്നു

രാഹുല്‍ ക്യാമ്പ് തകരുന്നു

കോണ്‍ഗ്രസില്‍ രാഹുല്‍ ക്യാമ്പ് തകര്‍ന്ന് തരിപ്പണമായെന്നാണ് വിലയിരുത്തല്‍. ജോതിരാദിത്യ സിന്ധ്യ, ജിതിന്‍ പ്രസാദ്, ദീപേന്ദര്‍ ഹൂഡ എന്നിവര്‍ ബിജെപി നേതൃത്വുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. എന്നാല്‍ നല്ല ഓഫര്‍ ലഭിക്കാത്തത് കൊണ്ടാണ് ഇവര്‍ തുടരുന്നത്. ഇതേ രീതിയിലേക്കാണ് സിദ്ദുവും പോകുന്നത്. കോണ്‍ഗ്രസിലെ തീപ്പൊരി നേതാക്കളുമായും ചില വിമതരുമായും സിദ്ദു ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരുമായി ചേര്‍ന്ന് പാര്‍ട്ടി വിടാനുള്ള ഒരുക്കത്തിലാണ് സിദ്ദു.

ലക്ഷ്യം ഇങ്ങനെ

ലക്ഷ്യം ഇങ്ങനെ

സ്വന്തം പാര്‍ട്ടി രൂപീകരിക്കാനുള്ള ഒരുക്കങ്ങളാണ് സിദ്ദു നടത്തുന്നത്. നേരത്തെ രാഷ്ട്രീയ പാര്‍ട്ടിയായ പഞ്ചാബ് മഞ്ച് സിദ്ദു രൂപീകരിച്ചിരുന്നു. കോണ്‍ഗ്രസിന്റെ എംഎല്‍എയും സിദ്ദുവിന്റെ അടുത്ത സുഹൃത്തുായ പാര്‍ഘട്ട് സിംഗ്, ലോക് ഇന്‍സാഫ് പാര്‍ട്ടി നേതാക്കളായ സിമര്‍ജിത്ത് ബിംഗ് ബെയ്ന്‍സ്, ബല്‍വീന്ദര്‍ സിംഗ് ബെയ്ന്‍സ്, എന്നിവരും ഈ പാര്‍ട്ടിയില്‍ ഉണ്ടായിരുന്നു. ഇത് വീണ്ടും തിരിച്ചുവരുമോ എന്ന ആശങ്കയിലാണ് രാഹുല്‍ വിഭാഗം. സ്വന്തമായി വോട്ടുബാങ്കുള്ള നേതാവാണ് സിദ്ദു. പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ പ്രതിസന്ധി സിദ്ദു പോയാല്‍ രൂക്ഷമാകും.

<strong>ഹൗഡി മോദി തിരഞ്ഞെടുപ്പ് സ്റ്റണ്ട്..... ട്രംപിനെ സഹായിക്കാനാണ് മോദി എത്തിയതെന്ന് കോണ്‍ഗ്രസ്!!</strong>ഹൗഡി മോദി തിരഞ്ഞെടുപ്പ് സ്റ്റണ്ട്..... ട്രംപിനെ സഹായിക്കാനാണ് മോദി എത്തിയതെന്ന് കോണ്‍ഗ്രസ്!!

English summary
navjot singh maintains silence over two months
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X