കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബ് കോൺഗ്രസിൽ തമ്മിലടി രൂക്ഷം, രാഹുലും പ്രിയങ്കയുമായി സിദ്ദുവിന്റെ കൂടിക്കാഴ്ച, കത്ത് കൈമാറി

Google Oneindia Malayalam News

ദില്ലി: പഞ്ചാബ് കോൺഗ്രസിൽ ഭിന്നത രൂക്ഷമായതിന് പിന്നാലെ നവജ്യോത് സിംഗ് സിദ്ദു രാഹുൽ ഗാന്ധിയെ സന്ദർശിച്ചു. പഞ്ചാബ് കോൺഗ്രസിലെ പ്രശ്നങ്ങൾ വിവരിച്ചുകൊണ്ടുള്ള കത്ത് രാഹുൽ ഗാന്ധിക്ക് കൈമാറി. രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയെന്നും സാഹചര്യങ്ങൾ അദ്ദേഹത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും നവജ്യോത് സിംഗ് സിദ്ദു ട്വീറ്റ് ചെയ്തു. അതേ സമയം സിദ്ദു രാജിക്കൊരുങ്ങുകയാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

ജീർണ്ണതയുടെ രാഷ്ട്രീയം പേറുന്ന ജീർണ്ണതയുടെ രാഷ്ട്രീയം പേറുന്ന "പഴംതീനി വവ്വാലുകൾ"; ആന്റണിയെ വിമർശിക്കുന്നവർക്ക് മറുപടി

ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് പഞ്ചാബ് കോൺഗ്രസിൽ മുഖ്യമന്ത്രി അമരീന്ദർ സിംഗും നവജ്യോത് സിംഗും തമ്മിലുള്ള ഭിന്നത കൂടുതൽ രൂക്ഷമായത്. ഭാര്യ നവജ്യോത് കൗറിന് ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിന് പിന്നിൽ അമരീന്ദർ സിംഗാണെന്ന് സിദ്ദു ആരോപിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് പ്രചാരണ യോഗങ്ങളിൽ നിന്നും സിദ്ദു വിട്ടുനിന്നിരുന്നു.

congress

ഇതിന് പിന്നാലെ മന്ത്രിസഭ പുനസംഘടിപ്പിച്ചപ്പോൾ തദ്ദേശ സ്വയം ഭരണ വകുപ്പ് സിദ്ദുവിൽ നിന്നും എടുത്ത് മാറ്റിയിരുന്നു, നഗരമേഖലയിൽ കോൺഗ്രസിന് വോട്ട് കുറഞ്ഞത് വകുപ്പുന്റെ പരാജയമാണെന്നായിരുന്നു അമരീന്ദർ സിംഗിൻറെ ആരോപണം. ഇതിന് പിന്നാലെ എട്ട് ഉപദേശക സമിതികളിൽ നിന്നും നവജ്യോത് സിംഗ് സിദ്ദുവിനെ നീക്കി. മന്ത്രിസഭാ യോഗത്തിൽ നിന്നും സിദ്ദു വിട്ടു നിൽക്കുകയും ചെയ്തിരുന്നു.

രാഹുൽ ഗാന്ധിയെ കൂടാതെ പ്രിയങ്കാ ഗാന്ധിയും അഹമ്മദ് പട്ടേലും കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു. കേരളത്തെ കൂടാതെ കോൺഗ്രസിന്റെ പ്രതീക്ഷകൾ കാത്ത സംസ്ഥാനമാണ് പഞ്ചാബ്. ആകെയുള്ള 13 സീറ്റുകളിൽ 8 എണ്ണം കോൺഗ്രസ് നേടി. എന്നാൽ പാർട്ടിയിലെ പ്രമുഖ നേതാക്കൾ തമ്മിലുളള ഭിന്നതയാണ് നേതൃത്വത്തെ കുഴയ്ക്കുന്നത്. പുതിയ വകുപ്പുകളുടെ ചുമതല ഏറ്റെടുക്കാൻ സിദ്ദു ഇതുവരെ തയാറായിട്ടില്ല

English summary
Navjot Singh Siddu met Rahul Gandhi and Priyanka Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X