കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബില്‍ വീണ്ടും പ്രശ്‌നങ്ങള്‍ ഉദിക്കുന്നു, ചരണ്‍ജിത്തിന്റെ നിയമനങ്ങളില്‍ സിദ്ദുവിന് അതൃപ്തി

Google Oneindia Malayalam News

ദില്ലി: അമരീന്ദര്‍ സിംഗ് ഉയര്‍ത്തിയ ഭീഷണി തകര്‍ത്ത് തരിപ്പണമാക്കിയാണ് രാഹുല്‍ ഗാന്ധി പഞ്ചാബില്‍ മാറ്റങ്ങള്‍ കൊണ്ടുവ ന്നത്. നവജ്യോത് സിംഗ് സിദ്ദുവിന് സംസ്ഥാനത്തിന്റെ പൂര്‍ണ ചുമതല നല്‍കിയിരിക്കുകയാണ് രാഹുല്‍. എന്നാല്‍ പ്രശ്‌നങ്ങള്‍ പഞ്ചാബില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുകയാണ്. മാറ്റത്തില്‍ സ്ഥാനം നഷ്ടമായ പല മന്ത്രിമാരും നേതൃത്വത്തില്‍ നിന്ന് അകന്ന് നില്‍ക്കുകയാണ്. പെര്‍ഫോം ചെയ്യുന്ന മന്ത്രിമാര്‍ പോലും പുറത്തുപോയിരിക്കുകയാണ്. ആരോഗ്യ മന്ത്രിയുടെ പ്രസ്താവന അത്തരത്തിലായിരുന്നു എന്നാല്‍ മുഖ്യമന്ത്രിയും സംസ്ഥാന അധ്യക്ഷനും തമ്മില്‍ ഇപ്പോള്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരിക്കുകയാണ്.

മോദിയെ നേരിടാന്‍ കോണ്‍ഗ്രസില്ല, അഞ്ചിടത്തേക്കായി വ്യാപിച്ച് തൃണമൂല്‍, രാഹുലിനെ വെട്ടി മമത ബാനര്‍ജിമോദിയെ നേരിടാന്‍ കോണ്‍ഗ്രസില്ല, അഞ്ചിടത്തേക്കായി വ്യാപിച്ച് തൃണമൂല്‍, രാഹുലിനെ വെട്ടി മമത ബാനര്‍ജി

1

പ്രശ്‌നം തുടങ്ങുന്നത് അഴിമതിയില്‍ മുങ്ങി കുളിച്ച റാണ ഗുര്‍ജീത്ത് സിംഗിനെ മന്ത്രിയാക്കിയതോടെയാണ്. ചില എംഎല്‍എമാര്‍ സിദ്ദുവിന് കത്തയച്ചിരുന്നു. ഗുര്‍ജീത്തിനെ മന്ത്രിയാക്കരുതെന്നായിരുന്നു പ്രധാന ആവശ്യം. മണല്‍ ഖനന അഴിമതിയില്‍ ഗുര്‍ജീത്തിന്റെ പേര് കുപ്രസിദ്ധമായിരുന്നു. ഗുര്‍ജീത്തിനും കുടുംബത്തിനും മണല്‍ ഖനന അഴിമതിയില്‍ പങ്കുണ്ടെന്നായിരുന്നു കണ്ടെത്തല്‍. നേരത്തെ അമരീന്ദര്‍ സിംഗ് മന്ത്രിസഭയില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയിരുന്നു. എന്നാല്‍ സിദ്ദു എംഎല്‍എമാരുടെ വാക്ക് കേട്ട് ഗുര്‍ജീത്തിന്റെ മന്ത്രിസ്ഥാനമൊന്നും തടയാന്‍ നിന്നില്ല. രാഹുല്‍ ഗാന്ധിയുടെ താല്‍പര്യപ്രകാരം തന്നെ ഗുര്‍ജീത്ത് മന്ത്രിസഭയിലെത്തുകയായിരുന്നു.

കോണ്‍ഗ്രസിന്റെ പ്രമുഖ എംഎല്‍എ സുഖ്പാല്‍ സിംഗ് കെയ്‌റ പരസ്യമായി തന്നെ നേതൃത്വത്തിനെതിരെ രംഗത്തെത്തി. വലിയ അബദ്ധമാണ് കോണ്‍ഗ്രസ് കാണിച്ചിരിക്കുന്നതെന്ന് സുഖ്പാലര്‍ സിംഗ് കെയ്‌റ പറഞ്ഞു. ഇതുകൊണ്ടും പ്രശ്‌നം തീര്‍ന്നില്ല. സിദ്ദുവിനാണ് അടുത്ത പ്രശ്‌നം. അദ്ദേഹം മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നി നടത്തിയ മന്ത്രിമാരുടെ നിയമനത്തില്‍ സിദ്ദു കലിപ്പിലാണ്. അരുണ ചൗധരിയെ മന്ത്രിയാക്കിയതാണ് പ്രശ്‌നം. ഇവര്‍ മുഖ്യമന്ത്രിയുടെ ബന്ധു കൂടിയാണ്. എന്നാല്‍ സ്വന്തം മണ്ഡലായ ദിനനഗറില്‍ കടുത്ത ഭരണവിരുദ്ധ വികാരം നേരിടുന്നുണ്ട് അരുണ. ഇത്തവണ മത്സരിച്ചാല്‍ തോറ്റ് പോകുമെന്ന് ഉറപ്പാണ്.

അരുണയെ മാറ്റണമെന്ന് സിദ്ദു പലതവണ ഹൈക്കമാന്‍ഡിനോടും പറഞ്ഞതാണ്. പകരം പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള രാജ് കുനാര്‍ ചബ്ബേവാളിനെ മന്ത്രിയാക്കണമെന്നായിരുന്നു സിദ്ദു ആഗ്രഹിച്ചത്. ഇത് വലിയ നേട്ടമായും കോണ്‍ഗ്രസിന് മാറുമായിരുന്നു. ജാതിസമവാക്യം കൃത്യമായി മുന്നില്‍ കണ്ടാണ് മന്ത്രിസഭാ പുനസംഘടന രാഹുലും സിദ്ദുവും ചേര്‍ന്ന് തയ്യാറാക്കിയത്. എന്നാല്‍ ചരണ്‍ജിത്തിന്റെ ഇടപെടലില്‍ ഇതെല്ലാം താളം തെറ്റിയിട്ടുണ്ട്. മസാബി സിഖ് വംശജര്‍ക്ക് കാര്യമായിട്ടുള്ള പ്രാതിനിധ്യം മന്ത്രിസഭയില്‍ ലഭിച്ചിട്ടില്ല. പട്ടികജാതി വിഭാഗത്തില്‍ മുപ്പത് ശതമാനത്തോളം വരുന്നവരാണ് മസാബി സിഖ് വംശജര്‍.

കോണ്‍ഗ്രസിന് മികച്ച ഭൂരിപക്ഷം ലഭിക്കണമെങ്കില്‍ മസാബി സിഖ് വംശജരുടെ പിന്തുണ അത്യാവശ്യമാണ്. പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള ഒമ്പത് എംഎല്‍എമാര്‍ പഞ്ചാബ് നിയമസഭയിലുണ്ട്. ഇതെല്ലാം മസാബി സിഖ് വംശജരാണ്. അതേസമയം മസാബി സിഖ് വംശജരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിനെ ശക്തമായി എതിര്‍ത്തത് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നി തന്നെയാണ്. സ്വന്തം വിഭാഗത്തില്‍ ഉള്ളവരെ ഉള്‍പ്പെടുത്തിയാല്‍ മതിയെന്നായിരുന്നു ചന്നിയുടെ തീരുമാനം. അതേസമയം ഇത് തെറ്റായ ആരോപണമെന്നായിരുന്നു മുഖ്യമന്ത്രിയോട് അടുപ്പമുള്ളവര്‍ പറയുന്നത്. എല്ലാ നിയമനങ്ങളും രാഹുല്‍ ഗാന്ധിയും സിദ്ദുവും അറിഞ്ഞിട്ടാണെന്ന് ചന്നിയുടെ ഗ്രൂപ്പ് പറയുന്നു.

Recommended Video

cmsvideo
Bilateral Relationship Will Touch New Heights': PM Modi To US VP Kamala Harris

എന്തൊരു ലുക്കാണ് കാണാന്‍; ബിഗ് ബോസ് താരം അലസാന്‍ഡ്രയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

അതേസമയം കോണ്‍ഗ്രസ് ക്യാമ്പില്‍ അവിശ്വാസം ശക്തമായി വര്‍ധിച്ചിരിക്കുകയാണ്. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗില്‍ നിന്ന് വ്യത്യാസമായിരിക്കണം ഈ സര്‍ക്കാര്‍ എന്നാണ് ഞങ്ങള്‍ കരുതുന്നതെന്ന് സിദ്ദു പക്ഷം പറയുന്നു. അഴിമതിക്ക് പുറത്തുനില്‍ക്കുന്നവരായിരിക്കണം ഈ സര്‍ക്കാര്‍. എന്നാല്‍ അഴിമതി ആരോപണം നേരിടുന്നയാള്‍ തന്നെ ഇപ്പോള്‍ മന്ത്രിയാണ്. ഇത് കോണ്‍ഗ്രസിന്റെ പോരാട്ടത്തെ ദുര്‍ബലമാക്കുമെന്നും സിദ്ദു ഗ്രൂപ്പ് പറഞ്ഞു. സിദ്ദുവും ചന്നിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് രാഹുലിന് മുന്നിലുള്ള വെല്ലുവിളി. സിദ്ദുവും ചന്നിയും തമ്മില്‍ പ്രശ്‌നമുണ്ടായാല്‍ അത് ദളിത് വോട്ടുകളെ തന്നെ കോണ്‍ഗ്രസില്‍ നിന്ന് അകറ്റും.

English summary
navjot singh sidhu and charanjit singh channi having a problem over ministerial berths
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X