കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രി പദവി രാജിവെച്ച സിദ്ദു കോണ്‍ഗ്രസ് വിടുമോ? ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി താരം, ബിഗ് നോ

Google Oneindia Malayalam News

അമൃതസര്‍: പഞ്ചാബ് മന്ത്രിസഭയില്‍ നിന്ന് രാജിവെച്ച കോണ്‍ഗ്രസ് നേതാവ് നവജോത് സിങ് സിദ്ദു കോണ്‍ഗ്രസ് വിടുമെന്നാണ് പ്രചാരണം. ഇക്കാര്യത്തില്‍ പ്രതികരണം ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രചാരണത്തിന് ബലം ലഭിക്കുകയും ചെയ്തു. എന്നാല്‍ അമൃതസറില്‍ തിരിച്ചെത്തിയ സിദ്ദു പാര്‍ട്ടി പ്രവര്‍ത്തകരുമായും നാട്ടുകാരുമായി ഏറെനേരം സംവദിച്ചു.

navjot

കോണ്‍ഗ്രസ് വിടുന്ന പ്രശ്‌നമില്ലെന്നും അമൃതസറിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും സിദ്ദു അവരോട് പറഞ്ഞു. മന്ത്രിപദവിയില്‍ സ്ഥാന ചലനമുണ്ടായതിനെ തുടര്‍ന്നാണ് സിദ്ദു രാജിവെച്ചത്. മുഖ്യമന്ത്രി അമരീന്ദര്‍ സിങുമായി അദ്ദേഹം അത്ര സുഖത്തിലല്ല. രാജികത്ത് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കാണ് ആദ്യം അയച്ചത്. ഇതിന്റെ കോപ്പി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. എന്നാല്‍ മന്ത്രിമാര്‍ രാജിക്കത്ത് മുഖ്യമന്ത്രിക്കാണ് കൈമാറേണ്ടത്. രാഹുല്‍ ഗാന്ധിക്ക് രാജിക്കത്ത് നല്‍കിയെന്ന വാര്‍ത്ത വന്നു രണ്ടുദിവസം കഴിഞ്ഞാണ് സിദ്ദു മുഖ്യമന്ത്രിക്ക് രാജികത്ത് നല്‍കിയത്. കഴിഞ്ഞ ശനിയാഴ്ച മുഖ്യമന്ത്രിയും ഗവര്‍ണറും രാജി സ്വീകരിച്ചു.

ഞായറാഴ്ച വൈകീട്ടാണ് സിദ്ദു അമൃതസറിലെ വീട്ടിലെത്തിയത്. ശേഷം ഇവിടെയുള്ള കൗണ്‍സിലര്‍മാരെയും പാര്‍ട്ടി പ്രവര്‍ത്തകരെയും കണ്ടു. ഇവരുമായുള്ള സംവദിക്കലിനിടെയാണ് സിദ്ദു കോണ്‍ഗ്രസ് വിട്ടുപോകില്ലെന്ന് വ്യക്തമാക്കിയത്. സിദ്ദു പാര്‍ട്ടി വിടുമോ എന്ന ചോദ്യത്തിന് യാതൊരു പ്രസക്തിയുമില്ലെന്ന് അമൃതസറിലെ കൗണ്‍സിലര്‍ ജതീന്ദര്‍ സിങ് ഭാട്ടിയ പറഞ്ഞു.

മോദി രാജ്യത്തെ ചതിച്ചു..... ട്രംപുമായി എന്താണ് സംസാരിച്ചതെന്ന് ജനങ്ങള്‍ക്ക് അറിയണമെന്ന് രാഹുല്‍!!മോദി രാജ്യത്തെ ചതിച്ചു..... ട്രംപുമായി എന്താണ് സംസാരിച്ചതെന്ന് ജനങ്ങള്‍ക്ക് അറിയണമെന്ന് രാഹുല്‍!!

നേരത്തെ രാജ്യസഭാംഗത്വം രാജിവെച്ച വ്യക്തിയാണ് സിദ്ദു. അതുകൊണ്ടുതന്നെ രാജി എന്നത് അദ്ദേഹത്തിന് വലിയ സംഭവമല്ല. അമൃതസറിലെ ഒട്ടേറെ കൗണ്‍സിലര്‍മാര്‍ സിദ്ദുവിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജി സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ സിദ്ദു തടയുകയാണ് ചെയ്തതെന്നും ഭാട്ടിയ പറഞ്ഞു. മാധ്യമങ്ങളെ കാണാന്‍ സിദ്ദു ഇതുവരെ തയ്യാറായിട്ടില്ല.

English summary
Navjot Singh Sidhu breaks silence, Will not quit party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X