കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നവ്ജ്യോത് സിങ് സിദ്ദുവിനെ വാനോളം പുകഴ്ത്തി പാക് പ്രധാനമന്ത്രി; പാകിസ്താനിൽ മത്സരിച്ചാലും വിജയിക്കും!

Google Oneindia Malayalam News

Recommended Video

cmsvideo
പാകിസ്താനിൽ മത്സരിച്ചാലും വിജയിക്കും | Oneindia Malayalam

കർതാർപൂർ: നവ്ജ്യോത് സിങ് സിദ്ദു പാകിസ്താനിൽ മത്സരിച്ചാലും വിജയിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇടനാഴി ഉദ്ഘാടനത്തിനെത്തിയ നവജ്യോത്സിങ് സിദ്ധുവിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്തെത്തി. പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയില്‍ നിന്നും പാകിസ്താനിലെ പ്രശസ്തമായ കര്‍താര്‍പുര്‍ സാഹിബ് ഗുരുദ്വാരയിലേക്കുള്ള പാതയുടെ തറക്കല്ലിടൽ ചടങ്ങിലാണ് സംഭവം.

<strong>അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മലയാളി തിളക്കം; മികച്ച സംവിധായൻ ലിജോ ജോസ് , നടൻ ചെമ്പൻ വിനോദ്</strong>അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മലയാളി തിളക്കം; മികച്ച സംവിധായൻ ലിജോ ജോസ് , നടൻ ചെമ്പൻ വിനോദ്

ഗുരുനാനാക്ക് 18 വര്‍ഷത്തോളം ചിലവഴിച്ചെന്ന് കരുതപ്പെടുന്ന സ്ഥലമാണ് പാക് പഞ്ചാബ് പ്രവിശ്യയിലെ ലാഹോറില്‍ നിന്ന് 120 കിലോമീറ്റര്‍ ദൂരത്തായി സ്ഥിതി ചെയ്യുന്ന ഈ ഗുരുദ്വാര. ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് സിദ്ധു പാകിസ്ഥാനിലെത്തിയപ്പോഴാണ് പാത പാകിസ്ഥാന്റെ പരിഗണനയിലെത്തിയത്.

Navjot Singh Sidhu

എന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് വന്നതിന്റെ പേരില്‍ സിദ്ധുവിന് നേരെ വിമര്‍ശനമുയര്‍ന്നിരുന്നു. എന്തുകൊണ്ടാണ് വിമര്‍ശിക്കുന്നതെന്നറിയില്ല. സിദ്ധു സാഹോദര്യത്തെ കുറിച്ചും സമാധാനത്തെ കുറിച്ചുമാണ് സംസാരിക്കുന്നത്. പാക് പഞ്ചാബില്‍ വന്ന് മത്സരിച്ചാല്‍ പോലും സിദ്ധു ജയിക്കും എന്ന് ഇമ്രാന്‍ഖാന്‍ പറഞ്ഞു.

തറക്കല്ലിടൽ ചടങ്ങിൽ ചടങ്ങില്‍ പ്രിയ സുഹൃത്തെന്നാണ് ഇമ്രാന്‍ ഖാനെ സിദ്ധു അഭിസംബോധന ചെയ്തത്. സിദ്ധുവിനൊപ്പം കേന്ദ്രമന്ത്രിമാരായ ഹര്‍സിമ്രത് കൗര്‍ ബാദല്‍ (ശിരോമണി അകാലിദള്‍), ഹര്‍ദീപ് സിങ് പുരി (ബിജെപി) എന്നിവരും പങ്കെടുത്തിരുന്നു. 20 വര്‍ഷം മുമ്പ് തന്നെ ഇന്ത്യ ഈ പദ്ധതി പാകിസ്ഥാന് മുന്നില്‍ വെച്ചിരുന്നു.

English summary
Navjot Singh Sidhu can win election even in Pakistan: Imran Khan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X