Get Updates
Get notified of breaking news, exclusive insights, and must-see stories!

ശിവന്‍,നന്ദി,നാഗം!! പെട്ടി തുറന്നപ്പോള്‍ പത്രക്കാര്‍ ഞെട്ടി!!!ദൈവങ്ങള്‍ സിദ്ദുവിനൊപ്പം

ചണ്ഡിഗഢില്‍ വച്ച് നടന്ന പത്ര സമ്മേളനത്തിനാണ് കൊണ്ടു നടക്കാവുന്ന ക്ഷേത്രവുമായി സിദ്ദു എത്തിയത്. വാര്‍ത്താ സമ്മേളനത്തില്‍ ബാദല്‍ കുടുംബത്തെ രൂക്ഷ ഭാഷയില്‍ വിമര്‍ശിക്കാനും സിദ്ദു മറന്നില്ല.

ചണ്ഡിഗഢ്: പ്രസ് കോണ്‍ഫറന്‍സിനെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നവ്‌ജ്യോത് സിങ് സിദ്ദുവിനെ കണ്ട് പത്രക്കാര്‍ ഒന്നു ഞെട്ടാതിരുന്നില്ല. കാരണംം ഇതാണ്. ശിവന്‍, നന്ദി, നാഗം... എന്നീ ദൈവങ്ങള്‍ക്കൊപ്പമായിരുന്നു സിദ്ദു പത്ര സമ്മേളനത്തിനെത്തിയത്. വെള്ളിയാഴ്ചയാണ് സംഭവം.

ചണ്ഡിഗഢില്‍ വച്ച് നടന്ന പത്ര സമ്മേളനത്തിനാണ് കൊണ്ടു നടക്കാവുന്ന ക്ഷേത്രവുമായി സിദ്ദു എത്തിയത്. വാര്‍ത്താ സമ്മേളനത്തില്‍ ബാദല്‍ കുടുംബത്തെ രൂക്ഷ ഭാഷയില്‍ വിമര്‍ശിക്കാനും സിദ്ദു മറന്നില്ല.

navjotsingh sidhu

പത്രസമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് പെട്ടി തുറന്നപ്പോഴായിരുന്നു പത്രക്കാര്‍ ശരിക്കും ഞെട്ടിയത്. പാമ്പിനൊപ്പം ശിവന്‍, നന്ദി എന്നിവയുടെ ചെറിയ വിഗ്രഹങ്ങളും കുറച്ചു പൂക്കളുമാണ് ബോക്‌സിലുണ്ടായിരുന്നത്. ഇത് തുറന്ന് വച്ച ശേഷമായിരുന്നു സിദ്ദു മാധ്യമങ്ങളോട് സംസാരിച്ചത്. സിദ്ദു ശിവ ഭക്തനാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ പത്ര സമ്മേളനത്തിന് മുമ്പ് ഇത്തരത്തില്‍ വിഗ്രഹവുമായെത്തുന്നത് ഇതാദ്യമായിട്ടായിരുന്നു. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും സിദ്ദു തയ്യാറായില്ല.

പഞ്ചാബിന്റെ സമ്പദ് വ്യവവസ്ഥയെ തകര്‍ത്തത് ബാദല്‍ കുടുംബമാണെന്ന് സിദ്ദു ആരോപിച്ചു. ബാദല്‍ കുടുംബത്തിന്റെ ബിസിനസ് താത്പര്യങ്ങളെ പിന്തുണയ്ക്കുന്നതായിരുന്നു സര്‍ക്കാരിന്റെ നയങ്ങളെന്നും സിദ്ദു ആരോപിച്ചു. അവരുടെ നേട്ടങ്ങള്‍ക്കായി പഞ്ചാബിനെ തന്നെ നശിപ്പിച്ചുവെന്നും സിദ്ദു പറയുന്നു.

അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്ന സിദ്ദു അമൃത്സര്‍ ഈസ്റ്റ് മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+