നവ്ജോദ് സിംഗ് സിദ്ധു ആഗസ്ത് 15 നു ആം ആദ്മിയില്‍ ചേരും !
ദില്ലി: ക്രിക്കറ്റ് താരവും മുന്‍ രാജ്യസഭാ അംഗവുമായ നവ്ജോദ് സിംഗ് സിദ്ധു വരുന്ന സ്വാതന്ത്യദിനത്തില്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. ബിജെപി പ്രവര്‍ത്തകനായിരുന്ന സിദ്ധു കഴിഞ്ഞ ആഴ്ച്ചയാണ് രാജ്യസഭാംഗ്വം രാജി വെച്ചത്.
അടുത്ത വര്‍ഷം നടക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി സിദ്ധുവിനെ പരിഗണിക്കുമെന്ന സൂചനകളുണ്ടായിരുന്നു. എന്നാല്‍ തത്കാലം തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മുഖ്യ പ്രചാരകനായി സിദ്ദുവിനെ ഉയര്‍ത്തിക്കാട്ടാനാണ് ആം ആദ്മി തീരുമാനിച്ചിരിക്കുന്നതെന്നാണ് അറിയുന്നത്.

സിദ്ദുവിന്റെ പാര്‍ട്ടി പ്രവേശനത്തെ കുറിച്ച് അരവിന്ദ് കേജ്‌രീവാള്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. ഉടന്‍ തന്നെ ഇതു സംബന്ധിച്ചു പ്രഖ്യാപനം നടത്തുമെന്നാണ് സൂചന. കൂടാതെ സിദ്ദുവിന്റെ ഭാര്യയും ഉടന്‍ ആം ആദ്മിയില്‍ ചേരുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി.












Click it and Unblock the Notifications