നിങ്ങള്‍ പിഴുതെറിഞ്ഞത് ഭീകരവാദികളെയോ അതോ മരങ്ങളെയോ; രൂക്ഷ വിമര്‍ശനവുമായി സിദ്ധു
ലുധിയാന: പുല്‍വാമാ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യന നടത്തിയ മിന്നലാക്രമണത്തില്‍ 300 ലേറെ ജയ്ഷെ മുഹമ്മദ് ഭീകരര്‍ മരണപ്പെട്ടുവെന്നായിരുന്നു ബിജെപി നേതൃത്വം പ്രചരണം നടത്തിയത്. എന്നാല്‍ ആക്രമണത്തിന്റെ തെളിവുകളൊന്നും ഇന്ത്യ ഹാജാരാക്കാതിരുന്നതിന്റെ പശ്ചത്തലത്തില്‍ ലോക മാധ്യമങ്ങളടക്കം സംശയങ്ങള്‍ ഉന്നയിച്ചു.
ആക്രമമത്തില്‍ സംശയുമുന്നയിച്ചുകൊണ്ട് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും രംഗത്ത് എത്തി. ഭീകരാക്രമണത്തേയും തിരിച്ചടിയേയും ബിജെപി രാഷ്ട്രീയ പ്രചരണ ആയുധമായി പ്രയോഗിച്ചു തുടങ്ങിയപ്പോഴായിരുന്നു തെളിവുകള്‍ പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ട് തുടങ്ങിയത്.

മമത ബാനര്‍ജി
പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജിയായിരുന്നു ആക്രമണത്തിന്റെ തെളിവുകള്‍ പുറത്ത് വിടണമെന്ന് കേന്ദ്രസര്‍ക്കാറിനോട് ആദ്യമായി ആവശ്യപ്പെട്ടത് .

നവ് ജ്യോത് സിങ് സിദ്ധു
ഇതിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കളായ ദിഗ് വിജയ് സിങ്, കബില്‍ സിബല്‍ എന്നിവരും സമാനമായ ആവശ്യവുമായി രംഗത്ത് എത്തി. ഇതേ ആവശ്യം ഏറ്റുപിടിച്ചുകൊണ്ട് പഞ്ചാബില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവും മുന്‍ ക്രിക്കറ്റ് താരവുമായി നവ് ജ്യോത് സിങ് സിദ്ധുകൂടി രംഗത്ത് എത്തിയിരിക്കുയാണ് ഇപ്പോള്‍.

ശരിയാണാ തെറ്റാണോ
അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയെ രാഷ്ട്രീയപരമായി നേട്ടം കൊയ്യാനുള്ള അവസരമായി കാണുന്ന ബിജെപിക്കും കേന്ദ്ര സര്ക്കാറുനുമെതിരെ കടുത്ത വിമര്‍ശനമാണ് നവ്ജ്യോത് നടത്തുന്നത്. 300 തീവ്രവാദികള്‍ കൊല്ലപ്പെട്ടു എന്നത് ശരിയാണാ തെറ്റാണോ എന്നും ട്വിറ്ററിലൂടെ സിദ്ധു ചോദിക്കുന്നു.

തെരഞ്ഞെടുപ്പ് അടവ് മാത്രമായിരുന്നോ
300 ഭീകരവാദികൾ മരിച്ചോ ഇല്ലയോ?. എന്തായിരുന്നു പിന്നെ ഉദ്ദേശം?. നിങ്ങൾ വേരോടെ പിഴുതത് ഭീകരവാദികളെയോ അതോ മരങ്ങളോ?.ഒരു തെരഞ്ഞെടുപ്പ് അടവ് മാത്രമായിരുന്നോ അത്?. ഒരു വിദേശ ശത്രുവിനോട് ഏറ്റുമുട്ടുന്നു എന്ന നാട്യത്തോടെ നമ്മുടെ രാജ്യത്തെ വഞ്ചന പിടികൂടിയിരിക്കുന്നു. സൈന്യത്തെ രാഷ്ട്രീയവൽക്കരിക്കുന്നത് നിർത്തൂ. രാജ്യത്തോളം തന്നെ പവിത്രമാണ് എന്നാണ് സിദ്ധു ട്വിറ്ററില്‍ കുറിച്ചത്.
|
ട്വീറ്റ്
സിദ്ധു

പ്രധാനമന്ത്രി സംസാരിക്കണം
ഒരാളും ബലാക്കോട്ടില്‍ മരിച്ചിട്ടില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനെ കുറിച്ച് പ്രധാനമന്ത്രി സംസാരിക്കണം. എനിക്ക് പ്രധാനമന്ത്രിയോട് ചോദിക്കാനുള്ളത് ഇതാണ്, അന്താരാഷ്ട്ര മാധ്യമങ്ങളെല്ലാം പാകിസ്താനെ പിന്തുണക്കുന്നവയാണോയെന്നായിരുന്നു കബില്‍ സിബലിന്റെ വിമര്‍ശനം

കബില്‍ സിബല്‍
അന്താരാഷ്ട്ര മാധ്യമങ്ങള്‍ പാകിസ്താനെതിരെ സംസാരിക്കുമ്പോള്‍ താങ്കള്‍ക്ക് സന്തോഷമാണ്. അവര്‍ ഇപ്പോള്‍ ചോദ്യങ്ങള്‍ ചോദിക്കുന്നു, അവര്‍ ചോദിക്കുന്നത് പാകിസ്താനെ പിന്തുണക്കുന്നത് കൊണ്ടാണോയെന്നും കബില്‍ സിബല്‍ കൂട്ടിച്ചേര്‍ത്തു.

ചോദ്യം ചെയ്യുകയല്ല
പാകിസ്താനിലെ ഭീകര കേന്ദ്രങ്ങള്‍ വ്യോമസേന ആക്രമിച്ചതിനെ ഞാന്‍ ചോദ്യം ചെയ്യുകയല്ല. പക്ഷെ ആക്രമണത്തിന്റെ തെളിവുകള്‍ പുറത്തുവിടാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ദിഗ് വിജയ് സിങ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ കേന്ദ്രത്തിന് ഉത്തരവാദിത്വമുണ്ടെന്ന് ദിഗ് വിജയ് സിങ് അഭിപ്രായപ്പെടുന്നു.

ദിഗ് വിജയ്
സാറ്റ്ലൈറ് സാങ്കേതിക വിദ്യയുപയോഗിച്ച് ആക്രമത്തിന്റെ ദൃശ്യങ്ങള്‍ എടുക്കാനാവും. അതുകൊണ്ടു തന്നെ തെളിവുകള്‍ രാജ്യത്തിന് നല്‍കണം. ഒസാമ ബിന്‍ലാദനെ വധിച്ച ശേഷം അമേരിക്ക തെളിവുകള്‍ നല്‍കിയത് പോലെ ഇന്ത്യയും തെളിവുകള്‍ പുറത്തുവിടണമെന്നും ദിഗ് വിജയ് കൂട്ടിച്ചേര്‍ത്തു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications