കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങള്‍ പിഴുതെറിഞ്ഞത് ഭീകരവാദികളെയോ അതോ മരങ്ങളെയോ; രൂക്ഷ വിമര്‍ശനവുമായി സിദ്ധു

  • By Desk
Google Oneindia Malayalam News

ലുധിയാന: പുല്‍വാമാ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യന നടത്തിയ മിന്നലാക്രമണത്തില്‍ 300 ലേറെ ജയ്ഷെ മുഹമ്മദ് ഭീകരര്‍ മരണപ്പെട്ടുവെന്നായിരുന്നു ബിജെപി നേതൃത്വം പ്രചരണം നടത്തിയത്. എന്നാല്‍ ആക്രമണത്തിന്‍റെ തെളിവുകളൊന്നും ഇന്ത്യ ഹാജാരാക്കാതിരുന്നതിന്‍റെ പശ്ചത്തലത്തില്‍ ലോക മാധ്യമങ്ങളടക്കം സംശയങ്ങള്‍ ഉന്നയിച്ചു.

ആക്രമമത്തില്‍ സംശയുമുന്നയിച്ചുകൊണ്ട് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും രംഗത്ത് എത്തി. ഭീകരാക്രമണത്തേയും തിരിച്ചടിയേയും ബിജെപി രാഷ്ട്രീയ പ്രചരണ ആയുധമായി പ്രയോഗിച്ചു തുടങ്ങിയപ്പോഴായിരുന്നു തെളിവുകള്‍ പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ട് തുടങ്ങിയത്.

മമത ബാനര്‍ജി

മമത ബാനര്‍ജി

പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജിയായിരുന്നു ആക്രമണത്തിന്‍റെ തെളിവുകള്‍ പുറത്ത് വിടണമെന്ന് കേന്ദ്രസര്‍ക്കാറിനോട് ആദ്യമായി ആവശ്യപ്പെട്ടത് .

നവ് ജ്യോത് സിങ് സിദ്ധു

നവ് ജ്യോത് സിങ് സിദ്ധു

ഇതിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കളായ ദിഗ് വിജയ് സിങ്, കബില്‍ സിബല്‍ എന്നിവരും സമാനമായ ആവശ്യവുമായി രംഗത്ത് എത്തി. ഇതേ ആവശ്യം ഏറ്റുപിടിച്ചുകൊണ്ട് പഞ്ചാബില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവും മുന്‍ ക്രിക്കറ്റ് താരവുമായി നവ് ജ്യോത് സിങ് സിദ്ധുകൂടി രംഗത്ത് എത്തിയിരിക്കുയാണ് ഇപ്പോള്‍.

ശരിയാണാ തെറ്റാണോ

ശരിയാണാ തെറ്റാണോ

അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയെ രാഷ്ട്രീയപരമായി നേട്ടം കൊയ്യാനുള്ള അവസരമായി കാണുന്ന ബിജെപിക്കും കേന്ദ്ര സര്‍ക്കാറുനുമെതിരെ കടുത്ത വിമര്‍ശനമാണ് നവ്ജ്യോത് നടത്തുന്നത്. 300 തീവ്രവാദികള്‍ കൊല്ലപ്പെട്ടു എന്നത് ശരിയാണാ തെറ്റാണോ എന്നും ട്വിറ്ററിലൂടെ സിദ്ധു ചോദിക്കുന്നു.

തെരഞ്ഞെടുപ്പ് അടവ് മാത്രമായിരുന്നോ

തെരഞ്ഞെടുപ്പ് അടവ് മാത്രമായിരുന്നോ

300 ഭീകരവാദികൾ മരിച്ചോ ഇല്ലയോ?. എന്തായിരുന്നു പിന്നെ ഉദ്ദേശം?. നിങ്ങൾ വേരോടെ പിഴുതത് ഭീകരവാദികളെയോ അതോ മരങ്ങളോ?.ഒരു തെരഞ്ഞെടുപ്പ് അടവ് മാത്രമായിരുന്നോ അത്?. ഒരു വിദേശ ശത്രുവിനോട് ഏറ്റുമുട്ടുന്നു എന്ന നാട്യത്തോടെ നമ്മുടെ രാജ്യത്തെ വഞ്ചന പിടികൂടിയിരിക്കുന്നു. സൈന്യത്തെ രാഷ്ട്രീയവൽക്കരിക്കുന്നത് നിർത്തൂ. രാജ്യത്തോളം തന്നെ പവിത്രമാണ് എന്നാണ് സിദ്ധു ട്വിറ്ററില്‍ കുറിച്ചത്.

ട്വീറ്റ്

സിദ്ധു

പ്രധാനമന്ത്രി സംസാരിക്കണം

പ്രധാനമന്ത്രി സംസാരിക്കണം

ഒരാളും ബലാക്കോട്ടില്‍ മരിച്ചിട്ടില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനെ കുറിച്ച് പ്രധാനമന്ത്രി സംസാരിക്കണം. എനിക്ക് പ്രധാനമന്ത്രിയോട് ചോദിക്കാനുള്ളത് ഇതാണ്, അന്താരാഷ്ട്ര മാധ്യമങ്ങളെല്ലാം പാകിസ്താനെ പിന്തുണക്കുന്നവയാണോയെന്നായിരുന്നു കബില്‍ സിബലിന്‍റെ വിമര്‍ശനം

കബില്‍ സിബല്‍

കബില്‍ സിബല്‍

അന്താരാഷ്ട്ര മാധ്യമങ്ങള്‍ പാകിസ്താനെതിരെ സംസാരിക്കുമ്പോള്‍ താങ്കള്‍ക്ക് സന്തോഷമാണ്. അവര്‍ ഇപ്പോള്‍ ചോദ്യങ്ങള്‍ ചോദിക്കുന്നു, അവര്‍ ചോദിക്കുന്നത് പാകിസ്താനെ പിന്തുണക്കുന്നത് കൊണ്ടാണോയെന്നും കബില്‍ സിബല്‍ കൂട്ടിച്ചേര്‍ത്തു.

ചോദ്യം ചെയ്യുകയല്ല

ചോദ്യം ചെയ്യുകയല്ല

പാകിസ്താനിലെ ഭീകര കേന്ദ്രങ്ങള്‍ വ്യോമസേന ആക്രമിച്ചതിനെ ഞാന്‍ ചോദ്യം ചെയ്യുകയല്ല. പക്ഷെ ആക്രമണത്തിന്‍റെ തെളിവുകള്‍ പുറത്തുവിടാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ദിഗ് വിജയ് സിങ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ കേന്ദ്രത്തിന് ഉത്തരവാദിത്വമുണ്ടെന്ന് ദിഗ് വിജയ് സിങ് അഭിപ്രായപ്പെടുന്നു.

ദിഗ് വിജയ്

ദിഗ് വിജയ്

സാറ്റ്ലൈറ് സാങ്കേതിക വിദ്യയുപയോഗിച്ച് ആക്രമത്തിന്‍റെ ദൃശ്യങ്ങള്‍ എടുക്കാനാവും. അതുകൊണ്ടു തന്നെ തെളിവുകള്‍ രാജ്യത്തിന് നല്‍കണം. ഒസാമ ബിന്‍ലാദനെ വധിച്ച ശേഷം അമേരിക്ക തെളിവുകള്‍ നല്‍കിയത് പോലെ ഇന്ത്യയും തെളിവുകള്‍ പുറത്തുവിടണമെന്നും ദിഗ് വിജയ് കൂട്ടിച്ചേര്‍ത്തു.

English summary
SHOCKER from Navjot Singh Sidhu, questions Indian air strike: 'Was it to uproot terrorists or trees?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X