കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീകരവാദത്തിന് പരിഹാരം സമാധാനവും വികസനവും; വാജ്പെയ് നിലകൊണ്ട‌ത് സമാധാനത്തിനെന്ന് സിദ്ദു!!

Google Oneindia Malayalam News

Recommended Video

cmsvideo
വാജ്പെയ് നിലകൊണ്ട‌ത് സമാധാനത്തിനെന്ന് സിദ്ദു | Oneindia Malayalam

പുല്‍വാമ ഭീകര ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കോൺഗ്രസ് നേതാവും പഞ്ചാബ് ടൂറിസം മന്ത്രിയുമായി നവജ്യോത് സിഹ് സിദ്ദു ന‌ത്തിയ പരാമർശം ഏറെ വിവാദത്തിന് വഴിവെച്ചിരുന്നു. ഭീകരവാദികള്‍ നടത്തിയ പ്രവൃത്തിയ്ക്ക് ഒരു രാജ്യത്തെ മുഴുവന്‍ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്ന പ്രസ്താവനയായിരുന്നു പ്രപതിഷേധത്തിന് വഴിവെച്ചത്.

<strong>പാകിസ്താനെ എപ്പോഴും ഇന്ത്യക്ക് ആക്രമിക്കാം.... 87 ശതമാനം ഭൂപ്രദേശവും സാറ്റലൈറ്റില്‍ കാണാം</strong>പാകിസ്താനെ എപ്പോഴും ഇന്ത്യക്ക് ആക്രമിക്കാം.... 87 ശതമാനം ഭൂപ്രദേശവും സാറ്റലൈറ്റില്‍ കാണാം

‌എന്നാൽ ഇതിന് പിന്നാലെ ഇന്ത്യ പാകിസ്താന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പശ്ചാത്തലത്തിൽ തന്റെ നിലപാടുമായി അദ്ദേഹം രംഗത്തെത്തി. രാജ്യാതിര്‍ത്തിയിലെ ഭീകരവാദവും അതിന്റെ പ്രവര്‍ത്തനത്തിനും പരിഹാരം വേണമെങ്കിൽ നയതന്ത്രസമ്മർദ്ദവും ചർച്ചയുമാണ് നടക്കേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.

Navjot Singh Sidhu


സമാധാനം, വികസനം, പുരോഗമനം എന്നിവയാണ് ബീകരപ്രവർത്തനങ്ങൾ പരിഹാരമെന്നും അദ്ദേഹം കൂട്ടിച്ചേർതത്തു. ഇന്ത്യയ്ക്കും പാകിസ്താനും ഇടയില്‍ ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ കൂടി കൂടി വരുകയാണെങ്കില്‍ അഭിനന്ദന് സംഭവിച്ചതിന് സമാനമായ കാര്യങ്ങള്‍ ഇനിയുമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പോരാട്ടം കശ്മീരിന് വേണ്ടിയാണ് അല്ലാതെ കശ്മീരികള്‍ക്കെതിരെയല്ല, ഇക്കാര്യം നരേന്ദ്രമോദി ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇരുപക്ഷത്തുള്ളവരും ഇപ്പോൾ ചിന്തിക്കുന്നത് വലിയ ദുരിതത്തിന് കാരണമാകുന്ന കാര്യങ്ങളാണ്. ഈ നീക്കത്തിലൂടെ ഉണ്ടാകാൻ പോകുന്ന നീക്കത്തെ കുറിച്ച് ഇരുകൂട്ടരകും ആലോചിക്കണണമെന്നും സിദ്ദു വ്യക്തമാക്കി.

പാകിസ്താൻ പ്രധാനമന്ത്രിയായി ഇമ്രാൻ ഖാൻ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ സിദ്ധു പങ്കെടുതത്തിരുന്നു. കർതാർപുർ ഇടനാഴിയുടെ ശിലാസ്ഥാപന വേളയിലും സിദ്ധുവിന് ക്ഷണം ലഭിച്ചിരുന്നു. പാകിസ്താൻ തെരഞ്ഞെടുപ്പിൽ മൽസരിച്ചാൽ സിദ്ദു ജയിക്കുമെന്ന പാക്​ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഒരിക്കൽ വ്യക്തമാക്കുകയും ചെയ്തിരുന്നു.

English summary
Punjab minister Navjot Singh Sidhu Thursday insisted that dialogue and diplomatic pressure will count for in seeking a long-term solution to terror outfits operating across the border, amid strain in India-Pakistan ties in the aftermath of the Pulwama terror attack and subsequent developments.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X