ബിജെപിക്ക് വീണ്ടും തിരിച്ചടി: കീര്‍ത്തി ആസാദിന്റെ ഭാര്യയും ആം ആദ്മിയിലേക്ക്!
ദില്ലി: നവ്ജ്യോത് സിംഗ് സിദ്ദുവിന് പിന്നാലെ കീര്‍ത്തി ആസാദിന്റെ ഭാര്യ പൂനം ഝായും ആം ആദ്മി പാര്‍ട്ടിയിലേക്ക് എന്ന് സൂചന. കഴിഞ്ഞ ദിവസം എം പി സ്ഥാനം രാജിവെച്ച സിദ്ദു ബി ജെ പി വിടുമെന്നും അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദില്ലി ബി ജെ പി വക്താവാണ് പൂനം ഝാ. മൂന്ന് തവണ ബി ജെ പി ദേശീയ എക്സിക്യുട്ടീവംഗമായിരുന്ന പൂനം ഇപ്പോള്‍ പാര്‍ട്ടി നേതൃത്വത്തില്‍ സജീവമല്ല.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗമായിരുന്ന കീര്‍ത്തി ആസാദ് ബി ജെ പി എം പിയാണ്. ബിഹാറിലെ ധര്ബാങയില് നിന്നുള്ള ലോക്സഭാംഗമാണ് കീര്‍ത്തി ആസാദ്. ആസാദിനെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ബി ജെ പി സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ് ഇപ്പോള്‍. ഭാര്യ പൂനം ഝാ ആം ആദ്മി പാര്‍ട്ടിയില്‍ ചേരുന്നത് അവരുടെ വ്യക്തിപരമായ കാര്യമാണ് എന്നാണ് കീര്‍ത്തി ആസാദിന്റെ നിലപാട്.

ഏതാനും ദിവസങ്ങള്‍ക്കകം ആം ആദ്മി പാര്‍ട്ടി പത്രസമ്മേളനം വിളിച്ചുകൂട്ടി സിദ്ദുവിന്റെയും പൂനം ഝായുടെയും പാര്‍ട്ടി പ്രവേശനം പ്രഖ്യാപിക്കും എന്നാണ് കരുതുന്നത്. ദില്ലി കഴിഞ്ഞാല്‍ ആം ആദ്മി പാര്‍ട്ടിക്ക് ഏറ്റവും കൂടുതല്‍ പിന്തുണയുള്ള പഞ്ചാബില്‍ സിദ്ദുവിനെ മുന്‍നിര്‍ത്തി അസംബ്ലി തിരഞ്ഞെടുപ്പിനെ നേരിടാനാകും പാര്‍ട്ടിയുടെ ശ്രമം. എന്‍ ഡി എ സഖ്യകക്ഷിയായ ശിരോമണി അകാലിദളാണ് ഇപ്പോള്‍ പഞ്ചാബ് ഭരിക്കുന്നത്.
ദില്ലി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട വിവാദത്തിലാണ് കീര്‍ത്തി ആസാദിന് ബി ജെ പിയില്‍ നിന്നും സസ്പെന്ഷന് നേരിടേണ്ടി വന്നത്. ബി ജെ പിയുടെ പ്രമുഖ നേതാവായ അരുണ്‍ ജെയ്റ്റ്ലി ചെയര്‍മാനായിരുന്ന കാലത്ത് ദില്ലി ക്രിക്കറ്റ് അസോസിയേഷനില്‍ വന്‍ സാമ്പത്തിക ക്രമക്കേട് നടന്നു എന്നാണ് കീര്‍ത്തി ആസാദ് ആരോപിക്കുന്നത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications