കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് വീണ്ടും തിരിച്ചടി: കീര്‍ത്തി ആസാദിന്റെ ഭാര്യയും ആം ആദ്മിയിലേക്ക്!

  • By Muralidharan
Google Oneindia Malayalam News

ദില്ലി: നവ്‌ജ്യോത് സിംഗ് സിദ്ദുവിന് പിന്നാലെ കീര്‍ത്തി ആസാദിന്റെ ഭാര്യ പൂനം ഝായും ആം ആദ്മി പാര്‍ട്ടിയിലേക്ക് എന്ന് സൂചന. കഴിഞ്ഞ ദിവസം എം പി സ്ഥാനം രാജിവെച്ച സിദ്ദു ബി ജെ പി വിടുമെന്നും അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദില്ലി ബി ജെ പി വക്താവാണ് പൂനം ഝാ. മൂന്ന് തവണ ബി ജെ പി ദേശീയ എക്‌സിക്യുട്ടീവംഗമായിരുന്ന പൂനം ഇപ്പോള്‍ പാര്‍ട്ടി നേതൃത്വത്തില്‍ സജീവമല്ല.

<strong>സിദ്ദു എംപി സ്ഥാനം രാജിവെച്ചു, ബിജെപി വിടുന്നു... മുഖ്യമന്ത്രിയാകാന്‍ പഞ്ചാബിലേക്ക്?</strong>സിദ്ദു എംപി സ്ഥാനം രാജിവെച്ചു, ബിജെപി വിടുന്നു... മുഖ്യമന്ത്രിയാകാന്‍ പഞ്ചാബിലേക്ക്?

ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗമായിരുന്ന കീര്‍ത്തി ആസാദ് ബി ജെ പി എം പിയാണ്. ബിഹാറിലെ ധര്‍ബാങയില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് കീര്‍ത്തി ആസാദ്. ആസാദിനെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ബി ജെ പി സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ് ഇപ്പോള്‍. ഭാര്യ പൂനം ഝാ ആം ആദ്മി പാര്‍ട്ടിയില്‍ ചേരുന്നത് അവരുടെ വ്യക്തിപരമായ കാര്യമാണ് എന്നാണ് കീര്‍ത്തി ആസാദിന്റെ നിലപാട്.

kirtiazad

ഏതാനും ദിവസങ്ങള്‍ക്കകം ആം ആദ്മി പാര്‍ട്ടി പത്രസമ്മേളനം വിളിച്ചുകൂട്ടി സിദ്ദുവിന്റെയും പൂനം ഝായുടെയും പാര്‍ട്ടി പ്രവേശനം പ്രഖ്യാപിക്കും എന്നാണ് കരുതുന്നത്. ദില്ലി കഴിഞ്ഞാല്‍ ആം ആദ്മി പാര്‍ട്ടിക്ക് ഏറ്റവും കൂടുതല്‍ പിന്തുണയുള്ള പഞ്ചാബില്‍ സിദ്ദുവിനെ മുന്‍നിര്‍ത്തി അസംബ്ലി തിരഞ്ഞെടുപ്പിനെ നേരിടാനാകും പാര്‍ട്ടിയുടെ ശ്രമം. എന്‍ ഡി എ സഖ്യകക്ഷിയായ ശിരോമണി അകാലിദളാണ് ഇപ്പോള്‍ പഞ്ചാബ് ഭരിക്കുന്നത്.

<strong> ടോപ് ടെന്‍ ക്രിമിനല്‍സില്‍ നരേന്ദ്ര മോദിയും... ഗൂഗിളിന് പണികിട്ടുമോ?</strong> ടോപ് ടെന്‍ ക്രിമിനല്‍സില്‍ നരേന്ദ്ര മോദിയും... ഗൂഗിളിന് പണികിട്ടുമോ?

ദില്ലി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട വിവാദത്തിലാണ് കീര്‍ത്തി ആസാദിന് ബി ജെ പിയില്‍ നിന്നും സസ്‌പെന്‍ഷന്‍ നേരിടേണ്ടി വന്നത്. ബി ജെ പിയുടെ പ്രമുഖ നേതാവായ അരുണ്‍ ജെയ്റ്റ്‌ലി ചെയര്‍മാനായിരുന്ന കാലത്ത് ദില്ലി ക്രിക്കറ്റ് അസോസിയേഷനില്‍ വന്‍ സാമ്പത്തിക ക്രമക്കേട് നടന്നു എന്നാണ് കീര്‍ത്തി ആസാദ് ആരോപിക്കുന്നത്.

<strong>ആര്‍എസ്എസിനോട് രാഹുല്‍ ഗാന്ധി മാപ്പ് പറയില്ല... കേസ് എങ്കില്‍ കേസ്!</strong>ആര്‍എസ്എസിനോട് രാഹുല്‍ ഗാന്ധി മാപ്പ് പറയില്ല... കേസ് എങ്കില്‍ കേസ്!

<strong>മാപ്പ് പറയൂ അല്ലെങ്കില്‍ നടപടി; രാഹുല്‍ ഗാന്ധിയോട് സുപ്രീം കോടതി!</strong>മാപ്പ് പറയൂ അല്ലെങ്കില്‍ നടപടി; രാഹുല്‍ ഗാന്ധിയോട് സുപ്രീം കോടതി!

English summary
After Navjot Singh Sidhu who resigned from BJP and Rajya Sabha on Monday, here is yet another setback for BJP. According to a media report, suspended BJP MP Kirti Azad's wife is likely to join AAP.
Read in English: Another setback for BJP?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X