കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നവജോത് സിങ് സിദ്ദുവിന്റെ പുതിയ പാര്‍ട്ടി ആവാസ് ഇ പഞ്ചാബ് പ്രവര്‍ത്തനമാരംഭിച്ചു

  • By ഭദ്ര
Google Oneindia Malayalam News

അമൃത്സര്‍: മുന്‍ എംപിയും ക്രിക്കറ്റ് താരവുമായ നവജോത് സിങ് സിദ്ദു ആവാസ് ഇ പഞ്ചാബ് എന്ന പുതിയ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. നേരത്തെ തന്നെ ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. ഔദ്യോഗികമായി പാര്‍ട്ടി പ്രഖ്യാപനം ഇന്ന്(വ്യാഴ്യാഴ്ച) നടത്തി.

മുന്‍ ഹോക്കി താരവും എംഎല്‍എയുമായ പ്രഗത് സിങും നവജോത് സിങും ചേര്‍ന്നാണ് പാര്‍ട്ടി രൂപീകരിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം പഞ്ചാബിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതിയ പാര്‍ട്ടി മത്സരിക്കും. 117 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം ജനുവരിയിലോ ഫെബ്രുവരിയിലോ നടക്കും.

 navjot-singh

ലുധിയാനയില്‍ നിന്നുള്ള സിമര്ജീത് സിങ് ബയിന്‍സ്, ബല്‍വീന്ദര്‍ സിങ് ബയിന്‍സ് എന്നിവരുടെ നേത്യത്വത്തിലാണഅ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപന പ്രസ്സ് കോണ്‍ഫറന്‍സ് നടത്തിയത്. ശിരോമണി അകാലി ദള്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ മുന്‍ ജലന്ദര്‍ കന്റോണ്‍മെന്റ് എംഎല്‍എയാണ് പ്രഗത് സിങ്. പാര്‍ട്ടിയുടെ അഴിമതിയിലാണ് വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.

12 വര്‍ഷമായി ബിജെപിയില്‍ പ്രവര്‍ത്തിക്കുന്ന അംഗമാണ സിദ്ദു. ജൂലൈ 18 നായിരുന്നു അദ്ദേഹം രാജ്യസഭാംഗത്വം രാജിവെച്ചത്. ബിജെപിയില്‍ നിന്നും എഎപിയിലേക്ക് പോകും എന്ന സൂചനകളും വന്നിരുന്നു. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ എഎപി പ്രവേശനം നിഷേധിക്കുകയായിരുന്നു.

English summary
Cricketer turned politician Navjot Singh Sidhu along with former Indian hockey team captain Parhat Singh will formally Lauch Awaaz-e-Punjab
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X