• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പഞ്ചാബ് നിലനിർത്തും..ഹൈക്കമാന്റന്റെ നിർണായക നീക്കം.. ദില്ലിയിൽ നടന്നത്.. തയ്യാറായി ക്യാപ്റ്റനും

ചണ്ഡീഗഡ്; കോൺഗ്രസ് തനിച്ച് ഭരിക്കുന്ന ചുരുക്കം ചില സംസ്ഥാനങ്ങളിലൊന്നാണ് പഞ്ചാബ്. 2022 ലാണ് സംസ്ഥാനത്ത് അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. വരും തിരഞ്ഞെടുപ്പിലും ഭരണ തുടർച്ച പ്രതീക്ഷിക്കുന്ന കോൺഗ്രസിന് പക്ഷേ പാർട്ടിക്കുള്ളിലെ ഭിന്നത കടുത്ത തലവേദനയായി മാറിയിരിക്കുകയാണ്.

മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ അമരീന്ദർ സിംഗും യുവ നേതാവ് നവജ്യോത് സിംഗ് സിദ്ധുവും തമ്മിലുള്ള അധികാര തർക്കങ്ങളാമണ് വെല്ലുവിളി തീർക്കുന്നത്. എന്നാൽ നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ നിർണായക തിരുമാനത്തിനൊരുങ്ങുകയാണ് കോൺഗ്രസ് ദേശീയ നേതൃത്വം എന്നാണ് റിപ്പോർട്ടുകൾ.

കേരളത്തില്‍ പലയിടത്തും കോരിച്ചൊരിഞ്ഞ മഴ; കാഴ്ചകള്‍ കാണാം

2017 ൽ


2017 ൽ പത്തുവർഷത്തെ ബിജെപി-അകാലിദൾ സഖ്യത്തിന്റെ ഭരണത്തിന് തടയിട്ടാണ് അമരീന്ദർ സിംഗിന്റ നേതൃത്വത്തിൽ കോൺഗ്രസ് പഞ്ചാബിൽ അധികാരത്തിലേറിയത്.117 അംഗ നിയമസഭയിൽ 77 സീറ്റ് നേടിയായിരുന്നു കോൺഗ്രസ് അധികാരം പിടിച്ചത്. ഇത്തവണയും ഭരണം നിലനിർത്തുമെന്ന് നേതൃത്വം അവകാശപ്പെടുന്നുണ്ടെങ്കിലും പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങളാണ് വെല്ലുവിളി തീർക്കുന്നത്.

 വലിയ പൊട്ടിത്തെറിക്ക്

മുഖ്യമന്ത്രി അമരീന്ദറും നവജ്യോത് സിംഗ് സിദ്ധുവും തമ്മിലുള്ള അസ്വാരസ്യങ്ങളാണ് പാർട്ടിയിൽ പുതിയ പടയൊരുക്കങ്ങൾക്ക് കാരണം. നേരത്തേ തന്നെ ഇരുവരും തമ്മിലുള്ള തർക്കങ്ങൾ വലിയ പൊട്ടിത്തെറിക്ക് കാരണമായിരുന്നു. അമരീന്ദറുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് സിദ്ധു മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു.

തിരിച്ചെത്തി


തുടർന്ന് ഏറെ കാലം കോൺഗ്രസുമായി അകന്ന് കഴിയുകയായിരുന്നു സിദ്ധു. ഇതോടെ സിദ്ധു ബിജെപിയിലേക്കോ ആം ആദ്മിയിലേക്കോ ചേർന്നേക്കുമെന്നുള്ള ചർച്ചകളും ശക്തമായിരുന്നു. തുടർന്ന് കോൺഗ്രസ് ഹൈക്കമാന്റ് ഇടപെട്ടാണ് സിദ്ധുവിനെ മടക്കിയെത്തിയെച്ചത്. തിരിച്ചെത്തിയെങ്കിലും പ്രത്യേക പദവികളൊന്നും സിദ്ധുവിന് നൽകിയിരുന്നില്ല.

തിരിച്ചടിയെന്ന്

ഇപ്പോൾ സിദ്ധു ഉൾപ്പെടെയുള്ള ഒരു വിഭാഗത്തിന്റെ ആവശ്യം അടുത്ത തിരഞ്ഞെടുപ്പിനെ അമരീന്ദർ സിംഗിന്റെ നേതൃത്വത്തിൽ നേരിടരുതെന്നാണ്. അമരീന്ദറിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിനൊരുങ്ങിയാൽ തിരിച്ചടിയാകും ഫലമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

പ്രധാന ആക്ഷേപം

സിഖ് മതഗ്രന്ഥത്തെ അപമാനിച്ചെന്ന ബർഗാരി കേസിലെയും തുടർന്ന് കോട്കാപുരയിലുണ്ടായ പോലീസ് വെടിവയ്പ്പിലെയും പ്രധാന പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കഴിയാത്തതും മയക്കുമരുന്ന് മാഫിയയ്ക്ക് തടയിടാൻ സാധിച്ചില്ലെന്നതുമാണ് നേതാക്കൾ അമരീന്ദറിനെതിരെ ഉയർത്തുന്ന പ്രധാന ആക്ഷേപം. കേസിൽ പ്രധാന പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് അമരീന്ദർ സ്വീകരിക്കുന്നതെന്നാണ് നേതാക്കൾ കുറ്റപ്പെടുത്തുന്നത്.

സമിതി രൂപീകരിച്ചുഇക്കാര്യങ്ങൾ ഉയർത്തിയാണ് കഴിഞ്ഞ തവണ തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നതിനാൽ ജനങ്ങൾക്ക് മുൻപിൽ മറുപടി പറയേണ്ടി വരുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
അതേസമയം പാർട്ടിയിൽ ഭിന്നത രൂക്ഷമായതോടെ തർക്ക പരിഹാരത്തിന് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി പ്രത്യേക സമിതിയെ രൂപീകരിച്ചിരുന്നു. മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തിലുള്ളതാണ് സമിതി.

 അമരീന്ദർ സിംഗും

മൂന്നാംഗ സമിതി എല്ലാ സംസ്ഥാന നേതാക്കളുമായി ഒറ്റയ്ക്ക് ഒറ്റയ്ക്ക് കൂടിക്കാഴ്ച നടത്തി നടത്തി വരികയായിരുന്നു. നവജ്യോത് സിംഗ് സിദ്ധു ഉൾപ്പെടെയുള്ള നേതാക്കൾ ഇതിനോടകം തന്നെ സമിതിക്ക് മുൻപിൽ എത്തി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
വെളളിയാഴ്ച മുഖ്യമന്ത്രി അമരീന്ദർ സിംഗും സമിതിക്ക് മുൻപിൽ ഹാജരായി.

സംഘടന തലത്തിൽ

മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി ,പ്രിയങ്ക ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എന്നിവരുമായുള്ള വെർച്വൽ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സമിതി അമരീന്ദർ സിംഗുമായി ചർച്ച നടത്തിയത് എന്നാണ് വിവരം. ഇത് പ്രകാരം പ്രശ്ന പരിഹാരത്തിനായി സംഘടന തലത്തിൽ ഉൾപ്പെടെയുള്ള പൊളിച്ചെഴുത്ത് ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന.

 ഉപമുഖ്യമന്ത്രി പദം

സിദ്ധുവിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് നിയോഗിക്കാനുള്ള ആലോചനകളും ഉണ്ട്. പിസിസി അധ്യക്ഷനേയും മാറ്റിയേക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നേരത്തേ തന്നെ ഉപമുഖ്യമന്ത്രി പദം അല്ലേങ്കിൽ പിസിസി അധ്യക്ഷ പദവി എന്ന ആവശ്യം സിദ്ധു മുന്നോട്ട് വെച്ചിരുന്നു. ഇത് അംഗീകരിക്കാൻ അമരീന്ദർ തയ്യാറായിരുന്നില്ല.

 തിരിച്ചടിയെന്ന്

എന്നാൽ നിലവിലെ സാഹചര്യത്തിൽ നിർണായക തിരുമാനം കൈക്കൊണ്ടില്ലേങ്കിൽ തിരിച്ചടി ഉണ്ടായേക്കുമെന്ന ആശങ്ക കോൺഗ്രസ് ദേശീയ നേതൃത്വത്തിനുണ്ട്. പ്രത്യേകിച്ച് സിദ്ധുവിനെ പോലൊരു നേതാവ് പാർട്ടി വിട്ടാൽ വലിയ വിലകൊടുക്കേണ്ടി വരുമെന്ന് നേതൃത്വം കണക്കാക്കുന്നു.

 റിപ്പോർട്ട് നൽകും

അതേസമയം അമരീന്ദറിനെ മുൻനിർത്തി തന്നെ തിരഞ്ഞെടുപ്പിനെ നേരിടണമോയെന്ന കാര്യങ്ങൾ സംബന്ധിച്ച് സമിതി റിപ്പോർട്ടിന് ശേഷം മാത്രമായിരുന്നു ദേശീയ നേതൃത്വം തിരുമാനം എടുത്തേക്കുക. അടുത്ത ആഴ്ചയോടെ ഹൈക്കമാന്റ്ിന് സമിതി റിപ്പോർട്ട് നൽകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ചെന്നിത്തല ജി 23 യിലേക്കോ? ക്ഷണിച്ച് നേതാക്കൾ.. രാഹുലിനേയും അതൃപ്തി അറിയിച്ചു..ചെന്നിത്തലയുടെ നിലപാട് ഇങ്ങനെചെന്നിത്തല ജി 23 യിലേക്കോ? ക്ഷണിച്ച് നേതാക്കൾ.. രാഹുലിനേയും അതൃപ്തി അറിയിച്ചു..ചെന്നിത്തലയുടെ നിലപാട് ഇങ്ങനെ

ശരിക്കും ക്യൂട്ട്... അനന്യ പാണ്ഡേയുടെ ചിത്രങ്ങൾ വൈറൽ

cmsvideo
  More restrictions in Kerala from june 5 to 9 | Oneindia Malayalam

  English summary
  Navjot Singh Sidhu might be included in the Punjab Cabinet as deputy chief minister
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X