നവജോത് സിങ് സിദ്ദുവിന്റെ ഭാര്യ നവജോത് കൗര്‍ സിദ്ദു തിങ്കളാഴ്ച കോണ്‍ഗ്രസില്‍ ചേരും
പഞ്ചാബ് കോണ്‍ഗ്രസ് നേതാവ് അമേരന്ദര്‍ സിങ് ആണ് രണ്ടു പോരുടെയും കോണ്‍ഗ്രസ് പ്രവേശനം പ്രഖ്യാപിച്ചത്. വരുന്ന പഞ്ചാബ് തിരഞ്ഞെടുപ്പിനെ ഇരുവരുടെയും പ്രവര്‍ത്തനം സഹായിക്കുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.
ദില്ലി: നവജോത് സിങ് സിദ്ദുവിന്റെ ഭാര്യ തിങ്കളാഴ്ച കോണ്‍ഗ്രസില്‍ ചേരും. നവജോത് കൗര്‍ സിദ്ദുവിനോടൊപ്പം ആവാസ് ഇ പഞ്ചാബ് നേതാവ് പര്‍ഗത് സിങും കോണ്‍ഗ്രസില്‍ ചേരും. രണ്ട് പേരും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ടു.
പഞ്ചാബ് കോണ്‍ഗ്രസ് നേതാവ് അമേരന്ദര്‍ സിങ് ആണ് രണ്ടു പോരുടെയും കോണ്‍ഗ്രസ് പ്രവേശനം പ്രഖ്യാപിച്ചത്. വരുന്ന പഞ്ചാബ് തിരഞ്ഞെടുപ്പിനെ ഇരുവരുടെയും പ്രവര്‍ത്തനം സഹായിക്കുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.

ബിജെപിയുടെ മുന്‍ പഞ്ചാബ് എംഎല്‍എ ആയിരുന്നു നവജോത് കൗര്‍ സിദ്ദു. പിന്നീട് പാര്‍ട്ടി വിടുകയായിരുന്നു. ഭര്‍ത്താവ് മുന്‍ ക്രിക്കറ്റ് താരം സിദ്ദു രാജ്യസഭ എംപിയുമായിരുന്നു. അടുത്തിടെ ബിജെപിയില്‍ നിന്ന് രാജിവെച്ച് ആംദ്മിയില്‍ ചേര്‍ന്നു.

Click it and Unblock the Notifications