കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിദ്ദുവിനെ ക്ഷണിച്ച് കെജ്‌രിവാള്‍, മാസ്റ്റര്‍ ഗെയിം, അമരീന്ദറിനെ വെട്ടാന്‍ 'പികെ', 25 സീറ്റ്....

Google Oneindia Malayalam News

ഛണ്ഡീഗഡ്: പഞ്ചാബില്‍ നവജ്യോത് സിദ്ദുവിന്റെ രാഷ്ട്രീയ നീക്കങ്ങളില്‍ കോണ്‍ഗ്രസ് പതറുന്നു. അമരീന്ദര്‍ സിംഗിനെതിരായ മാസ്റ്റര്‍ ഗെയിമാണ് സിദ്ദു ഒരുക്കുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. നേരത്തെ തന്നെ മുഖ്യമന്ത്രി സ്ഥാനത്തിനായി വലിയൊരു ഗെയിം കോണ്‍ഗ്രസില്‍ നടന്നിരുന്നു. എന്നാല്‍ ഹൈക്കമാന്‍ഡിലുള്ള പിടിപാട് കൊണ്ട് അമരീന്ദറിനെ സിദ്ദുവിനെ വെട്ടിയിരുന്നു. എന്നാല്‍ പ്രതിപക്ഷത്തെ കൂട്ടുപിടിച്ച് കോണ്‍ഗ്രസ് സ്വപ്‌നം കാണാത്തൊരു നീക്കം മാസങ്ങള്‍ക്കുള്ളില്‍ തയ്യാറാക്കിയിരിക്കുകയാണ് സിദ്ദു. ഇതിന് രണ്ട വന്‍ ശക്തികളുടെ സഹായവും ലഭിച്ചിരിക്കുകയാണ്.

മുന്നിലുള്ള ഗെയിം

മുന്നിലുള്ള ഗെയിം

പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ ഇനി രണ്ട് വര്‍ഷം മാത്രമാണ് ഉള്ളത്. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവണമെന്നത് സിദ്ദുവിനുള്ള മോഹമാണ്. എന്നാല്‍ അമരീന്ദര്‍ സിംഗ് ഇത് അനുവദിക്കില്ല. സുനില്‍ ജക്കറാണ് അദ്ദേഹത്തിന് മുമ്പിലുള്ള ഓപ്ഷന്‍. അമരീന്ദര്‍ പരസ്യമായി സിദ്ദുവിന്റെ ആഗ്രഹമെന്താണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ 78കാരനായ അമരീന്ദറിന് കോണ്‍ഗ്രസ് അടുത്ത തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനം നല്‍കില്ല. അമരീന്ദറിനും താല്‍പര്യമില്ല. ഇവിടെയാണ് സിദ്ദു കളി തുടങ്ങുന്നത്.

എഎപിയിലേക്ക് പോയാല്‍....

എഎപിയിലേക്ക് പോയാല്‍....

ആംആദ്മി പാര്‍ട്ടിയിലേക്ക് പോയാല്‍ സിദ്ദുവിന് ഏറ്റവും വലിയ ആഗ്രഹം നടത്താന്‍ സാധിക്കും. ഒന്നാമത് എഎപിക്ക് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കാണിക്കാന്‍ സിദ്ദുവിനോളം പോന്ന നേതാവില്ല. അതുകൊണ്ട് പോപ്പുലര്‍ മുഖമായി സിദ്ദുവിനെ തന്നെ അവതരിപ്പിക്കും. ഇനിയാണ് സിദ്ദു മുന്നില്‍ കാണുന്ന തന്ത്രം. കോണ്‍ഗ്രസിന് ഒരിക്കലും ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഉറപ്പാണ്. ഭരണത്തെ കുറിച്ച് നിരവധി പരാതികളുണ്ട്. എഎപി 25ലധികം സീറ്റ് പിടിക്കുകയും ചെയ്താല്‍ കോണ്‍ഗ്രസിന് എഎപിയുമായി സഖ്യം വേണ്ടി വരും. അകാലിദള്‍-ബിജെപി സഖ്യത്തെ അകറ്റാന്‍ കോണ്‍ഗ്രസ് വഴങ്ങേണ്ടി വരും. ഇതോടെ സിദ്ദു തന്നെ മുഖ്യമന്ത്രിയാവും.

സോണിയയെ കണ്ടു

സോണിയയെ കണ്ടു

സിദ്ദു തന്റെ നീക്കം നേരത്തെ തന്നെ തുടങ്ങിയിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ദില്ലിയിലെത്തി പ്രിയങ്ക ഗാന്ധിയെയും സോണിയാ ഗാന്ധിയെയും കണ്ടിരുന്നു. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനമൊന്നും ഇവര്‍ ഓഫര്‍ ചെയ്തിട്ടില്ല. രാഹുല്‍ ഗാന്ധിയുടെ പ്രത്യേക ടീമിലേക്ക് പക്ഷേ സിദ്ദുവിന് ക്ഷണമുണ്ടായിരുന്നുവെന്ന് നേതാക്കള്‍ പറയുന്നു. പക്ഷേ ദില്ലിയില്‍ സമയം ചെലവിടുന്നതിനേക്കാള്‍ സംസ്ഥാനത്തെ കാര്യങ്ങള്‍ നോക്കാനായിരുന്നു സിദ്ദുവിന് താല്‍പര്യം. സുനില്‍ ജക്കര്‍ വളര്‍ന്ന് വരുന്നത് സിദ്ദുവിന്റെ മോഹത്തിന് വലിയ തിരിച്ചടിയാണ്. രാഹുലും പ്രിയങ്കയും സിദ്ദു പാര്‍ട്ടി വിടുമെന്ന് ഉറപ്പിച്ച് നില്‍ക്കുന്നവരാണ്.

അമരീന്ദറിന്റെ പോപ്പുലാരിറ്റി

അമരീന്ദറിന്റെ പോപ്പുലാരിറ്റി

കോവിഡ് കാലത്ത് ഏറ്റവും മോശം പ്രതിച്ഛായയുള്ള മുഖ്യമന്ത്രിയാണ് അമരീന്ദര്‍ സിംഗ്. 27 ശതമാനം പേരാണ് അടുത്തിടെ വന്ന സര്‍വേയില്‍ അദ്ദേഹത്തെ പിന്തുണച്ചത്. ഇതെല്ലാം സിദ്ദുവിന് അനുകൂല ഘടകമാണ്. അമരീന്ദറിനെ മുന്നില്‍ വെച്ച് പട നയിച്ചാല്‍ കോണ്‍ഗ്രസ് തോല്‍ക്കില്ല. പക്ഷേ ഇപ്പോഴുള്ളതിനേക്കാള്‍ 20 സീറ്റ് കുറയും. ഇതോടെ കോണ്‍ഗ്രസ് 77ല്‍ നിന്ന് 57ലേക്ക് വീഴും. പട്യാല അടക്കമുള്ള മണ്ഡലങ്ങളില്‍ അമരീന്ദറിന്റെ പോപ്പുലാരിറ്റി ഇടിഞ്ഞിരിക്കുകയാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഏറ്റവും ജനപ്രീതി കുറഞ്ഞ നേതാവും അദ്ദേഹമാണ്.

കെജ്രിവാള്‍ ക്ഷണിച്ചു

കെജ്രിവാള്‍ ക്ഷണിച്ചു

ദില്ലി മുഖ്യമന്ത്രിയും എഎപി അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാള്‍ നേരിട്ട് പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരിക്കുകയാണ് സിദ്ദുവിനെ. അദ്ദേഹം തന്റെ ടീമിലെത്തിയാല്‍ സന്തോഷിക്കുമെന്ന് കെജ്രിവാള്‍ പറഞ്ഞു. അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കുന്നു. കൊറോണ കാലത്ത് കൂടുതല്‍ രാഷ്ട്രീയ വിശദീകരണം നടത്തുന്നില്ലെന്നും കെജ്രിവാള്‍ പറഞ്ഞു. അതേസമയം ഇത് ആദ്യമായിട്ടില്ല, സിദ്ദുവിനെ എഎപി നോട്ടമിടുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്തും ചര്‍ച്ച നടന്നിരുന്നു. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുടെ പേരിലുള്ള തര്‍ക്കമാണ് ചര്‍ച്ച പൊളിച്ചത്.

ഇടയില്‍ കളിച്ച് പികെ

ഇടയില്‍ കളിച്ച് പികെ

പ്രശാന്ത് കിഷോറാണ് ഇതിനിടയില്‍ കളിക്കുന്ന നേതാവ്. അദ്ദേഹം സിദ്ദുവിനെ എഎപിയിലേക്ക് കൊണ്ടുവരാന്‍ മധ്യസ്ഥത വഹിക്കുന്നുണ്ട്. അതേസമയം അമരീന്ദര്‍ അദ്ദേഹത്തെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി തന്ത്രമൊരുക്കാനായി സമീപിച്ചെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. ഇവിടെ സിദ്ദു പറയുന്നത് അമരീന്ദര്‍ കേള്‍ക്കേണ്ടി വരുമെന്നാണ് സൂചന. അതേസമയം അമരീന്ദറുമായി ചേരാനില്ലെന്ന് കിഷോര്‍ തുറന്നടിച്ചിട്ടുണ്ട്. പറഞ്ഞ വാക്കുകളൊന്നും അമരീന്ദര്‍ പാലിച്ചില്ലെന്നാണ് കിഷോര്‍ ഉന്നയിക്കുന്നത്.

25 സീറ്റുകളിലെ ശക്തി

25 സീറ്റുകളിലെ ശക്തി

സിദ്ദു പട്യാലയും അംബാലയും ഗ്രാമീണ പഞ്ചാബിലും അടക്കം കരുത്ത് തെളിയിച്ച നേതാവ്. ഗ്രാമീണ ജലസേചന പദ്ധതിയില്‍ സിദ്ദുവിന്റെ മികവ് പഞ്ചാബ് ജനത അറിയുകയും ചെയ്തിരുന്നു. കോണ്‍ഗ്രസിലെ ഏറ്റവും ജനപ്രിയനായ നേതാവും അദ്ദേഹമാകും. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദമല്ലാതെ, പകരം ഉപമുഖ്യമന്ത്രി പദം അടക്കമുള്ളവ സിദ്ദുവിന് നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമം നടത്തുന്നുണ്ട്. 25 സീറ്റുകളില്‍ സിദ്ദുവിനുള്ള സ്വാധീനം ചെറിയ കാര്യമല്ലെന്നും ഇവര്‍ പറയുന്നു. അമരീന്ദര്‍ സിദ്ദുവിനെ മന്ത്രിസഭയിലെടുക്കാമെന്ന് നേരത്തെ തന്നെ പറഞ്ഞതാണ്.

English summary
navjot singh sidhu plays a master game againt amarinder singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X