അധ്യക്ഷ സ്ഥാനം പോയി, ഭഗവന്ത് മന്നിനെ പുകഴ്ത്തി സിദ്ദു, മാഫിയകളെ ഇല്ലാതാക്കാന്‍ നിര്‍ദേശം
ദില്ലി: സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് പുറത്തായതിന് പിന്നാലെ പുതിയ നീക്കവുമായി നവജ്യോത് സിദ്ദു. അദ്ദേഹം പഞ്ചാബിലെ മുഖ്യമന്ത്രിയും എഎപി നേതാവുമായ ഭഗവന്ത് മന്നിനെ പ്രശംസിച്ചിരിക്കുകയാണ്. പഞ്ചാബില്‍ മാഫിയ വിരുദ്ധ ഭരണത്തിന്റെ പുതിയൊരു കാലഘട്ടത്തിനാണ് ഭഗവന്ത് മന്‍ തുടക്കം കുറിച്ചിരിക്കുന്നതെന്ന് സിദ്ദു പറഞ്ഞു. അതേസമയം സിദ്ദുവിനെതിരെ പാര്‍ട്ടിയില്‍ എംപിമാര്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ഇത്തരമൊരു പ്രതിസന്ധി ഘടത്തിലാണ് അദ്ദേഹം മന്നിനെ പ്രശംസിച്ചിരിക്കുന്നത്. പഞ്ചാബിനെ പ്രതാപ കാലത്തേക്ക് തിരിച്ചു കൊണ്ടുപോകാന്‍ ഭഗവന്ത് മന്നിന് സാധിക്കുമെന്നാണ് കരുതുന്നത്. ജനങ്ങളുടെ നല്ലതിന് വേണ്ടിയുള്ള നയങ്ങളാണ് അദ്ദേഹത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും സിദ്ദു പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് കോണ്‍ഗ്രസിനെ തരിപ്പണമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് ഭഗവന്ത് മന്നാണ്. 92 സീറ്റുകള്‍ പ ാര്‍ട്ടി സംസ്ഥാനത്ത് നേടിയിരുന്നു. ആരും പ്രതീക്ഷിക്കാത്ത വ്യക്തിയായ ഭഗവന്ത് മന്നാണ് പഞ്ചാബില്‍ വിജയക്കൊടി നാട്ടിയതെന്നും, പഞ്ചാബിനെ ശക്തമാക്കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നും സിദ്ദു പറഞ്ഞു. നേരത്തെ താന്‍ തോല്‍വി അംഗീകരിക്കുന്നതായി സിദ്ദു പറഞ്ഞു. കോണ്‍ഗ്രസില്‍ സിദ്ദുവിന്റെ റോള്‍ അവസാനിച്ചോ എന്ന് രാഷ്ട്രീയ വിദഗ്ധര്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ ഇതുവരെ അദ്ദേഹം പാര്‍ട്ടി വിടുന്നതായി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ പഞ്ചാബിലെ എംപിമാര്‍ കോണ്‍ഗ്രസിന്റെ തോല്‍വിക്ക് കാരണമായി പറയുന്നത് സിദ്ദുവിനെയാണ്.
സിദ്ദുവിനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയത് ഈ സമ്മര്‍ദം ശക്തമായതോടെയാണ്. പഞ്ചാബില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ കക്ഷിയാവുമെന്നായിരുന്നു കരുതിയത്. എന്നാല്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ പറഞ്ഞിട്ടുള്ളതിനേക്കാള്‍ വലിയ തരംഗമാണ് പഞ്ചാബിലുണ്ടായത്. കോണ്‍ഗ്രസ് മാത്രമല്ല അകാലിദളും ബിജെപിയും വരെ തകര്‍ന്ന് പോയി. അതേസമയം തോല്‍വിക്ക് പ്രധാന കാരണമായി പറയുന്നത് നവജ്യോത് സിംഗ് സിദ്ദുവും ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗും തമ്മിലുള്ള തമ്മിലടിയായിരുന്നു. പിന്നീട് അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് സോണിയ നീക്കുകയായിരുന്നു. എന്നാല്‍ ചരണ്‍ജിത്ത് സിംഗ് ചന്നി മുഖ്യമന്ത്രിയായ വന്ന ശേഷവും സിദ്ദു പ്രശ്‌നങ്ങള്‍ തുടരുകയായിരുന്നു.
സിദ്ദുവിന് മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയുള്ള ആഗ്രഹമുണ്ടായിരുന്നു. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് അടക്കം പാര്‍ട്ടിയില തമ്മിലടിയാണ് തോല്‍വിക്ക് കാരണമെന്ന് കുറിച്ചിരുന്നു. വോട്ട് ശതമാനത്തിനും വന്‍ ഇടിവുണ്ടായി. മുഖ്യമന്ത്രി ചന്നി മത്സരിച്ച രണ്ട് സീറ്റിലും തോറ്റു. സിദ്ദു സ്വന്തം കോട്ടയായി കണ്ടിരുന്ന അമൃത്സര്‍ ഈസ്റ്റിലും തോറ്റു. ഹൈക്കമാന്‍ഡ് അജയ് മാക്കനെയാണ് പഞ്ചാബിലെ നേതൃത്വ മാറ്റത്തിനായി രംഗത്തിറക്കിയിരിക്കുന്നത്. അദ്ദേഹത്തിനെതിരെ അടക്കം എംപിമാര്‍ പരാതി പറഞ്ഞിട്ടുണ്ട്. സിദ്ദുവിനെ നിയന്ത്രിക്കാന്‍ ഹൈക്കമാന്‍ഡ് തയ്യാറായില്ലെന്നാണ് പരാതി. ഇത് പ്രശ്‌നം വഷളാക്കിയെന്നും പരാതിയുണ്ട്.












Click it and Unblock the Notifications