കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബിലെ രാഖി സാവന്താണ് നവജ്യോത് സിദ്ദു, പരിഹസിച്ച് എഎപി, സ്ത്രീവിരുദ്ധതയെന്ന് നേതാക്കള്‍

Google Oneindia Malayalam News

ദില്ലി: പഞ്ചാബ് രാഷ്ട്രീയത്തില്‍ പുതിയൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് ആംആദ്മി പാര്‍ട്ടി. നവജ്യോത് സിംഗ് സിദ്ദുവിനെ പഞ്ചാബിലെ രാഖി സാവന്ത് എന്ന് വിശേഷിപ്പിച്ചിരിക്കുകയാണ് എഎപി എംഎല്‍എ രാഘവ് ഛദ്ദ. സിദ്ദു നേരത്തെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനുള്ള മറുപടിയെന്നോണമാണ് രാഘവിന്റെ വിവാദ മറുപടി വന്നിരിക്കുന്നത്. നവജ്യോത് സിദ്ദു പഞ്ചാബ് രാഷ്ട്രീയത്തിലെ രാഖി സാവന്താണ്. നേരത്തെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ വിരട്ടല്‍ പേടിച്ച് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെതിരായ വാക്‌പോര് അവസാനിപ്പിച്ചിരിക്കുകയാണ്. അതുകൊണ്ട് ഒരു മാറ്റത്തിനായി ഇന്ന് അദ്ദേഹം അരവിന്ദ് കെജ്രിവാളിനെയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. നാളെ വരെ കാത്തിരിക്കൂ, ക്യാപ്റ്റനെതിരെയുള്ള പോര് അടുത്ത ദിവസം പൂര്‍വാധികം ശക്തിയോടെ തുടങ്ങുന്നതായിരിക്കുമെന്നും ഛദ്ദ പരിഹസിച്ചു.

1

കര്‍ഷകരെ ചൂഷണം ചെയ്യപ്പെടുന്നതിനെ കുറിച്ചും കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വില കുറയുന്നതിനെ കുറിച്ചുമെല്ലാം സിദ്ദു ആദ്യം സംസാരിച്ച് തുടങ്ങിയത്. സ്വകാര്യ മണ്ഡികളെ ദില്ലിയില്‍ നിന്ന് ഒഴിവാക്കണമെന്ന് സിദ്ദു എഎപിയോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം 2013ല്‍ കോണ്‍ട്രാക്ട് കൃഷി നിയമം പാസാക്കിയപ്പോള്‍ സിദ്ദു അതിനെ എതിര്‍ത്തിരുന്നില്ലെന്ന് നേരത്തെ ബിജെപി ആരോപിച്ചിരുന്നു. സിദ്ദുവിന്റെ ഭാര്യ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗമായിരുന്നുവെന്നും ബിജെപി ആരോപിച്ചിരുന്നു. ഇതോടെ സമ്മര്‍ദത്തിലായ സിദ്ദു എഎപിയെ നേരിടാന്‍ കടുത്ത പ്രസ്താവന തന്നെ നടത്തുകയായിരുന്നു. എന്നാല്‍ സിദ്ദുവിനെ എഎപി നേരിട്ട രീതി വന്‍ വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുകയാണ്.

കടുത്ത സെക്‌സിസ്റ്റ് പരാമര്‍ശമാണ് രാഘവ് ഛദ്ദ നടത്തിയതെന്നാണ് വിമര്‍ശനം. അവര്‍ പറയുന്നത് മനുഷ്യന്‍ കുരങ്ങനില്‍ നിന്നാണ് ഉണ്ടായതതെന്നാണ്. രാഘവ് ഛദ്ദ, നിങ്ങളുടെ മനസ്സിലേക്ക് നോക്കിയാല്‍ മനസ്സിലാവും, നിങ്ങളുടെ പോക്ക് താഴോട്ടാണെന്ന്. ഇപ്പോഴും കര്‍ഷക നിയമത്തില്‍ നിങ്ങളുടെ സര്‍ക്കാരിനെതിരെ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഇപ്പോഴും നിങ്ങള്‍ മറുപടി നല്‍കിയിട്ടില്ലെന്നും സിദ്ദു പറഞ്ഞു. അതേസമയം രാഘവ് ഛദ്ദയ്ക്ക് സോഷ്യല്‍ മീഡിയയില്‍ നിന്ന് വ്യാപക വിമര്‍ശനമാണ് നേരിടുന്നത്. ആംആദ്മി പാര്‍ട്ടിക്ക് സ്ത്രീകളോടുള്ള മനോഭാവം ഇതാണെന്നും അല്‍ക്കാ ലാമ്പ പറഞ്ഞു. ഒരു സ്ത്രീയെ ഒരാവശ്യവുമില്ലാതെ ഒരു വിഷയത്തിലേക്ക് വലിച്ചിഴച്ചു എന്നായിരുന്നു പ്രധാന വിമര്‍ശനം.

മഞ്ഞും മലയും താണ്ടി പ്രണവിനൊപ്പം യാത്ര; ചിത്രങ്ങള്‍ പങ്കുവച്ച് വിസ്മയ മോഹന്‍ലാല്‍

ആംആദ്മി പാര്‍ട്ടിയുടെ യഥാര്‍ത്ഥ സ്ത്രീവിരുദ്ധ മുഖമാണ് ഇപ്പോള്‍ നമ്മള്‍ കണ്ടത്. ഒരു കാര്യവുമില്ലാതെ രാഖി സാവന്തിനെ ഉപയോഗിച്ച് സിദ്ദുവിനെ ആക്രമിക്കുകയാണെന്ന് ബിജെപി വക്താവ് കെംച്ചന്ദ് ശര്‍മ പറഞ്ഞു. രാഘവ് ഛദ്ദയെ കുറിച്ചാലോചിച്ച് നാണക്കേട് തോന്നുന്നുവെന്നും അവര്‍ പറഞ്ഞു. ഒട്ടും നല്ല പരാമര്‍ശമല്ല, തെറ്റായ സംസ്‌കാരം കൂടിയാണ് ഇതെന്നും ട്വിറ്റര്‍ യൂസര്‍മാര്‍ പറയുന്നു. മാന്യനായ വ്യക്തിയായിരുന്നെങ്കില്‍ ഒരു സ്ത്രീയുടെ പേര് അനാവശ്യമായി ഇങ്ങനെ വലിച്ചിഴക്കില്ലായിരുന്നു. നിങ്ങള്‍ ആദ്യം രാഖി സാവന്തിനോടും സ്വന്തം ഫോളോവേഴ്‌സിനോടും മാപ്പുപറയണമെന്നും യൂസര്‍മാര്‍ പറയുന്നു. അതേസമയം പഞ്ചാബില്‍ എഎപി അധികാരം പിടിക്കുമെന്ന് സര്‍വേ പറഞ്ഞതിന് പിന്നാലെ സിദ്ദു പോരാട്ടം അവര്‍ക്കെതിരെ കടുപ്പിച്ചത്.

Recommended Video

cmsvideo
മോദിയെ സിറിഞ്ചിലാക്കി ആരാധകർ ആഹാ എന്താ ഒരു കേക്ക് | Oneindia Malayalam

English summary
navjot singh sidhu, rakhi sawant of punjab politics, aap mla creates controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X