പുല്‍വാമ ആക്രമണം: വിവാദ പരാമര്‍ശത്തില്‍ കപില്‍ ശര്‍മ്മ ഷോയില്‍ നിന്ന് സിദ്ധുവിനെ പുറത്താക്കി
പുല്‍വാമ ഭീകരാക്രമണത്തില്‍ വിവാദ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവും മുന്‍ ക്രിക്കറ്ററുമായ നവജ്യോത് സിങ്ങ് സിദ്ധുവിനെ കപില്‍ ശര്‍മ്മ ഷോയില്‍ നിന്ന് പുറത്താക്കി. സിദ്ധുവിനെതിരെ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് ചാനല്‍ അധികൃതരുടെ തിരുമാനം.

പുല്‍വാമ ഭീകരാക്രണത്തെ കുറിച്ച് സിദ്ധു കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ആക്രമണത്തില്‍ അപലപിച്ച സിദ്ധു ആക്രമണം നടത്തിയവര്‍ക്കെതിരെ ശക്തമായ മറുപടി നല്‍കണമെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഒരു കൂട്ടം തീവ്രവാദികളുടെ പേരില്‍ ഒരു രാജ്യത്തെ മൊത്തമായി തള്ളി പറയുന്നത് ശരിയാണോയെന്നും സിദ്ധു ചോദിച്ചു. ഇതാണ് പ്രതിഷേധത്തിന് വഴി വെച്ചത്.
ഇതോടെ സിദ്ധു പാക്കിസ്ഥാനെ പിന്തുണയ്ച്ചെന്ന് ആരോപിച്ച് ട്വിറ്ററില്‍ പ്രതിഷേധം ഉയരുന്നത്. സിദ്ധു പങ്കെടുക്കുന്ന കപില്‍ ശര്‍മ്മ ഷോ ബോയ്കോട്ട് ചെയ്യണമെന്നും സിദ്ധുവിനെ ബോയ്ക്കോട്ട് ചെയ്യണമെന്നുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ആവശ്യം ഉയര്‍ന്നു. സിദ്ധുവിനെ കപില്‍ ശര്‍മ്മ ഷോയില്‍ നിന്ന് പുറത്താക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു.
ഇതോടെ ചാനലിനേയും ഷോയേയും അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കാന്‍ താത്പര്യമില്ലെന്ന് സോണി ടിവി വ്യക്തമാക്കി. സിദ്ധുവിന് പകരം അര്‍ച്ചന പുരന്‍ സിങ്ങിനെ പരിപാടിയില്‍ ഉള്‍പ്പെടുത്തുമെന്നും ചാനല്‍ വ്യക്തമാക്കി.












Click it and Unblock the Notifications