കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമൃത്‌സറില്‍ ഒന്നും നടക്കുന്നില്ല... മൗനം വിട്ട് നവജോത് സിദ്ദു, അമരീന്ദറിനോട് ചോദ്യം ഇങ്ങനെ

Google Oneindia Malayalam News

അമൃത്സര്‍: പഞ്ചാബ് കോണ്‍ഗ്രസില്‍ മാസങ്ങള്‍ക്ക് ശേഷം വരവറിയിച്ച് നവജ്യോത് സിദ്ദു. ഇത്തവണ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെ ചോദ്യം ചെയ്തിരിക്കുകയാണ് സിദ്ദു. അമൃത്സറില്‍ യാതൊരു വികസന പ്രവര്‍ത്തനവം നടക്കുന്നില്ലെന്ന് സിദ്ദു അമരീന്ദറിന് അയച്ച കത്തില്‍ പറയുന്നു. തനിക്ക് കടുത്ത അസംതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അമൃത്സര്‍ സിദ്ദുവിന്റെ മണ്ഡലമാണ്. അദ്ദേഹത്തിന്റെ കോട്ടയായിട്ടാണ് ഇത് അറിയപ്പെടുന്നത്. താന്‍ രാജിവെച്ച ശേഷം അമൃത്സറിനെ അമരീന്ദര്‍ സര്‍ക്കാര്‍ അവഗണിച്ചെന്നും സിദ്ദു പറഞ്ഞു. അതേസമയം സിദ്ദുവിന്റെ തിരിച്ചുവരവ് കോണ്‍ഗ്രസ് ഒരേസമയം ആശങ്കകളാണ് സമ്മാനിക്കുന്നത്.

1

അമരീന്ദറിനെ ലക്ഷ്യം വെച്ചാണ് ഇത്തവണയും സിദ്ദു എത്തിയിരിക്കുന്നത്. പ്രിയങ്ക ഗാന്ധിയുടെ ശക്തമായ പിന്തുണയും അമരീന്ദറിനുണ്ട്. അതുകൊണ്ട് രണ്ടും കല്‍പ്പിച്ചാണ് സിദ്ദുവിന്റെ വരവ്. നേരത്തെ പ്രകടനപത്രികയിലുണ്ടായിരുന്ന വാഗ്ദാനങ്ങളൊന്നും അമരീന്ദര്‍ നടപ്പാക്കിയില്ലെന്ന് പ്രശാന്ത് കിഷോര്‍ ആരോപിച്ചിരുന്നു. ഇത് ആയുധമാക്കിയാണ് സിദ്ദുവിന്റെ ആരോപണങ്ങള്‍. തന്റെ മണ്ഡലത്തിലെ നിരവധി പദ്ധതികള്‍ നിര്‍ത്തലാക്കിയിരിക്കുകയാണെന്ന് സിദ്ദു ആരോപിക്കുന്നു. ദൗര്‍ഭാഗ്യകരവും എന്നാല്‍ സത്യവുമായ കാര്യമാണിത്. താന്‍ രാജിവെച്ച ശേഷം ഇവിടെ യാതൊന്നും നടന്നിട്ടില്ലെന്നും സിദ്ദു ആരോപിച്ചു.

Recommended Video

cmsvideo
states request central for lockdown | Oneindia Malayalam

രാജിവെച്ചെങ്കിലും കോണ്‍ഗ്രസിനുള്ളില്‍ വലിയൊരു ലോബിയായി മാറാനാണ് സിദ്ദു ഒരുങ്ങുന്നത്. നേരത്തെ സ്വന്തം യുട്യൂബ് ചാനല്‍ അദ്ദേഹം ആരംഭിച്ചിരുന്നു. ഇതിന് 48000 സബ്‌സ്‌ക്രൈബേഴ്‌സും ഉണ്ട്. ഇതില്‍ തന്റെ നേതൃശേഷിയെ കുറിച്ച് സിദ്ദു ജനങ്ങളുമായി നേരിട്ട് സംവദിക്കുന്നുണ്ട്. ജിതേഗ പഞ്ചാബ് അഥവാ പഞ്ചാബ് വിജയിക്കും എന്നാണ് ഈ ചാനലിന്റെ പേര്. പഞ്ചാബില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് സിദ്ദു ഇതിലെ വീഡിയോയില്‍ പറയുന്നുണ്ട്. സംസ്ഥാനത്തെ ജനകീയ പ്രശ്‌നങ്ങളും പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളും തന്റെ ചാനലിലൂടെ സംസാരിക്കുമെന്ന് സിദ്ദു ഉറപ്പ് നല്‍കുന്നുണ്ട്. ഇത് അമരീന്ദറിനെതിരെയുള്ള ഒളിയമ്പായിരുന്നു.

അതേസമയം പ്രിയങ്കയുടെ ശക്തമായ പിന്തുണ സിദ്ദുവിനുണ്ട്. നേരത്തെ സോണിയയും പ്രിയങ്കയും സിദ്ദുവിനെ ദില്ലിയിലേക്ക് വിളിപ്പിച്ചിരുന്നു. അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അദ്ദേഹത്തിന്റെ പേര് വരുമെന്ന സൂചനകളാണ് ലഭിക്കുന്നത്. പ്രിയങ്കയ്ക്ക് മുന്നില്‍ പഞ്ചാബിനെ എങ്ങനെയാണ് നയിക്കുന്നതെന്ന റോഡ് മാപ്പും അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. അദ്ദേഹം മന്ത്രിയായിരുന്നപ്പോഴും ഇത്തരം രീതികള്‍ പരീക്ഷിച്ചിരുന്നു. അമരീന്ദറിന് പ്രായമേറിയതിനാല്‍ അടുത്ത തവണ മുഖ്യമന്ത്രിയായി അദ്ദേഹത്തെ പരീക്ഷിക്കുമോ എന്ന് വ്യക്തമല്ല. പക്ഷേ ജനപിന്തുണയ്ക്ക് അനുസരിച്ചുള്ള നേതാക്കളെയാണ് ഹൈക്കമാന്‍ഡ് പരീക്ഷിക്കാന്‍ തയ്യാറാവുക.

English summary
navjot singh sidhu sent letter to amarinder singh, asks him about develpment of amritsar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X