കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബില്‍ വിടാതെ സിദ്ദു, സോണിയക്ക് അപ്രതീക്ഷിത കത്ത്, 13 പോയിന്റ് നിരത്തി കാര്യങ്ങള്‍, നടക്കുമോ?

Google Oneindia Malayalam News

ദില്ലി: പഞ്ചാബില്‍ തിരഞ്ഞെടുപ്പ് വരുന്നതിനിടെയുള്ള അനിശ്ചിതത്വും രാഷ്ട്രീയ പ്രതിസന്ധിയും വര്‍ധിച്ച് വരികയാണ്. സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തിരിച്ചെത്തിയതിന് പിന്നാലെ നവജ്യോത് സിംഗ് സിദ്ദു കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ചിരിക്കുകയാണ്. മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നിയുമായി തല്‍ക്കാലത്തേക്ക് ഒത്തുതീര്‍പ്പിലെത്തിയിരിക്കുകയാണ് സിദ്ദു.

നീ സിനിമ നടിയല്ലേടി, കള്ളും കുടിച്ച്...ഗായത്രി സുരേഷിന്റെ കാര്‍ വളഞ്ഞ് നാട്ടുകാര്‍, മാപ്പുപറഞ്ഞുനീ സിനിമ നടിയല്ലേടി, കള്ളും കുടിച്ച്...ഗായത്രി സുരേഷിന്റെ കാര്‍ വളഞ്ഞ് നാട്ടുകാര്‍, മാപ്പുപറഞ്ഞു

അമരീന്ദര്‍ സിംഗുമായി ചന്നി അടുക്കുന്ന സാഹചര്യത്തിലാണ് സിദ്ദു തല്‍ക്കാലത്തേക്ക് ഒത്തുതീര്‍പ്പിലെത്തിയത്. എന്നാല്‍ സിദ്ദുവിനോടുള്ള എതിര്‍പ്പ് സംസ്ഥാന തലത്തില്‍ മുഴുവനുമുണ്ട്. തിരഞ്ഞെടുപ്പിന് മുമ്പോ ശേഷമോ ഇത് വലിയ പൊട്ടിത്തെറിയിലേക്ക് നയിക്കാന്‍ സാധ്യതയുണ്ട്.

1

സിദ്ദു 13 പോയിന്റുകള്‍ ഭരണ അജണ്ടയാണ് സോണിയക്ക് നല്‍കിയിരിക്കുന്നത്. പഞ്ചാബ് സര്‍ക്കാര്‍ ഇത് നടപ്പാക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനങ്ങളില്‍ നടപ്പാക്കാനുള്ള സുപ്രധാന കാര്യങ്ങളാണ് സിദ്ദു സോണിയയെ ഓര്‍മിപ്പിച്ചത്. ചരണ്‍ജിത്തിന് വെല്ലുവിളിയാവാന്‍ പോകുന്നത് ഇക്കാര്യങ്ങളാണ്. നേരത്തെ അഴിമതി കറ പുരണ്ട നേതാക്കളെ പുറത്താക്കാനുള്ള സിദ്ദുവിന്റെ ശ്രമം കോണ്‍ഗ്രസിനെ ശരിക്കും സമ്മര്‍ദത്തിലാക്കിയിരുന്നു. സിദ്ദു രാജിവെച്ച് ഹൈക്കമാന്‍ഡിനെ ഞെട്ടിക്കുകയും ചെയ്തു. എന്നാല്‍ ഹൈക്കമാന്‍ഡ് രാജി സ്വീകരിക്കുമെന്ന് പേടിച്ച് സിദ്ദു ഇത് പിന്‍വലിക്കുകയായിരുന്നു.

2

ശരിക്കും അദ്ദേഹം തിരിച്ചടി നേരിട്ടിരിക്കുന്ന സമയമാണിത്. ആ സമയത്ത് ക്ലീന്‍ പ്രതിച്ഛായ ഉയര്‍ത്തിപ്പിടിക്കാനാണ് ശ്രമം. ബാദല്‍ കുടുംബത്തിനെതിരെയുള്ള പോരാണ് സിദ്ദു തുടങ്ങിയിരിക്കുന്നത്. മയക്കുമരുന്ന് കേസില്‍ അറസ്റ്റ് വേണമെന്നാണ് സിദ്ദുവിന്റെ ആവശ്യം. കേബിള്‍ മാഫിയയെ നിയന്ത്രിക്കാന്‍ നിയമവും കാര്‍ഷിക അടിസ്ഥാനസൗകര്യം ഒരുക്കലുമാണ് പ്രധാനമായി സിദ്ദു കാണുന്നത്. ഇതെല്ലാം കത്തില്‍ പറയുന്നുണ്ട്. ഈ നിര്‍ദേശങ്ങള്‍ പ്രകാരം പ്രവര്‍ത്തിക്കാന്‍ സോണിയ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന് സിദ്ദു കത്തില്‍ പറയുന്നു. കോണ്‍ഗ്രസിന് രക്ഷപ്പെടാനുള്ള അവസാന അവസരമായിട്ടാണ് സിദ്ദു ഇതിനെ ഉയര്‍ത്തി കാണിക്കുന്നത്.

3

നേരത്തെ രാഹുല്‍ ഗാന്ധിയെ കണ്ട ശേഷമാണ് സിദ്ദു രാജി പിന്‍വലിക്കാന്‍ തീരുമാനിച്ചത്. അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലേക്ക് വേണ്ട 13 പോയിന്റുകളുള്ള കാര്യങ്ങള്‍ വേറെയും സിദ്ദുവിന് നിര്‍ദേശിക്കാനുണ്ട്. ഇത് രാഹുലിനെ അറിയിക്കാനായി സമയവും ചോദിച്ചിട്ടുണ്ട് അദ്ദേഹം. അടുത്ത വര്‍ഷം തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയാവുക എന്ന ലക്ഷ്യമാണ് സിദ്ദുവിന് മുന്നിലുള്ളത്. എന്നാല്‍ ചരണ്‍ജിത്ത് കിട്ടിയ സമയം കൊണ്ട് ഹൈക്കമാന്‍ഡിന്റെയും ജനങ്ങളുടെയും പാര്‍ട്ടിയുടെയും പ്രിയപ്പെട്ടവനായി മാറിയിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ നല്ല സമയത്ത് പ്രശ്‌നങ്ങളുണ്ടാക്കാന്‍ സിദ്ദു ശ്രമിക്കുന്നുവെന്നാണ് പരാതി.

4

പഞ്ചാബ് രാജ്യത്തെ ഏറ്റവും സമ്പന്നമായ സംസ്ഥാനമായിരുന്നു. ഇപ്പോള്‍ കടത്തില്‍ മുങ്ങി നില്‍ക്കുകയാണ്. പ്രധാനമായും മതഗ്രന്ഥത്തെ അപമാനിച്ച വിഷയത്തിലുള്ള കേസാണ്. മറ്റൊന്ന് മയക്കുമരുന്നാണ്. കാര്‍ഷിക പ്രശ്‌നങ്ങളും തൊഴിലവസരങ്ങളും പ്രശ്‌നമാണ്. ഒപ്പം മണല്‍ ഖനനം അനധികൃതമായ രീതിയില്‍ വര്‍ധിച്ച് വരികയാണ്. പിന്നോക്ക ജാതിക്കാരുടെ ക്ഷേമവും ഉറപ്പാക്കിയിട്ടില്ല. വൈദ്യുതി, ഗതാഗതം എന്നിവ വലിയ പ്രശ്‌നമാണ്. ജനങ്ങള്‍ ഇക്കാര്യത്തില്‍ പ്രതീക്ഷയോടെയാണ് സര്‍ക്കാരിനെ നോക്കുന്നത്. അത് എത്രയും പെട്ടെന്ന് പരിഹരിക്കണം. പഞ്ചാബിലെ ജനങ്ങള്‍ക്ക് വേണ്ടി ഇതെല്ലാം സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കണമെന്നും സിദ്ദു ആവശ്യപ്പെട്ടു.

5

നേരത്തെ ചരണ്‍ജിത്ത് സിംഗ് ചന്നിയുടെ മകന്റെ വിവാഹത്തില്‍ വരെ സിദ്ദു വന്നിരുന്നില്ല. അതേസമയം സിദ്ദുവും ചന്നിയും പരസ്പരം കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ട്. ഒപ്പം ഹൈക്കമാന്‍ഡ് നിരീക്ഷകന്‍ ഹരീഷ് ചൗധരിയും ഉണ്ടായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി പര്‍ഗട്ട് സിംഗും യോഗത്തിനെത്തിയിരുന്നു. ചന്നിയും സിദ്ദുവും ഒരുമിച്ചിരുന്ന് പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന കര്‍ശന നിര്‍ദേശമാണ് ഹൈക്കമാന്‍ഡ് സിദ്ദുവിന് നല്‍കിയിരിക്കുന്നത്. പഞ്ചാബില്‍ അധികാരം പിടിച്ചില്ലെങ്കില്‍ സിദ്ദുവിന് പിന്നെ കോണ്‍ഗ്രസില്‍ പിടിച്ചുനില്‍ക്കാനാവില്ല. തോല്‍വിയുടെ ഭാരം മുഴുവന്‍ അദ്ദേഹത്തിന്റെ ചുമലിലാവും. അമരീന്ദറിനെ ആശ്രയിക്കാന്‍ ഹൈക്കമാന്‍ഡ് വീണ്ടും നിര്‍ബന്ധിതരാവും.

Recommended Video

cmsvideo
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍..നീക്കങ്ങൾ ഇങ്ങനെ | Oneindia Malayalam

പുതുപുത്തന്‍ ലുക്കില്‍ അമല പോള്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ, വൈറല്‍ ചിത്രങ്ങള്‍

അണ്ണാഡിഎംകെയുടെ ജനറല്‍ സെക്രട്ടറിയായി ശശികല? എംജിആര്‍ സ്മാരകത്തില്‍ നിര്‍ണായക നീക്കം

English summary
navjot singh sidhu sent letter to sonia gandhi, 13 points should implement in punjab
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X