ആവാസ് ഇ പഞ്ചാബ് സിദ്ദുവിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം അടുത്തയാഴ്ച
അമൃത്സര്‍: മുന്‍ എംപിയും ക്രിക്കറ്ററുമായ നവജോത് സിങ് സിദ്ദു പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു. ആവാസ് ഇ പഞ്ചാബ് എന്ന പേരിലുള്ള പുതിയ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം അടുത്തയാഴ്ച ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദില്ലിയില്‍ സിദ്ദുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള ധാരണയായത്.
സിദ്ദുവിന് പുറമേ മുന്‍ ഹോക്കി താരവും എംഎല്‍എയുമായ പ്രഗത് സിങ്, ലുധിയാനയില്‍ നിന്നുള്ള സിമര്‍ജീത് സിങ് ബയിന്‍സ്, ബല്‍വീന്ദര്‍ സിങ് ബയിന്‍സ് എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. അഴിമതിയില്‍ പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിച്ചതിന് അകാലി ദള്‍ പുറത്താക്കിയ ജലന്ദര്‍ കന്റോണ്‍മെന്റ് എംഎല്‍എയാണ് മുന്‍ ഹോക്കി താരമായ പ്രഗത് സിങ്.

കഴിഞ്ഞ ജുലൈയില്‍ രാജ്യസഭാംഗത്വം രാജിവെച്ചാണ് സിദ്ദു ബിജെപി വിട്ടത്. കഴിഞ്ഞ വര്‍ഷം അമൃത്സര്‍ സീറ്റിനെ ചൊല്ലിയാണ് പാര്‍ട്ടിയുമായി ഇടഞ്ഞത്. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തോളം ബിജെപിയുടെ സഹയാത്രകനായിരുന്നു സിദ്ദു. അടുത്ത വര്‍ഷം നടക്കുന്ന പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പില്‍ സിദ്ദു എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.
എന്നാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ആം ആദ്മി പ്രവേശനത്തിനുള്ള സാധ്യത അടയുകയായിരുന്നു. ഭാര്യയും എംഎല്‍എയുമായ നവ്ജോത് കൗറിനും പാര്‍ട്ടി ടിക്കറ്റ് നല്‍കണമെന്നും തന്നെ എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാര്ത്ഥിയാക്കണമെന്നുമുള്ള സിദ്ദുവിന്റെ ആവശ്യങ്ങള്‍ നിരാകരിച്ചതോടെയാണ് സിദ്ദു ബദല്‍ മാര്‍ഗങ്ങള്‍ തേടിയത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications