സിദ്ദുവിന്റെ രാജി ബിജെപിക്ക് കനത്ത തിരിച്ചടി
ദില്ലി: മുന്‍ ക്രിക്കറ്ററായ നവ്ജ്യോത് സിങ് സിദ്ദു രാജ്യസഭാ സ്ഥാനം രാജിവെച്ചത് ബിജെപിക്ക് കനത്ത തിരിച്ചടിയായേക്കുമെന്ന് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്നും സുരേഷ് ഗോപി ഉള്‍പ്പെടെയുള്ളവരെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം നല്കിയ വേളയില്‍ ഇക്കഴിഞ്ഞ ഏപ്രിലിലാണ് സിദ്ദുവിനെയും പാര്‍ലിമെന്റിന്റെ അപ്പര്‍ ഹൗസിലേക്ക് ബിജെപി നിര്‍ദ്ദേശിച്ചത്.
സിദ്ദുവിനെ രാജ്യസഭയിലേക്ക് ബിജെപി നാമനിര്‍ദ്ദേശം ചെയ്യാനുണ്ടായ പ്രധാന കാരണം പഞ്ചാബ് ഇലക്ഷനില്‍ കണ്ണുവെച്ചായിരുന്നു. പഞ്ചാബില്‍ ജനസ്വാധീനമുണ്ടാക്കാന്‍ കഴിയുന്നയാളാണ് സിദ്ദു. എംപി ആക്കുന്നതോടെ ഇദ്ദേഹം ആം ആദ്മി പാര്‍ട്ടിയുമായി അടുക്കുന്നത് തടയാമെന്നായിരുന്നു ബിജെപിയുടെ കണക്കുകൂട്ടല്‍.

എന്നാല്‍, കേന്ദ്രമന്ത്രിസഭാ പുന:സംഘടനയില്‍ മന്ത്രിസ്ഥാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ച സിദ്ദു അത് ലഭിക്കാതായതോടെ വീണ്ടും ആം ആദ്മി പാര്‍ട്ടിയുമായി രഹസ്യ ചര്‍ച്ച നടത്തിയതിന്റെ ഫലമായാണ് ഇപ്പോഴത്തെ രാജിയെന്ന് അഭ്യൂഹമുണ്ട്. പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയേക്കുമെന്ന സൂചനകള്‍ക്കിടയില്‍ സിദ്ദുവിനെ മുഖ്യമന്ത്രി സ്ഥാനമോ പ്രധാനപ്പെട്ടെ പദവിയോ നല്‍കാമെന്നാണ് ആം ആദ്മിയുടെ വാഗ്ദാനം.
സിദ്ദു രാജിവെച്ചത് ഏറെ ഗുണം ചെയ്യുക ആം ആദ്മി പാര്‍ട്ടിക്കാണ്. പഞ്ചാബില്‍ സിദ്ദു പാര്‍ട്ടിക്കൊപ്പം ചേരുന്നതോടെ ആം ആദ്മിയുടെ സാധ്യത ഇരട്ടിയാകും. അരവിന്ദ് കെജ്രിവാളിന്റെ രാഷ്ട്രീയ തന്ത്രജ്ഞതയാണ് സിദ്ദുവിനെ തങ്ങളുടെ പാളയത്തിലെത്തിക്കുക എന്നത്. ഇത് വിജയിച്ചതോടെ പഞ്ചാബ് തെരഞ്ഞെടുപ്പ് പ്രചാരണം ഊര്‍ജിതമാക്കാനാണ് ആം ആദ്മിയുടെ പദ്ധതി.
-
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications