കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിദ്ദുവിന്റെ രാജി ബിജെപിക്ക് കനത്ത തിരിച്ചടി

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: മുന്‍ ക്രിക്കറ്ററായ നവ്‌ജ്യോത് സിങ് സിദ്ദു രാജ്യസഭാ സ്ഥാനം രാജിവെച്ചത് ബിജെപിക്ക് കനത്ത തിരിച്ചടിയായേക്കുമെന്ന് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്നും സുരേഷ് ഗോപി ഉള്‍പ്പെടെയുള്ളവരെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം നല്‍കിയ വേളയില്‍ ഇക്കഴിഞ്ഞ ഏപ്രിലിലാണ് സിദ്ദുവിനെയും പാര്‍ലിമെന്റിന്റെ അപ്പര്‍ ഹൗസിലേക്ക് ബിജെപി നിര്‍ദ്ദേശിച്ചത്.

സിദ്ദുവിനെ രാജ്യസഭയിലേക്ക് ബിജെപി നാമനിര്‍ദ്ദേശം ചെയ്യാനുണ്ടായ പ്രധാന കാരണം പഞ്ചാബ് ഇലക്ഷനില്‍ കണ്ണുവെച്ചായിരുന്നു. പഞ്ചാബില്‍ ജനസ്വാധീനമുണ്ടാക്കാന്‍ കഴിയുന്നയാളാണ് സിദ്ദു. എംപി ആക്കുന്നതോടെ ഇദ്ദേഹം ആം ആദ്മി പാര്‍ട്ടിയുമായി അടുക്കുന്നത് തടയാമെന്നായിരുന്നു ബിജെപിയുടെ കണക്കുകൂട്ടല്‍.

navjot-singh-sidhu

എന്നാല്‍, കേന്ദ്രമന്ത്രിസഭാ പുന:സംഘടനയില്‍ മന്ത്രിസ്ഥാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ച സിദ്ദു അത് ലഭിക്കാതായതോടെ വീണ്ടും ആം ആദ്മി പാര്‍ട്ടിയുമായി രഹസ്യ ചര്‍ച്ച നടത്തിയതിന്റെ ഫലമായാണ് ഇപ്പോഴത്തെ രാജിയെന്ന് അഭ്യൂഹമുണ്ട്. പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയേക്കുമെന്ന സൂചനകള്‍ക്കിടയില്‍ സിദ്ദുവിനെ മുഖ്യമന്ത്രി സ്ഥാനമോ പ്രധാനപ്പെട്ടെ പദവിയോ നല്‍കാമെന്നാണ് ആം ആദ്മിയുടെ വാഗ്ദാനം.

സിദ്ദു രാജിവെച്ചത് ഏറെ ഗുണം ചെയ്യുക ആം ആദ്മി പാര്‍ട്ടിക്കാണ്. പഞ്ചാബില്‍ സിദ്ദു പാര്‍ട്ടിക്കൊപ്പം ചേരുന്നതോടെ ആം ആദ്മിയുടെ സാധ്യത ഇരട്ടിയാകും. അരവിന്ദ് കെജ്‌രിവാളിന്റെ രാഷ്ട്രീയ തന്ത്രജ്ഞതയാണ് സിദ്ദുവിനെ തങ്ങളുടെ പാളയത്തിലെത്തിക്കുക എന്നത്. ഇത് വിജയിച്ചതോടെ പഞ്ചാബ് തെരഞ്ഞെടുപ്പ് പ്രചാരണം ഊര്‍ജിതമാക്കാനാണ് ആം ആദ്മിയുടെ പദ്ധതി.

English summary
Navjot Singh Sidhu stumps BJP, quits Rajya Sabha seat amid AAP buzz
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X