ബാറ്റിംഗ് ലജന്‍ഡ് സിദ്ദുവും ഭാര്യയും ബിജെപി വിടുന്നു, അടുത്ത ഇന്നിംഗ്സ് ആപ്പില്‍?
ദില്ലി: കൂറ്റനടികള്‍ക്ക് പേരുകേട്ട മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ നവ്ജ്യോത് സിംഗ് സിദ്ദു ബി ജെ പി വിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ദില്ലി ഭരിക്കുന്ന അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയിലേക്കാണ് സിദ്ദു തന്റെ രാഷ്ട്രീയത്തിലെ രണ്ടാം ഇന്നിംഗ്സ് കളിക്കാന്‍ എത്തുക എന്നാണ് അറിയുന്നത്. ബി ജെ പിയുടെ മുതിര്‍ന്ന നേതാക്കളിലൊരാളായ സിദ്ദു അമൃത്സറില് നിന്നും നേരത്തെ പാര്‍ലമെന്റ് അംഗവുമായിരുന്നു.
എന്‍ ഡി എ സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍ ഭരിക്കുന്ന പഞ്ചാബാണ് സിദ്ദുവിന്റെയും തട്ടകം. നാല് എം പിമാര്‍ ആം ആദ്മി പാര്‍ട്ടിക്ക് പഞ്ചാബില്‍ ഉണ്ട്. പഞ്ചാബില്‍ പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടുത്താന്‍ സിദ്ദുവിന്റെ സാന്നിധ്യത്തിന് കഴിയും എന്നാണ് ആപ്പ് നേതാക്കള്‍ കരുതുന്നത്. എന്നാല്‍ ആം ആദ്മി പാര്‍ട്ടി ഇത് സംബന്ധിച്ച് ഔദ്യോഗികമായി സ്ഥിരീകരണം നല്‍കിയിട്ടില്ല.

സിദ്ദുവും ഭാര്യയും ആം ആദ്മി പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച നടത്തിയതായിട്ടാണ് വിവരം ലഭിക്കുന്നത്. അമൃത്സര്‍ മണ്ഡലത്തില്‍ നിന്നുള്ള ബി ജെ പിയുടെ സിറ്റിങ് എം എല്‍ എയാണ് സിദ്ദുവിന്റെ ഭാര്യ നിവ്ജ്യോത് കൗര്‍. അതേ സമയം സിദ്ദുവും ഭാര്യയുമായി പാര്‍ട്ടി ഒരുതരത്തിലുമുള്ള ചര്‍ച്ചയും നടത്തിയിട്ടില്ല എന്ന് ആപ്പിന്റെ പഞ്ചാബ് കാര്യങ്ങള്‍ നോക്കുന്ന നേതാവ് ദുര്‍ഗേഷ് പഥകിനെ ഉദ്ധരിച്ച് പഞ്ചാബ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ദില്ലി കഴിഞ്ഞാല്‍ ആം ആദ്മി പാര്‍ട്ടി ഏറ്റവും പ്രതീക്ഷയോടെ കാണുന്ന സംസ്ഥാനമാണ് പഞ്ചാബ്. പാര്‍ട്ടിക്ക് ആകെയുള്ള നാല് എം പിമാരും പഞ്ചാബില്‍ നിന്നാണ്. സിദ്ദു പാര്‍ട്ടിയിലെത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായേക്കും എന്നാണ് അഭ്യൂഹങ്ങള്‍. എന്നാല്‍ എം പി എന്ന നിലയില്‍ ഒരു വലിയ പരാജയമായിരുന്ന സിദ്ദുവിനെ മുന്‍നിര്‍ത്തി നിയമസഭ തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ അത് ആം ആദ്മി പാര്‍ട്ടിക്ക് ഗുണം ചെയ്യുമോ എന്നും കണ്ടറിയണം.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications