കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിദ്ദു എംപി സ്ഥാനം രാജിവെച്ചു, ബിജെപി വിടുന്നു... മുഖ്യമന്ത്രിയാകാന്‍ പഞ്ചാബിലേക്ക്?

  • By Muralidharan
Google Oneindia Malayalam News

ദില്ലി: മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ നവ്ജ്യോത് സിംഗ് സിദ്ദു രാജ്യസഭ എം പി സ്ഥാനം രാജിവെച്ചു. എം പി സ്ഥാനം രാജിവെച്ച സിദ്ദു ബി ജെ പി വിടാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയിലേക്കാണ് സിദ്ദു പോകുക എന്നും അടുത്ത വര്‍ഷം നടക്കുന്ന പഞ്ചാബ് അസംബ്ലി തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായേക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

<strong>എസ്ഡിപിഐ ആളെ കൊല്ലാന്‍ പരിശീലനം നല്‍കുന്നു.. പറയുന്നത് ആരെന്നോ പിണറായി വിജയന്‍!</strong>എസ്ഡിപിഐ ആളെ കൊല്ലാന്‍ പരിശീലനം നല്‍കുന്നു.. പറയുന്നത് ആരെന്നോ പിണറായി വിജയന്‍!

ഇത്തവണ സ്‌പോര്‍ടസ് ക്വാട്ടയില്‍ പെടുത്തി ബി ജെ പി രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യുകയായിരുന്നു. മുന്‍പ് പഞ്ചാബിലെ അമൃത്സറില്‍ നിന്നുള്ള ലോക്‌സഭ എം പിയായിരുന്നു സിദ്ദു. എന്നാല്‍ 2014 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി ജെ പി സിദ്ദുവിന് സീറ്റ് കൊടുത്തില്ല. തുടര്‍ന്ന് നവ്ജ്യോത് സിംഗ് സിദ്ദു ബി ജെ പി വിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു.

sidhu

ഈ സാഹചര്യത്തിലാണ് സിദ്ദുവിനെ ബി ജെ പി രാജ്യസഭയില്‍ എത്തിച്ചത്. എന്‍ ഡി എ സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍ ഭരിക്കുന്ന പഞ്ചാബാണ് സിദ്ദുവിന്റെ തട്ടകം. എം പി എന്ന നിലയില്‍ ഒരു വലിയ പരാജയമായിരുന്നു സിദ്ദു. ഈ സാഹചര്യത്തിലാണ് ബി ജെ പി സിദ്ദുവിന് സീറ്റ് നിഷേധിച്ചത്. സിദ്ദുവിന് പകരം അമൃത്സറില്‍ മത്സരിച്ച ബി ജെ പി സ്ഥാനാര്‍ഥി അരുണ്‍ ജെയ്റ്റ്‌ലി തോറ്റു.

ആം ആദ്മി പാര്‍ട്ടിക്ക് ആകെയുള്ള നാല് എം പിമാരും പഞ്ചാബില്‍ നിന്നാണ്. സിദ്ദു പാര്‍ട്ടിയിലെത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായേക്കും എന്നാണ് അറിയുന്നത്. സിദ്ദുവിനെ മുന്‍നിര്‍ത്തി നിയമസഭ തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ അത് ആം ആദ്മി പാര്‍ട്ടിക്ക് ഗുണം ചെയ്യുമോ എന്നും കണ്ടറിയണം. അമൃത്സര്‍ മണ്ഡലത്തില്‍ നിന്നുള്ള ബി ജെ പിയുടെ സിറ്റിങ് എം എല്‍ എയാണ് സിദ്ദുവിന്റെ ഭാര്യ നിവ്ജ്യോത് കൗര്‍.

English summary
BJP nominated member Navjot Singh Sidhu resigns from Rajya Sabha.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X