കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോസംരക്ഷണം മാത്രമാണ് ലക്ഷ്യം; മുഹമ്മദ് അഖ്ലഖ് കൊലക്കേസ് പ്രതി ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
മുഹമ്മദ് അഖ്ലഖ് കൊലക്കേസ് പ്രതി ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു

ആഗ്ര: മുഹമ്മദ് അഖ്ലാഖ് കൊലക്കേസിലെ മുഖ്യപ്രതി രൂപേന്ദ്ര റാണെ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും. നവ നിർമാണ സേനയുടെ ടിക്കറ്റിലാണ് യുപിയിൽ നിന്നും രൂപേന്ദ്ര റാണ മത്സരിക്കുന്നത്. 2015 സെപ്റ്റംബർ 28നാണ് ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് മുഹമ്മദ് അഖ്ലാഖ് എന്ന മധ്യവയസ്കനെ സംഘം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്തിയത്.

ഗോമാതാവിനെ ബഹുമാനിച്ചതിന്റെ പേരിൽ രണ്ടര വർഷം ജയിലിൽ കിടന്നയാളാണ് രൂപേന്ദ്ര റാണ. ഗോ സംരക്ഷണത്തിന് വേണ്ടി എന്തെങ്കിലും ചെയ്യുമെന്ന് വാഗ്ദാനം ചെയ്യുക മാത്രമല്ല, അത് പ്രവർത്തിച്ച് കാണിക്കുകയും ചെയ്തു റാണ. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അദ്ദേഹത്തേക്കാൾ യോഗ്യനായ മറ്റൊരാൾ ഇല്ലെന്ന് നവ നിർമാണ സേനാ അധ്യക്ഷൻ അമിത് ജനി പറഞ്ഞു.

akhlakh

വീട്ടിൽ ബീഫ് സൂക്ഷിച്ചിട്ടുണ്ടെന്ന സംശയത്തിന്റെ പേരിൽ മുഹമ്മദ് അഖ്ലാഖിനെയും മകൻ ഡാനിഷിനേയും പതിനെട്ടോളം പേർ ചേർന്ന് മർദ്ദിക്കുകയായിരുന്നു. ബിജെപി നേതാവ് സഞ്ജയ് റാണയുടെ മകൻ വിശാൽ റാണ ഉൾപ്പെടെയുള്ളവരായിരുന്നു ദാദ്രി കേസിലെ പ്രതികൾ. ഇതിൽ പ്രായപൂർത്തിയാകാത്ത 3 പേരെ കോടതി വെറുതേ വിട്ടു. രണ്ടര വർഷത്തെ ജയിൽ വാസത്തിന് ശേഷം രൂപേന്ദ്ര റാണയ്ക്കും ജാമ്യം അനുവദിക്കുകയായിരുന്നു.

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചുസംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

അഖ്ലാഖിന്റെ കൊലപാതകികൾക്ക് ബിജെപി നേതാക്കൾ ഇടപെട്ട് ജോലി നൽകിയത് വലിയ വിവാദമായിരുന്നു. ലൗ ജിഹാദെന്നാരോപിച്ച് രാജസ്ഥാനിൽ മുസ്ലിം യുവാവിനെ മഴുകൊണ്ട് വെട്ടിവീഴ്ത്തി ചുട്ടുകരിച്ച കേസിലെ പ്രതി ശംഭുലാലിനെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനും നവ നിർമാണ സേന തീരുമാനിച്ചതായി റിപ്പോർട്ടുകളുണ്ട്.

അഭിലാഷ് ടോമിയെ ഇന്ന് രക്ഷപെടുത്തിയേക്കും; രക്ഷാപ്രവർത്തനത്തിന് തടസ്സമായി രാക്ഷസത്തിരമാലകൾഅഭിലാഷ് ടോമിയെ ഇന്ന് രക്ഷപെടുത്തിയേക്കും; രക്ഷാപ്രവർത്തനത്തിന് തടസ്സമായി രാക്ഷസത്തിരമാലകൾ

English summary
Now, UP Navnirman Sena decides to field Dadri lynching accused from Noida in 2019 LS polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X