Get Updates
Get notified of breaking news, exclusive insights, and must-see stories!

സാവോ ജസിന്റോ ദ്വീപ് നിവാസികളുടെ എതിർപ്പ്: സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്തില്ലെന്ന് നാവികസേന

പനജി: ദക്ഷിണ ഗോവയിലെ സാവോ ജസിന്റോ ദ്വീപിൽ ദേശീയ പതാക ഉയർത്തുന്നത് വെള്ളിയാഴ്ച റദ്ദാക്കി നാവികസേന. അധികൃതരോടുള്ള അവിശ്വാസം മൂലം കേന്ദ്ര- സംസ്ഥാന സർക്കാറുകൾ ദ്വീപിൽ ഒരു പ്രവർത്തനവും നടത്താൻ ആഗ്രഹിക്കുന്നില്ലെന്നാണ് ദ്വീപ് നിവാസികൾ പറഞ്ഞത്. അതേ സമയം ദ്വീപ് നിവാസികളുടെ തീരുമാനത്തെ ഇത് ഇന്ത്യാവിരുദ്ധ പ്രവർത്തനം എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ശനിയാഴ്ച പുലർച്ചെ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ട്വീറ്റ് ചെയ്തത്. "ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളുടെ ഈ ശ്രമങ്ങൾ ഇരുമ്പ് മുഷ്ടിയിൽ കൈകാര്യം ചെയ്യപ്പെടുമെന്നും. എപ്പോഴും രാഷ്ട്രം ഒന്നാമതായിരിക്കുമെന്നും മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു.

സാരിയിൽ ഗ്ലാമറസ് ലുക്കിൽ റിതു മന്ത്ര; ബിഗ് ബോസ് താരത്തിന്റെ ഫോട്ടോഷൂട്ട് വൈറൽ

1

ഇന്ത്യൻ നാവികസേനയുടെ യഥാർത്ഥ പദ്ധതിയുമായി മുന്നോട്ടുപോകാൻ താൻ അഭ്യർത്ഥിച്ചതായും ഇക്കാര്യത്തിൽ ഗോവ പോലീസിന്റെ പൂർണ സഹകരണം ഉറപ്പുനൽകിയതായും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നാവികസേന ദേശീയ പതാക ഉയർത്തുന്നതിൽ സെന്റ് ജസിന്റോ ദ്വീപിലെ ചിലർ എതിർക്കുന്നത് നിർഭാഗ്യകരവും ലജ്ജാകരവുമാണ്. ഗോവ ഇതിനെ അപലപിക്കുകയും സർക്കാർ പ്രവൃത്തികൾ അനുവദിക്കില്ലെന്ന് രേഖയിൽ പറയാൻ ആഗ്രഹിക്കുന്നുവെന്നും, "അദ്ദേഹം ട്വീറ്റ് ചെയ്തു. തങ്ങൾ പതാക ഉയർത്തില്ലെന്ന് വ്യക്തമാക്കിയ ദ്വീപ് നിവാസികൾ ദേശീയ പതാക ഉയർത്തുന്നതിനെ എതിർക്കുന്നില്ല. നിവാസികൾ വ്യക്തമാക്കിയിരുന്നു. ഗ്രാമവാസികൾ സ്വയം പതാക ഉയർത്തുമെന്ന് അവർ പറഞ്ഞു.

2


സ്വാതന്ത്ര്യദിനത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് രാജ്യത്തെ ദ്വീപുകളിൽ 2021 ആഗസ്റ്റ് 13 നും 15 നും ഇടയിൽ രാജ്യത്തെ ദ്വീപുകളിൽ ദേശീയ പതാക ഉയർത്താൻ പ്രതിരോധ മന്ത്രാലയം പദ്ധതിയിട്ടിട്ടുണ്ട്. ഗോവ നേവൽ ഏരിയ ഇതിന്റെ ഭാഗമായി സാവോ ജസിന്റോ ദ്വീപ് ഉൾപ്പെടെ ഗോവയിലെ ദ്വീപുകൾ സന്ദർശിച്ചിരുന്നു. എന്നിരുന്നാലും ദ്വീപ് നിവാസികൾ എതിർത്തതിനാൽ അത് റദ്ദാക്കേണ്ടതായി വന്നു. 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യസ്നേഹം വളർത്തുന്നതിന് വേണ്ടിയായിരുന്നു തീരുമാനമായിരുന്നുവെന്നും നാവികസേന പുറത്തിറക്കിയ പ്രസ്താവയിൽ പറയുന്നു. സാവോ ജസിന്റോയിൽ വളർന്ന ഡാരെൽ ഡിസൂസ, പരമ്പരാഗതമായി, ദ്വീപ് നിവാസികൾ എല്ലാ വർഷവും ദേശീയ പതാക ഉയർത്തുന്നുണ്ടെന്നും തീരദേശ പരിപാലന പദ്ധതിയോട് എതിർപ്പിന്റെ വെളിച്ചത്തിൽ ദ്വീപിലെ നാവികസേനയുടെ സാന്നിധ്യത്തെക്കുറിച്ച് അവർ ഉത്കണ്ഠാകുലരാണെന്നും നാവികസേന വ്യക്തമാക്കി.

3

പതാക ഉയർത്തുന്നതിനെ ഞങ്ങൾ എതിർക്കുന്നില്ല. വാസ്തവത്തിൽ, ഓഗസ്റ്റ് 15 ന് പതാക ഉയർത്താൻ ഞങ്ങളോടൊപ്പം നിൽക്കാൻ ദ്വീപിലെത്തിയ നാവികസേന ഉദ്യോഗസ്ഥരോട് ഞങ്ങൾ പറഞ്ഞു, "ഡിസൂസ പറഞ്ഞു. ദ്വീപ് നിവാസികൾക്കിടയിലെ ഉത്കണ്ഠ, പരമ്പരാഗത മത്സ്യത്തൊഴിലാളികൾ, ദ്വീപിന്റെ താൽപ്പര്യത്തിന് വിരുദ്ധമാണെന്ന് അവർ വിശ്വസിക്കുന്ന രാഷ്ട്രീയ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അവരുടെ ഭയത്തിൽ നിന്നാണ് ഉത്ഭവിച്ചത്.

4

തുറമുഖ പരിധിയിൽ കൊണ്ടുവന്ന ദ്വീപ് സർക്കാർ അധികാരികൾ ഏറ്റെടുക്കുകയും വികസനത്തിനായി സ്വകാര്യ കക്ഷികൾക്ക് കൈമാറുകയും ചെയ്യുമെന്ന് ആളുകൾ ഭയപ്പെടുന്നു, അദ്ദേഹം പറഞ്ഞു. എൻ‌ജി‌ഒ ആയി മാറിയ രാഷ്ട്രീയ പാർട്ടിയായ ഗോയഞ്ചോ ആവാസിന്റെ ക്യാപ്റ്റൻ വിരിയാറ്റോ ഫെർണാണ്ടസ് പറഞ്ഞു, ദ്വീപ് നിവാസികളുടെ അവിശ്വാസം കാരണം സിഡബ്ല്യൂഎംപി ഡ്രാഫ്റ്റും മേജർ പോർട്ട് അതോറിറ്റി ബില്ലും, 2020 സാവോ ജസിന്റോ മോർമുഗാവോ പോർട്ട് ട്രസ്റ്റിന്റെ അധികാരപരിധിയിൽ വരുന്നതായി കാണിക്കുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+