കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാവിക സേന ഇടപെട്ടു: ഡബോളിം വിമാനത്താവളത്തില്‍ ഒഴിവായത് വലിയ അപകടം; ലാന്‍ഡിംഗ് മൂന്നാം ശ്രമത്തില്‍!!

  • By S Swetha
Google Oneindia Malayalam News

പനജി: എയര്‍ ട്രാഫിക് ഉദ്യോഗസ്ഥരുടെ ഇടപെടല്‍ മൂലം ഗോവ വിമാനത്താവളത്തില്‍ ഒഴിവായത് വന്‍ അപകടം. സൂറത്തില്‍ നിന്നും ഗോവയിലേക്കുള്ള സ്‌പൈസ് ജെറ്റ് എസ്ജി 3568 വിമാനമാണ് അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ദബോലിം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് അപകടം ഒഴിവായതെന്ന് ഇന്ത്യന്‍ നാവികസേന അറിയിച്ചു. വിമാനത്താവളത്തിലേക്ക് ലാന്‍ഡ് ചെയ്യുന്നതിനിടെ മുന്നിലെ ലാന്‍ഡിംഗ് ഗിയര്‍ ശരിയായ രീതിയില്‍ വിന്യസിച്ചിരുന്നില്ല.

 കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ ഇടിവ്: മൊത്ത നികുതി വരുമാന വളര്‍ച്ച നിരക്ക് വെളിപ്പെടുത്തി സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ ഇടിവ്: മൊത്ത നികുതി വരുമാന വളര്‍ച്ച നിരക്ക് വെളിപ്പെടുത്തി സര്‍ക്കാര്‍

റണ്‍വേ കണ്‍ട്രോളര്‍ രമേശ് ടിഗയാണ് ഇത് ശ്രദ്ധയില്‍പ്പെടുത്തുന്നത്. അദ്ദേഹം ഉടന്‍ തന്നെ എടിസി ടവറിന് മുന്നറിയിപ്പ് നല്‍കി. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ ലഫ്റ്റനന്റ് കേഡര്‍ ഹര്‍മീത് കൗര്‍ ഇപ്പോഴത്തെ ലാന്‍ഡിഗ് ഒഴിവാക്കണമെന്നും വീണ്ടും ലാന്‍ഡിംഗ് നടത്താന്‍ ശ്രമിക്കണമെന്നും പൈലറ്റിനോട് ആവശ്യപ്പെട്ടു. എന്നാല്‍ രണ്ടാമത്തെ ശ്രമവും പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ മൂന്നാമത്തെ ശ്രമത്തില്‍ വിമാനത്തിന്റെ മുന്‍ ഭാഗത്തെ ലാന്‍ഡിംഗ് ഗിയര്‍ ഭാഗികമായി വിന്യസിച്ചതോടെ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. ചൊവ്വാഴ്ച രാവിലെ 8:05 ഓടെയാണ് വിമാനം ലാന്‍ഡ് ചെയ്തത്. അടിയന്തര, സുരക്ഷാ സേവനങ്ങളുടെ സഹായത്തോടെയാണ് വിമാനം സുരക്ഷിതമായി വിമാനത്താവളത്തില്‍ ഇറങ്ങിയതെന്ന് ഇന്ത്യന്‍ നാവികസേന പ്രസ്താവനയില്‍ പറയുന്നു.

download-

നേവല്‍ എയര്‍ ട്രാഫിക് ആന്‍ഡ് സേഫ്റ്റി സര്‍വീസ് നല്‍കിയ മുന്നറിയിപ്പാണ് സ്‌പൈസ് ജെറ്റ് വിമാനത്തെയും അതിലെ യാത്രക്കാരെയും ഗോവ വിമാനത്താവളത്തില്‍ സംഭവിക്കാനിരുന്ന വലിയ അപകടത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്. ഗോവയിലെ ഏക വിമാനത്താവളമായ ഡബോളിം നാവികസേനാ താവളമായ ഐഎന്‍എസ് ഹന്‍സയില്‍ നിന്നാണ് പ്രവര്‍ത്തിക്കുന്നത്. സൈനികരും സാധാരണക്കാരും വ്യോമഗതാഗതത്തിനായി ഈ വിമാനത്താവളമാണ് ഉപയോഗിക്കുന്നത്.

English summary
Navy interference averted Major accident at Goa airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X