കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോചനദ്രവ്യം ലഭിച്ചില്ല; പെട്രോളൊഴിച്ച്‌ തീകൊളുത്തി തട്ടിപ്പ്‌ സംഘം; ഇന്ത്യന്‍ നേവി നാവികന്‌ ദാരുണാന്ത്യം

Google Oneindia Malayalam News

മുംബൈ: തട്ടിപ്പ്‌ സംഘത്തിന്റെ കയ്യിലകപ്പെട്ട്‌ തീപ്പൊള്ളലിന്‌ ഇരയായ ഇന്ത്യന്‍ നേവിയിലെ നാവികന്‍ മരിച്ചു. പല്‍ഗാര്‍ ജില്ലയിലെ വനത്തില്‍ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ നാവികനെ പിന്നീട്‌ മുംബൈയിലെ ഹോസ്‌പിറ്റലില്‍ എത്തിച്ച്‌ ചികിത്സ തുടരുന്നതിനിടെയാണ്‌ മരണം.

26കാരനായ സൂരജ്‌ കുമാര്‍ ദുബേ ആണ്‌ ദാരുണ അന്ത്യത്തിന്‌ ഇരയായത്‌. തട്ടിപ്പ്‌ സംഘം ആവശ്യപ്പെട്ട 10 ലക്ഷം രൂപ മോചനദ്രവ്യം ലഭിക്കാതെ വന്നതോടെയാണ്‌ സൂരജിനെ സംഘം തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്‌.

india navy

ഐഎന്‍എസ്‌ അര്‍ഗാനിയുലെ നാവികനായ സൂഗജ്‌ കുമാര്‍ ദുബെയെ വെള്ളിയാഴ്‌ച്ച രാവിലയോടെയാണ്‌ 90 ശതമാനം പൊള്ളലേറ്റ നിലയില്‍ മഹാരാഷ്ട്രിലെ പല്‍ഗാറില്‍ വെച്ച്‌ കണ്ടെത്തിയതെന്ന്‌ നേവി സ്റ്റേറ്റ്‌മെന്റില്‍ അറിയിച്ചു. സൂരജിന്റെ മരണത്തെ സംബന്ധിച്ച്‌ പല്‍ഗാര്‍ പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ജനുവരി 30ന്‌ ചെന്നൈയിലെ എയര്‍പോര്‍ട്ടിന്‌ പുറത്തുവെച്ചാണ്‌ ദുബെ കിഡ്‌നാപ്പ്‌ ചെയ്യപ്പെടുന്നത്‌. ചെന്നൈയില്‍ നിന്നും റാഞ്ചിയിലെ തന്റെ കുടുംബത്തിന്റെ അടുത്തേക്ക്‌ പോകാന്‍ എയര്‍പോര്‍ട്ടിലെത്തിയപ്പോഴാണ്‌ ദുബെ തട്ടിപ്പ്‌ സംഘത്തിന്റെ കയ്യില്‍പ്പെട്ടത്‌. പിന്നീട്‌ കുടുബത്തെ ബന്ധപ്പെട്ട്‌ 10 ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെടുകയായിരുന്നു. മോചന ദ്രവ്യം ലഭിക്കാത്തിനെ തുടര്‍ന്ന്‌ കിഡ്‌നാപ്പ്‌ സംഘം ദുബെയുടെ ശരീരത്തില്‍ പെട്രോളൊഴിച്ചു തീകൊളുത്തുകയായിരുന്നു എന്നാണ്‌ നിഗമനം.

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പുതിയ ചിത്രങ്ങള്‍ കാണാം

സമീപത്തെ പ്രദേശവാസികളില്‍ ഒരാളാണ്‌ തീപൊള്ളലേറ്റ്‌ ഗുരിതലാവസ്ഥയിലുള്ള ദുബെയെ കണ്ടെത്തുന്നതും വിവരം അടുത്തുള്ള പൊലീസ്‌ സ്റ്റേഷനില്‍ അറിയിക്കുന്നതും. പല്‍ഗാര്‍ പൊലീസ്‌ കൊലപാതക കേസ്‌ രജിസ്റ്റര്‍ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.
നാവികന്റെ മരണം മഹാരാഷ്ട്രയില്‍ പുതിയ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കും വഴിതെളിച്ചിട്ടുണ്ട്‌. ബിജെപി എംഎല്‍എയായ റാം കടം സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരിനെ വിമര്‍ശിച്ച രംഗത്തെത്തി.

English summary
.Navy sailor dies after kidnappers set him to fire in Maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X