ശത്രുക്കളുടെ നെഞ്ചിടുപ്പ് കൂടി, പുതിയ യുദ്ധകപ്പൽ ഐഎന്‍എസ് കില്‍തണ്‍ സേനയിൽ
7800 കോടി മുടക്കി നിര്‍മിക്കുന്ന നാല് കോര്‍വെറ്റ് മോഡല്‍ യുദ്ധക്കപ്പലുകളില്‍ മൂന്നാമനാണ് ഐഎന്‍എസ് കില്‍തണ്‍
ദില്ലി: നാവികസേനയുടെ ആക്രമണ ശേഷി വര്‍ധിപ്പിക്കുന്ന പുതിയ യുദ്ധക്കപ്പല്‍ സേനയുടെ ഭാഗമായി. അന്തര്‍വാഹിനികളെ കണ്ടെത്തി തകര്‍ക്കാന്‍ ശേഷിയുള്ള അത്യാധുനിക യുദ്ധക്കപ്പലായ ഐഎന്‍എസ് കില്‍തണ്‍ ആണ് തിങ്കളാഴ്ച നാവിക സേനയുടെ ഭാഗമായത്. വിശാഖപട്ടണം നേവല്‍ ഡോക് യാര്‍ഡില്‍ നടന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന് കില്‍തണ്‍ യുദ്ധക്കപ്പലിനെ രാജ്യത്തിന് സമര്‍പ്പിച്ചു. ശത്രുവിന്റെ യുദ്ധക്കപ്പലുകളെ കണ്ടെത്താന്‍ കഴിയുന്ന സംവിധാനങ്ങള്‍ കില്‍തണിലുണ്ട്.
7800 കോടി മുടക്കി നിര്‍മിക്കുന്ന നാല് കോര്‍വെറ്റ് മോഡല്‍ യുദ്ധക്കപ്പലുകളില്‍ മൂന്നാമനാണ് ഐഎന്‍എസ് കില്‍തണ്‍. പ്രോജകട് 28 എന്ന കോഡിലാണ് പദ്ധതി അറിയപ്പെട്ടിരുന്നത്. ഐഎന്‍എസ് കമോര്‍ത്ത, ഐഎന്‍എസ് കദ്മട്ട് എന്നിവയാണ് കില്തണിന്റെ മറ്റു മോഡലുകള്‍. കൊല്‍ക്കത്ത ആസ്ഥാനമായ ഗാര്ഡന് റിച്ച് ഷിപ്പ് ബില്‍ഡേഴ്സ് ആന്‍ഡ് എന്‍ജിനിയേഴ്സ് () ആണ് കപ്പല്‍ നിര്‍മിച്ചത്. നാവികസേനയാണ് കപ്പല്‍ രൂപകല്‍പ്പന ചെയ്തത്. ലക്ഷദ്വീപ്, മിനിക്കോയ് ദ്വീപുകള്‍ക്കിടയില്‍ വിന്യസിക്കാനാണ് ഉദ്ദേശിക്കുന്നത്.

കടലില്‍ സഞ്ചരിക്കുമ്പോള്‍ പ്രൊപ്പല്ലറുകള്‍ പ്രവര്‍ത്തിക്കുന്നതിന്റെ ശബ്ദം വളരെ കുറവായിരിക്കും. ഇതിനാല്‍ ശത്രുവിന്റെ അന്തര്‍വാഹിനികള്‍ക്ക് കണ്ടെത്താന്‍ കഴിയില്ല. മറ്റ് കോര്‍വെറ്റ് മോഡല്‍ യുദ്ധകപ്പലുകളേക്കാള്‍ 100 ടണ്ണോളം ഭാരക്കുറവ്. സ്വീഡനില്‍ നിന്ന് ഇറക്കുമതി ചെയ്ത കാര്‍ബണ്‍ ഫൈബര്‍ മിശ്രണം ഉപയോഗിച്ചാണ് കപ്പലിന്റെ ഉപരിഘടനകള്‍ നിര്‍മിച്ചിട്ടുള്ളത്. പരിപാലന ചെലവ് വളരെ കുറവാണ്.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications