കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശത്രുക്കളുടെ നെഞ്ചിടുപ്പ് കൂടി, പുതിയ യുദ്ധകപ്പൽ ഐഎന്‍എസ് കില്‍തണ്‍ സേനയിൽ

7800 കോടി മുടക്കി നിര്‍മിക്കുന്ന നാല് കോര്‍വെറ്റ് മോഡല്‍ യുദ്ധക്കപ്പലുകളില്‍ മൂന്നാമനാണ് ഐഎന്‍എസ് കില്‍തണ്‍

  • By Ankitha
Google Oneindia Malayalam News

ദില്ലി: നാവികസേനയുടെ ആക്രമണ ശേഷി വര്‍ധിപ്പിക്കുന്ന പുതിയ യുദ്ധക്കപ്പല്‍ സേനയുടെ ഭാഗമായി. അന്തര്‍വാഹിനികളെ കണ്ടെത്തി തകര്‍ക്കാന്‍ ശേഷിയുള്ള അത്യാധുനിക യുദ്ധക്കപ്പലായ ഐഎന്‍എസ് കില്‍തണ്‍ ആണ് തിങ്കളാഴ്ച നാവിക സേനയുടെ ഭാഗമായത്. വിശാഖപട്ടണം നേവല്‍ ഡോക് യാര്‍ഡില്‍ നടന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ കില്‍തണ്‍ യുദ്ധക്കപ്പലിനെ രാജ്യത്തിന് സമര്‍പ്പിച്ചു. ശത്രുവിന്റെ യുദ്ധക്കപ്പലുകളെ കണ്ടെത്താന്‍ കഴിയുന്ന സംവിധാനങ്ങള്‍ കില്‍തണിലുണ്ട്.

തിരഞ്ഞെടുപ്പ് കമ്മീഷനെതിര ബിജെപി, 2012ല്‍ കോണ്‍ഗ്രസിനെ സഹായിച്ചു, തുറന്നടിച്ച് ബിജെപിതിരഞ്ഞെടുപ്പ് കമ്മീഷനെതിര ബിജെപി, 2012ല്‍ കോണ്‍ഗ്രസിനെ സഹായിച്ചു, തുറന്നടിച്ച് ബിജെപി

7800 കോടി മുടക്കി നിര്‍മിക്കുന്ന നാല് കോര്‍വെറ്റ് മോഡല്‍ യുദ്ധക്കപ്പലുകളില്‍ മൂന്നാമനാണ് ഐഎന്‍എസ് കില്‍തണ്‍. പ്രോജകട് 28 എന്ന കോഡിലാണ് പദ്ധതി അറിയപ്പെട്ടിരുന്നത്. ഐഎന്‍എസ് കമോര്‍ത്ത, ഐഎന്‍എസ് കദ്മട്ട് എന്നിവയാണ് കില്‍തണിന്റെ മറ്റു മോഡലുകള്‍. കൊല്‍ക്കത്ത ആസ്ഥാനമായ ഗാര്‍ഡന്‍ റിച്ച് ഷിപ്പ് ബില്‍ഡേഴ്‌സ് ആന്‍ഡ് എന്‍ജിനിയേഴ്‌സ് () ആണ് കപ്പല്‍ നിര്‍മിച്ചത്. നാവികസേനയാണ് കപ്പല്‍ രൂപകല്‍പ്പന ചെയ്തത്. ലക്ഷദ്വീപ്, മിനിക്കോയ് ദ്വീപുകള്‍ക്കിടയില്‍ വിന്യസിക്കാനാണ് ഉദ്ദേശിക്കുന്നത്.

മോദി സർക്കാരിന്റെ ഭരണം ഭീകരം, സർക്കാരിനെതിരെ ജനങ്ങൾ ഉണരണം, ആഞ്ഞടിച്ച് യശ്വന്ത് സിന്‍ഹമോദി സർക്കാരിന്റെ ഭരണം ഭീകരം, സർക്കാരിനെതിരെ ജനങ്ങൾ ഉണരണം, ആഞ്ഞടിച്ച് യശ്വന്ത് സിന്‍ഹ

navy

കടലില്‍ സഞ്ചരിക്കുമ്പോള്‍ പ്രൊപ്പല്ലറുകള്‍ പ്രവര്‍ത്തിക്കുന്നതിന്റെ ശബ്ദം വളരെ കുറവായിരിക്കും. ഇതിനാല്‍ ശത്രുവിന്റെ അന്തര്‍വാഹിനികള്‍ക്ക് കണ്ടെത്താന്‍ കഴിയില്ല. മറ്റ് കോര്‍വെറ്റ് മോഡല്‍ യുദ്ധകപ്പലുകളേക്കാള്‍ 100 ടണ്ണോളം ഭാരക്കുറവ്. സ്വീഡനില്‍ നിന്ന് ഇറക്കുമതി ചെയ്ത കാര്‍ബണ്‍ ഫൈബര്‍ മിശ്രണം ഉപയോഗിച്ചാണ് കപ്പലിന്റെ ഉപരിഘടനകള്‍ നിര്‍മിച്ചിട്ടുള്ളത്. പരിപാലന ചെലവ് വളരെ കുറവാണ്.

English summary
The Indian Navy inducted its newest anti-submarine warfare (ASW) corvette on Monday, boosting the force’s capability to detect and target hostile vessels and to provide protection to Indian warships.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X